മഅ്ദനി പള്ളിയില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു

പാലക്കാട്: രോഗബാധിതയായ അമ്മയെ കാണാന്‍ പരോളിലിറങ്ങി കരുനാഗപ്പള്ളിയിലേക്ക് വരുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി പള്ളിയില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു. ബംഗ്ളൂരുവില്‍ നിന്ന് അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്രാമധ്യേ പുതുശ്ശേരിയില്‍ വച്ചായിരുന്നു സംഭവം.

പുതുശ്ശേരി സുന്നി ജുമാ മസ്ജിദില്‍ നിസ്‌കാരത്തിനായി കയറാന്‍ ശ്രമിക്കവേ ആണ് അവിടെ കയറാന്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി മഅ്ദനിയെ പോലീസ് സംഘം തടഞ്ഞത്. പിന്നീട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ മഅ്ദനിയെ പള്ളിയില്‍ പ്രവേശിക്കാന്‍ പോലീസ് അനുവദിച്ചു.

ബെന്‍സണ്‍ ടൗണിലെ വസതിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് ആദ്ദേഗഹം കേരളത്തിലെത്തിയത്. ഇന്നലെ മുതല്‍ 11 വരെ കേരളത്തില്‍ തങ്ങാനാണ് എന്‍ഐഎ കോടതി അനുമതി നല്‍കിയതെങ്കിലും ഇന്നലെ ബംഗളൂരുവില്‍ നിന്ന് യാത്ര തിരിക്കാനായില്ല. ബംഗളൂരു പൊലീസ് സുരക്ഷാ അനുമതി വൈകിച്ചതോടെയാണ് ഇന്നലത്തെ യാത്ര മുടങ്ങിയത്.

സമയം ലാഭിക്കാന്‍ വിമാനമാര്‍ഗമുള്ള യാത്രക്ക് ശ്രമിച്ചെങ്കിലും അനുഗമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കൈവശമുള്ള ആയുധങ്ങള്‍ കൊണ്ടു പോകുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം യാത്ര വൈകാന്‍ സാധ്യത ഉള്ളതിനാലാണ് റോഡ് മാര്‍ഗമാക്കിയത്

prp

Related posts

Leave a Reply

*