ചാറ്റിഗ് ചീറ്റിംഗ് ആയി, നഗ്നഫോട്ടോ കാണിച്ച്‌ 16കാരിക്ക് ഭീഷണി

ഫെയ്സ്ബുക്ക് ചാറ്റിലൂടെ  സ്വന്തമാക്കിയ നഗ്നഫോട്ടോകള്‍ കാണിച്ച്‌ 16കാരിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി സ്വദേശി നഹീം(25) ആണ് പിടിയിലായത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. നാലു മാസം മുന്‍പാണ് പെണ്‍കുട്ടിയും നഹീമും ഫെയ്സ്ബുക്ക് സുഹൃത്തുക്കളായത്. ഇതു പിന്നീട് പ്രണയത്തിലേയ്ക്കും വീഡിയോ ചാറ്റിങ്ങിലേയ്ക്കുമെത്തി. പിന്നീട് നഗ്ന ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച്‌ നഹീം ഭീഷണിപ്പെടുത്തുകയായിരുന്നു.

സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇല്ലെങ്കില്‍ ഫോട്ടോയും വീഡിയോയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ ഒഴിവാക്കി. എന്നാല്‍ വീട്ടിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചും ഭീഷണിപ്പെടുത്തി. ഇതോടെ സംഭവം രക്ഷിതാക്കള്‍ അറിയുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കി.

ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

prp

Leave a Reply

*