കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ അമ്മയും പുറകെ ചാടി

മുവാറ്റുപുഴ: കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ അമ്മയും മകന് പിന്നാലെ കിണറ്റിലേക്ക് ചാടി. മൂവാറ്റുപുഴ ആയവന കാലാമ്പൂര്‍ സിദ്ധന്‍പടി കുന്നക്കാട്ടു മല കോളനിയില്‍ ബിജുവിന്‍റെ ഭാര്യ മിനിയും (40) മകന്‍ അലനു (എട്ട്) മാണ് കിണറ്റില്‍ വീണത്. കിണറ്റിലേക്കു വീണ കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മ, കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലേക്കെടുത്തു ചാടുകയായിരുന്നു. നാല്‍പതടിയോളം താഴ്ച്ചയുള്ള കിണറ്റിലേക്കാണ് അമ്മയും മകനും വീണത്. ഇതുകണ്ട നാട്ടുകാര്‍ മൂവാറ്റുപുഴ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. രക്ഷകര്‍ എത്തുന്നതുവരെ ഒരു മണിക്കൂറോളം മിനി കുട്ടിയെ വെള്ളത്തില്‍ […]

കണ്ണൂര്‍ ജില്ലയിലും മാഹിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു

കണ്ണൂര്‍: പള്ളൂരില്‍ സിപിഎം, ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സിപിഎമ്മും ബിജെപിയും കണ്ണൂര്‍ ജില്ലയിലും മാഹിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. മാഹിയില്‍ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്‌എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മാഹിയിലെ മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ബാബു കണ്ണിപ്പൊയിലാണ് ഇന്നലെ രാത്രി കഴുത്തിന് വെട്ടേറ്റ് കൊല്ലപ്പെട്ടത്. അതിന് പിന്നാലെ ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം മാഹി മലയാളം കലാഗ്രാമത്തിന് സമീപത്തുനിന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ഷമേജ് കൊല്ലപ്പെടുകയായിരുന്നു. ഹര്‍ത്താലില്‍ […]

ഞാന്‍ മാനസിക രോഗിയാണെന്ന് പ്രചരിപ്പിച്ചു, അമ്മയെ വേശ്യയെന്ന് വിളിച്ചു; നടി കനകയുടെ വെളിപ്പെടുത്തല്‍

വിയറ്റ്‌നാം കോളനി, ഗോഡ്ഫാദര്‍ തുടങ്ങിയ ചിത്രങ്ങള്‍ പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കനക എന്ന നടിയെയാണ്. എവിടെയാണ് കനക? ദാവണിയും പട്ടുപാവാടയും ചുറ്റി മലയാളികളുടെ മനസ്സിനെ തലോടിയ കനകയ്ക്ക് എന്തു സംഭവിച്ചു? കനക മാനസിക രോഗിയാണെന്നും ആലപ്പുഴ ക്യാന്‍സര്‍ ആശുപത്രിയില്‍ കനകയെ കണ്ടെന്നും കനക മരിച്ചെന്നുമൊക്കെ വാര്‍ത്ത പ്രചരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ കനകയ്ക്ക് എന്താണ് സംഭവിച്ചത്. കുറച്ച് നാള്‍ മുന്‍പ് തമിഴ് ചാനലിനു കനക നല്‍കിയ ഇന്‍റര്‍വ്യു വൈറലാകുകയാണ്.യഥാര്‍ത്ഥ ജീവിതത്തില്‍ ഒരുപാട് ദു:ഖങ്ങള്‍ കനകയെ തേടിയെത്തിയിരുന്നു. അച്ഛനായിരുന്നു കനകയ്ക്കും […]

ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച സഹോദരനും സുഹൃത്തുക്കളും പിടിയില്‍

ചേര്‍ത്തല: ബധിരയും മൂകയുമായ യുവതിയെ ശാരീരികമായി ഉപദ്രവിച്ചതിന് സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. രവീന്ദ്രന്‍ (50), രാജേഷ് (35), ജോമി (38) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറം സ്വദേശിനിയായ 34കാരിയുടെ പരാതിയിലാണ് മൂന്ന് പേരെ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.        

കേരള എക്‌സ്പ്രസിന്‍റെ കോച്ചിനടിയില്‍ വിള്ളല്‍

കൊച്ചി: തിരുവനന്തപുരം കേരള എക്‌സ്പ്രസ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ട്രെയിനിലെ എസ്-4 കോച്ചിന്‍റെ അടിയിലെ ഫ്രെയിമിലാണ് വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോച്ച്‌ വേര്‍പെടുത്തി ഇതിലെ യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റി. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ റോളിങ് ഇന്‍ പരിശോധനയ്ക്കിടെയാണ് തകരാര്‍ കണ്ടെത്തിയത്. തകരാര്‍ കണ്ടെത്താതെ യാത്ര തുടര്‍ന്നെങ്കില്‍ യാത്രയ്ക്കിടെ കോച്ച്‌ ചക്രങ്ങളില്‍ നിന്ന് പാളി വന്‍ അപകടത്തിന് ഇടയാക്കുമായിരുന്നു.

വയല്‍ക്കിളികള്‍ പിന്നോട്ട് ; ലോങ് മാര്‍ച്ച്‌ ഉടനില്ല

കണ്ണൂര്‍ : കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ ലോങ് മാര്‍ച്ച്‌ ഉടനില്ലെന്ന് വയല്‍ക്കിളികള്‍. ആഗസ്റ്റ് 11 ന് തൃശൂരില്‍ വിപുലമായ സമരസംഗമം നടത്തുമെന്നും ഇവിടെ  വെച്ച്‌ ‘കേരളം തിരുവനന്തപുരത്തേക്ക്’ എന്ന പേരില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോങ് മാര്‍ച്ചിന്‍റെ തീയതി തീരുമാനിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വയല്‍ക്കിളികളുടെ ഇന്നുചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ ചെങ്ങന്നൂരിലെ ആകാശത്തും വയല്‍ക്കിളികള്‍ പറന്നേക്കും എന്ന തരത്തില്‍ വ്യാഖ്യാനങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ, സര്‍ക്കാരിനെതിരെ താക്കീതായി വയല്‍ക്കിളികളുടെ ലോങ്മാര്‍ച്ച്‌ ഉണ്ടാകുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉടന്‍ ലോങ് മാര്‍ച്ച്‌ […]

പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് പദ്ധതി ബുക്ക്‌ലെറ്റില്‍ പാക് വിദ്യാര്‍ത്ഥിനിയുടെ ചിത്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ‘സ്വച്ഛ് ഭാരത് അഭിയാന്‍റെ’ പ്രചാരണത്തിന് പാക് ബാലിക. ‘സ്വച്ഛ് ഭാരത് അഭിയാന്‍റെ ബുക്‌ലെറ്റിന്‍റെ കവറിലാണ് പാക്കിസ്ഥാന്‍ പതാക വരയ്ക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം നല്‍കിയിരിക്കുന്നത്. മുന്‍പ്, പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്തുന്നതിനായി യുനിസെഫ് പാക്കിസ്ഥാനില്‍ നടത്തിയ ക്യാംപെയ്നില്‍ ഉപയോഗിച്ചിരുന്ന ചിത്രമാണിത്. ഇതേ ചിത്രമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയുടെ പ്രചാരണാര്‍ഥം തയാറാക്കിയ കൈപ്പുസ്തകത്തിലെ കവര്‍ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ബുക്‌ലെറ്റുകള്‍ സ്‌കൂളുകള്‍, അംഗന്‍വാടികള്‍ […]

കത്വ പെണ്‍കുട്ടിക്ക് താന്‍ മുത്തച്ഛനെ പോലെയെന്ന്‍ മുഖ്യപ്രതി സാഞ്ചിറാം

ന്യൂഡല്‍ഹി: കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് താന്‍ മുത്തച്ഛനെ പോലെയെന്ന് മുഖ്യപ്രതി സാഞ്ചിറാം. കത്വ കേസ് സിബിഐയ്ക്ക് വിടണമെന്ന് സാഞ്ചിറാം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ താനടക്കമുള്ള പ്രതികള്‍ നിരപരാധികളാണെന്നും, യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം സുപ്രീംകോടതിയില്‍ പറഞ്ഞു. ഇരയ്ക്ക് നല്‍കുന്ന അതേ പരിഗണന തങ്ങള്‍ക്കും നല്‍കണമെന്ന് സത്യവാങ്മൂലത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നു. കേസില്‍ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും നിലവിലുള്ളത് പൊലീസ് കെട്ടിച്ചമച്ച ആരോപണമാണെന്നും സഞ്ജി റാം പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ ഒരു ഭീഷണി ഇല്ലെന്നും വിചാരണ […]

91 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ആലപ്പുഴ: 91 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ചാത്തങ്കേരി സ്വദേശി ബിജുവിനെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിജുവിനെ ആലപ്പുഴ പുളിങ്കുന്നിലെ ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് അതി സഹസീകമായി പിടികൂടിയത്. കഴിഞ്ഞ മാസം 16ന് തിരുവല്ലക്ക് സമീപം പുളിക്കീഴിലാണ് സംഭവം നടന്നത്. 40 വയസുള്ള ബിജു പുലര്‍ച്ചെ മൂന്ന് മണിയോടെ 91കാരിയുടെ വീട്ടില്‍ കയറി. അടുക്കള വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. ഉറങ്ങിക്കിടന്ന വൃദ്ധയെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും […]

ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും മതിയാകില്ല അതൊരു രോഗമാണ്: അലന്‍സിയര്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനും സംവിധായകന്‍ ജയരാജിനുമെതിരെയുള്ള വിമര്‍ശനങ്ങള്‍ അവസാനിക്കുന്നില്ല. സിനിമാപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇവര്‍ക്കെതിരാണ്. ദാസേട്ടനെക്കുറിച്ച് ഞങ്ങള്‍ ഇങ്ങനെയല്ല പ്രതീക്ഷിച്ചതെന്നായിരുന്ന പലരും പറഞ്ഞത്. സിബിമലയില്‍, ഷമ്മിതിലകന്‍, നജീം കോയ തുടങ്ങിയവരെല്ലാം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ നടന്‍ അലന്‍സിയറും വിമര്‍ശനവുമായി രംഗത്തെത്തി.ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും മതിയാകില്ല. അതൊരു രോഗമാണെന്നും ചികിത്സവേണമെന്നും അലന്‍സിയര്‍ പറയുന്നു.പ്രതിഷേധിച്ചവര്‍ അവാര്‍ഡ് തുക തിരിച്ചുകൊടുക്കണമെന്ന ജയരാജിന്‍റെ നിലപാടും അലന്‍സിയര്‍ തള്ളി. പണം മന്ത്രിയുടെ വീട്ടില്‍ നിന്നല്ല കൊണ്ടുവരുന്നത് എന്നായിരുന്നു അലന്‍സിയര്‍ പറഞ്ഞത്. […]