ലിഗയുടെ കൊലപാതകം: പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വിദേശ വനിതയുടെ കൊലപാതകക്കേസില്‍ പ്രതികളെ ഈ മാസം 17 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. വിദേശ വനിതയുടെ കൊലപാതകക്കേസിലെ പ്രതി ഉമേഷ് മജിസ്‌ട്രേറ്റിന് നേരിട്ട് പരാതി നല്‍കി. ഏപ്രില്‍ 25ന് കസ്റ്റഡിയില്‍ എടുത്ത ശേഷം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. പ്രതികള്‍ക്ക് വൈദ്യസഹായം നല്‍കാന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു. ഇതിനിടെ കോവളത്ത് വിദേശവനിതയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ […]

കരടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്- VIDEO

ഒഡീസ: സാഹസികമായി സെല്‍ഫി എടുക്കാന്‍ തിടുക്കം കാണിക്കുന്നവരാണ് പലരും. ഇത്തരത്തിലുള്ള സെല്‍ഫികളിലൂടെ ജീവന്‍ നഷ്ടപ്പെട്ട പല വാര്‍ത്തകളും പുറത്തെത്തിയിട്ടുമുണ്ട്. എന്നാല്‍ ഇതൊന്നും അപകടകാരമായ സെല്‍ഫികളില്‍ നിന്നും യുവാക്കളെ പിന്നോട്ട് വലിക്കുന്നില്ല. അപകടകരമായ സെല്‍ഫിയിലൂടെ മറ്റൊരാള്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. കരടിക്കടുത്ത് നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിനെ കരടി ആക്രമിച്ച്‌ കൊലപ്പെടുത്തി. ഒഡീസയിലെ നബരംഗ്പൂരില്‍വെച്ച് ബുധനാഴ്ച രാവിലെയാണ് സംഭവം. പ്രഭു ഭട്ടാര എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കരടിയെ കണ്ട് വാഹനം നിര്‍ത്തി കരടിക്കടുത്ത് […]

വരാപ്പുഴ കസ്റ്റഡി മരണം; എസ്‌ഐ ദീപക് ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

വാരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ നാലാം പ്രതി എസ്‌ഐ ദീപക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ദീപക്കിന്‍റെ ജാമ്യാപേക്ഷ കീഴ് കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഇന്ന് കോടതി പരിഗണിക്കും. ദീപകിന്‍റെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം വളരെ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് എസ്.ഐ ദീപക് കോടതിയെ അറിയിച്ചിരുന്നു. സംഭവ ദിവസം അവധിയിലായിരുന്നുവെന്നും താന്‍ സ്‌റ്റേഷനിലെത്തുന്നതിന് മുമ്പേ ശ്രീജിത്ത് വയറുവേദനയാണെന്ന് പറഞ്ഞുവെന്നും […]

അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാം, സ്‌മൃതിയില്‍ നിന്ന് പറ്റില്ല – ജോയ് മാത്യൂ

കൊച്ചി: ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ച മലയാളത്തിലെ ജേതാക്കള്‍ക്കു നേരെ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. അവാര്‍ഡിന് വേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കൈയില്‍ നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു. അവാര്‍ഡ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണ്. അങ്ങനെ വരുന്പോള്‍ ആത്യന്തികമായ തീരുമാനവും സര്‍ക്കാരിന്റേതായിരിക്കും. നയങ്ങള്‍ മാറ്റുന്നത് സര്‍ക്കാരിന്റെ ഇഷ്ടമാണ്. അതിനോട് വിയോജിപ്പുള്ളവര്‍ തങ്ങളുടെ സൃഷ്ടികള്‍ അവാര്‍ഡിന് സമര്‍പ്പിക്കാതിരിക്കയാണ് ചെയ്യേണ്ടതെന്നും ജോയ് മാത്യൂ പറഞ്ഞു. അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും […]

കര്‍ണാടക ബി.ജെ.പി എംഎല്‍എ ബി.എന്‍ വിജയകുമാര്‍ അന്തരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ നിയോജകമണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ ബി.എന്‍ വിജയകുമാര്‍(59) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നടന്ന പ്രചാരണ പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നു പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.  മെയ് 12ന് തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ ജയനഗറില്‍ നിന്ന് വീണ്ടും ജനവിധി തേടുകയായിരുന്നു അദ്ദേഹം. മെയ് 12നാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 1990ലാണ് സിവില്‍ എന്‍ജിനിയറിങ് ബിരുദധാരിയായ വിജയകുമാര്‍ ബിജെപിയില്‍ ചേര്‍ന്നത് ജയനഗര്‍ മണ്ഡലത്തില്‍ […]

ഇന്‍റെണല്‍ ലോഗില്‍ വൈറസ്; ഉപയോക്താക്കള്‍ പാസ്‌വേര്‍ഡ് മാറ്റണമെന്ന് ട്വിറ്റര്‍

വാഷിങ്ടണ്‍: ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് വ്യക്തമാക്കി ട്വിറ്റര്‍. പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്‍റെ ഇന്‍റെണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതായാണ് കമ്ബനി നല്‍കുന്ന വിവരം. എന്നാല്‍ ഇത് ആരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ട്വിറ്റര്‍ ഔദ്യോഗിക ട്വീറ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. പാസ്‌വേര്‍ഡുകള്‍ മറച്ച്‌ വെക്കുന്ന ഹാഷിങ്ങിലാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഇതോടെ പാസ്‌വേര്‍ഡുകള്‍ ഇന്റേണല്‍ ലോഗില്‍ മറയില്ലാതെ എഴുതിക്കാണിക്കുകയായിരുന്നു. ഒ രു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്റര്‍ അറിയിച്ചത്. പാസ്‌വേര്‍ഡുകള്‍ ചോര്‍ന്നുവെന്ന അറിയിപ്പ് ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഭീതിയുളവാക്കിയിട്ടുണ്ട്.  

എസ്‌എസ്‌എല്‍സി ഫലം; കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്ത്

കണ്ണൂര്‍: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ കണ്ണൂര്‍ ജില്ലയ്ക്ക് മികച്ച നേട്ടം. 99.04 ശതമാനവുമായി സംസ്ഥാനത്ത് മൂന്നാമതെത്താന്‍ കണ്ണൂര്‍ ജില്ലയ്ക്ക് സാധിച്ചു. കഴിഞ്ഞ തവണ 97.08 ശതമാനവുമായി അഞ്ചാം സ്ഥാനത്തായിരുന്നു ജില്ല. ഒന്നാം സ്ഥാനം നേടിയ എറണാകുളം ജില്ലയില്‍ 33074 കുട്ടികളും രണ്ടാം സ്ഥാനക്കാരായ പത്തനംതിട്ടയില്‍ 11294 കുട്ടികളും പരീക്ഷക്കിരുന്നപ്പോള്‍ 34227 പേരെ പരീക്ഷക്കിരുത്തിയാണ് കണ്ണൂര്‍ ഈ നേട്ടം കൊയ്തത്. ആകെ 33897 കുട്ടികള്‍ എസ്.എസ്.എല്‍.സി പാസ്സായി. 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തിലും ഇത്തവണ […]

മെട്രോയില്‍ ദമ്പതികളെ മര്‍ദ്ദിച്ച സംഭവം: ‘പരസ്പരം കെട്ടിപ്പിടിച്ച്‌ പ്രതിഷേധം

കൊല്‍ക്കത്ത: മെട്രോയില്‍ യാത്രചെയ്യവെ പരസ്പരം ആലിംഗനം ചെയ്ത യുവദമ്പതികളെ യാത്രക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി ഒരു കൂട്ടം യുവാക്കള്‍ രംഗത്തെത്തി. കൊല്‍ക്കത്തയിലെ ഡം ഡം മെട്രോ സ്റ്റേഷന് മുന്നില്‍ പരസ്പരം ആലിംഗനം ചെയ്‌താണ് യുവാക്കളുടെ പ്രതിഷേധം. മര്‍ദ്ദനമേറ്റ ദമ്ബതികള്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു യുവാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തിങ്കളാഴ്ച രാത്രി 9.30നായിരുന്നു മെട്രോയില്‍ യാത്ര ചെയ്ത ദമ്പതികളെ സദാചാര വാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവര്‍ ആലിംഗനം ചെയ്യുന്നത് കണ്ട ഒരു വയോധികനാണ് ആദ്യം ഇവര്‍ക്കെതിരെ തിരിഞ്ഞത്. […]

എസ്.എസ്.എല്‍.സി.പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ ‘പി.ആര്‍.ഡി. ലൈവ്’ എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. നാല് ലക്ഷത്തി നാല്‍പ്പത്തി ഒന്നായിരം കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. പി ആര്‍ ഡ് ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ക്ലൗഡ് സെര്‍വര്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ ആപ്പിലൂടെ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. […]

ഐസ്ക്രീമില്‍ എലിവാല്‍; ഒടുവില്‍ യുവതി ചെയ്തത്

ഹുയാന്‍ : കഴിച്ച ഐസ്ക്രീമില്‍ എലിവാല്‍ കിട്ടിയ യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി. ചൈനയിലാണ് സംഭവം അരങ്ങേറിയത്. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഹുയാന്‍ പട്ടണത്തിലാണ് സംഭവം. ഭക്ഷണത്തിന് ശേഷം ഡെസേര്‍ട്ടയാണ് യാങ് എന്ന യുവതി ഒരു ഐസ്ക്രീം ബാര്‍ വാങ്ങിയത്. ഐസ്‌ക്രീം ബാര്‍ രുചിയോടെ നുണഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു യുവതി. പെട്ടെന്ന് എന്തോ പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്നത് പോലെ യാങ് എന്ന യുവതിയ്ക്ക് തോന്നി. പുഴുവാണെന്നാണ് പെട്ടെന്ന് യാങിന് തോന്നിയത്. സുഹൃത്തിനെ ഐസ്‌ക്രീം കാണിച്ചു. സുഹൃത്താണ് അത് എലിവാലാണെന്ന് […]