വരാപ്പുഴ കസ്റ്റഡി മരണം; സി.ഐയ്ക്ക് ജാമ്യം

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സി ഐ ക്രിസ്പിന്‍ സാമിന് ജാമ്യം അനുവദിച്ചു. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും, കൊലക്കുറ്റത്തിലെ പങ്കാളിത്തം തെളിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘവും വ്യക്തമാക്കി. സി.ഐയുടെ ജാമ്യാപേക്ഷയെ പ്രോസിക്യുഷന്‍ എതിര്‍ത്തിരുന്നു.   തെളിവു നശിപ്പിച്ചു, തെറ്റായ വിവരം നല്‍കി കോടതിയെ തെറ്റിദ്ധരിച്ചു, അന്യായ തടങ്കല്‍ എന്നീ കുറ്റങ്ങളാണ് സി.ഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മരിച്ച ശ്രീജിത്തിനെ സി.ഐ ചോദ്യം ചെയ്തിരുന്നില്ല എന്ന് കണ്ടെത്തിയ അന്വേഷണം കൊലപാതക കുറ്റത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. അതേസമയം, […]

പി ജയരാജന്‍ ഇല്ല ; പി രാജീവും കെ എന്‍ ബാല​ഗോപാലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

തിരുവനന്തപുരം : പി രാജീവും കെ എന്‍ ബാല​ഗോപാലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍. നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റിലെ ആരെയും ഒഴിവാക്കിയിട്ടില്ല. പകരം സെക്രട്ടേറിയറ്റിന്‍റെ അം​ഗസംഖ്യ 15 ല്‍ നിന്നും 16 ആക്കി ഉയര്‍ത്തുകയായിരുന്നു. അതേസമയം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവിലെ സെക്രട്ടേറിയറ്റില്‍ വി വി ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒരു ഒഴിവുണ്ടായിരുന്നു. ഈ ഒഴിവിലേക്ക് കെ എന്‍ ബാല​ഗോപാലിനെ ഉള്‍പ്പെടുത്തി. യുവ പ്രാതിനിധ്യം കണക്കിലെടുത്ത് എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനെ […]

മേഘ്‌ന രണ്ടാമതും വിവാഹിതയായി; ഇത്തവണ ഹിന്ദു ആചാരപ്രകാരം-VIDEO

സിനിമാ മേഖലയില്‍ രണ്ട് മതത്തിലുള്ള താരങ്ങള്‍ ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് ആഘോഷം ഇരട്ടിയാകുന്നു. രണ്ട് മതവിഭാഗത്തിന്‍റെയും ആചാരപ്രകാരം പ്രിയതാരങ്ങള്‍ രണ്ട് തവണ വിവാഹിതരാകുന്നത് കാണാന്‍ ആരാധകര്‍ക്ക് ഭാഗ്യമുണ്ടാകുന്നു. അമല പോള്‍, അസിന്‍, സമന്ത തുടങ്ങിയവരുടെ വിവാഹം അങ്ങനെ നടന്നതാണ്. നടി മേഘ്‌ന രാജിനും രണ്ട് വിവാഹം ആണ് നടക്കുന്നത്. ഏപ്രില്‍ 29 ന് മേഘ്മയും സര്‍ജ്ജയും തമ്മിലുള്ള ആദ്യ വിവാഹം ക്രിസ്ത്യന്‍ മതാചാരപ്രകാരം നടന്നിരുന്നു. മേഘ്‌നയുടെ അമ്മ ക്രിസ്ത്യാനിയയതിനാലാണ് കോറിമംഗലം സെന്‍റ് ആന്‍റണീസ് പള്ളിയില്‍ വച്ച് ക്രിസ്ത്യന്‍ മതാചാര […]

ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങള്‍ ഇന്ത്യയില്‍, ഒന്നാമത് ന്യൂഡല്‍ഹി

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങള്‍ ഇന്ത്യയില്‍ ഒന്നാമത് ന്യൂഡല്‍ഹി. ലോകത്തിലെ പ്രധാന 20 നഗരങ്ങളില്‍ ഡബ്ല്യുഎച്ച്‌ഒ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. 14 മില്യണിലധികം ജനസാന്ദ്രതയുള്ള നഗരങ്ങളിലെ വായുവിന്‍റെ ഗുണനിലവാരം താരതമ്യം ചെയ്താണ് പഠനം നടത്തിയത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ന്യൂഡല്‍ഹിക്ക് പിന്നാലെ മുംബൈയും വാരണാസിയും അടക്കം രാജ്യത്തെ 14 നഗരങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈജിപ്തിലെ ഗ്രേയ്റ്റ് കെയ്റോ നഗരവും ബംഗ്ലാദേശിലെ ധാക്കയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. രാജ്യത്തെ വ്യവസായ […]

പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

കോട്ടയം: പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസായിരുന്നു. കോട്ടയത്തെ വസതിയിലാണ് അന്ത്യം. മകന്‍ സലിം പുഷ്പനാഥ് മരിച്ച് ഒരു മാസം തികയും മുമ്പാണ് അന്ത്യം. സംസ്കാരം പിന്നീട്. മുന്നൂറോളം ഡിറ്റക്ടിവ്, മാന്ത്രിക നോവലുകള്‍ കോട്ടയം പുഷ്പനാഥ് എഴുതിയിട്ടുണ്ട്. തമിഴ് ,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് പല നോവലുകളും തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഡിറ്റക്ടീവ് മാർക്സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകൾ ഏറെ പ്രശസ്തമാണ് . കോട്ടയം ജില്ലയിൽ […]

ബ്ര​സീ​ലില്‍ അ​ഗ്നി​ക്കി​ര​യാ​യ 26നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയില്‍ 26നില കെട്ടിടത്തില്‍ തീപിടുത്തം. അഗ്‌നിക്കിരയായ കെട്ടിടം തകര്‍ന്നു. അപകടത്തില്‍ ഔദ്യോഗികമായി ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊ​വ്വാ​ഴ്ച പുലര്‍ച്ചെ  1.30നാ​യി​രു​ന്നു കെ​ട്ടി​ടം അ​ഗ്നി​ക്കി​ര​യാ​യ​ത്. 160 അ​ഗ്നി​ശ​മന​സേ​ന ഉദ്യോ​ഗ​സ്ഥ​ര്‍ ചേ​ര്‍​ന്നു മ​ണി​ക്കൂ​റു​ക​ള്‍​കൊ​ണ്ടാ​ണ് തീ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ഒ​രാ​ള്‍ മ​രി​ക്കുകയും ഒ​രു അ​ഗ്നി​ശമ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റതായി​ പ്ര​ദേ​ശീ​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ല്‍​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അധികൃ​ത​ര്‍ അ​റി​യി​ച്ചു.

യുവാക്കളെ ആകര്‍ഷിക്കാന്‍ ഡേറ്റിങ് ആപ്പുമായി ഫെയ്‌സ്ബുക്ക്

പങ്കാളികളെ തേടാനും പ്രണയിക്കാനും സഹായിക്കുന്ന ഡേറ്റിങ് ആപ്പ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് രംഗത്ത്. യുവാക്കളുടെ ഇടയില്‍ ഫെയ്‌സ്ബുക്കിന്‍റെ  പ്രചാരം വര്‍ധിപ്പിക്കാനും ചെലവഴിക്കുന്ന സമയം കൂട്ടാനും പുതിയ ആപ്പിലൂടെ സാധിക്കും എന്നാണ് കരുതുന്നത്. ഏതാണ്ട് 20 കോടി അവിവാഹിതരായ ചെറുപ്പക്കാരുണ്ട് ഫെയ്‌സ്ബുക്കില്‍. ഈ സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കിയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. പുതിയ പ്രഖ്യാപനത്തോടെ ഫെയ്‌സ്ബുക്ക് ഓഹരിയില്‍ 1.1. % ന്‍റെ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് […]

നെഞ്ചു വേദനയ്ക്ക് ചികിത്സ തേടിയ യുവതിയുടെ നഗ്ന വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: ചികില്‍സയ്ക്കിടെ യുവതിയുടെ നഗ്‌നവിഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. ചെന്നൈ മൈലാപ്പൂരിലെ ഡോ.ശിവഗുരുനാഥനാണ് അറസ്റ്റിലായത്. നെഞ്ചു വേദനയ്ക്ക് ചികിത്സ തേടിയ യുവതിയുടെ നഗ്‌ന വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ ഭര്‍ത്താവാണ് ഇയാളെ പിടികൂടിയത്. ഭര്‍ത്താവിനെ മുറിക്കു പുറത്തിറക്കിയ ശേഷം യുവതിയെ തനിച്ചു പരിശോധിക്കുകയായിരുന്നു ഡോക്ടര്‍. എന്നാല്‍, പരിശോധനയ്‌ക്കെന്ന വ്യാജേനെ യുവതിയെ വിവസ്ത്രയാക്കി വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ജനലിലൂടെ കണ്ട ഭര്‍ത്താവാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഉടന്‍ തന്നെ ഇയാള്‍ മെമ്മറിക്കാര്‍ഡ്, നശിപ്പിച്ച് കളഞ്ഞു. പിന്നീട് […]

സിം കാര്‍ഡ് എടുക്കുമ്പോള്‍ ഇനിമുതല്‍ ആധാര്‍ നിര്‍ബന്ധമില്ല

ന്യൂഡല്‍ഹി:  സിം കാര്‍ഡ് എടുക്കുമ്പോള്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. നേരത്തെ ആധാറുമായി ലിങ്ക് ചെയ്യാത്ത മൊബൈല്‍ കണക്ഷനുകളെല്ലാം റദ്ദാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. 2017 ജൂണിലാണ് മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ധാരണയിലെത്തിയത്. വിഷയത്തില്‍ വിശദമായ പരിശോധന നടത്തിയെന്നും അതിനു ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ […]

ലിഗയുടെ മരണം: കസ്റ്റഡിയിലുള്ള 2 പേര്‍ കുറ്റം സമ്മതിച്ചതായി സൂചന

തിരുവനന്തപുരം: ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള 2 പര്‍ കുറ്റം സമ്മതിച്ചതായി സൂചന. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. കസ്റ്റഡിയിലുള്ളത് പ്രദേശവാസികളാണ്. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. അതേസമയം ലിഗ കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത വാഴമുട്ടം സ്വദേശി ഹരിയെ അന്വേഷണസംഘം വിട്ടയച്ചു. തെളിവുകളുടെ അഭാവത്തിലാണ് ഇയാളെ വിട്ടയച്ചത്. ആന്തരികാവയവങ്ങളുടെ പരിശോധന കഴിഞ്ഞ ശേഷമേ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് നീങ്ങുവെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നതാണ്. ലിഗയെ കഴിഞ്ഞ മാസം 14നാണ് കോവളത്തുനിന്ന് കാണാതായത്. വിഷാദരോഗത്തിനുള്ള ചികില്‍സയ്ക്കുവേണ്ടി സഹോദരി ഇലീസിനൊപ്പം […]