മുവാറ്റുപുഴ: കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ അമ്മയും മകന് പിന്നാലെ കിണറ്റിലേക്ക് ചാടി. മൂവാറ്റുപുഴ ആയവന കാലാമ്പൂര്‍ സിദ്ധന്‍പടി കുന്നക്കാട്ടു മല കോളനിയില്‍ ബിജുവിന്‍റെ ഭാര്യ മിനിയും (40) മകന്‍ അലനു (എട്ട്) മാണ് കിണറ്റില്‍ വീണത്.
കിണറ്റിലേക്കു വീണ കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മ, കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലേക്കെടുത്തു ചാടുകയായിരുന്നു. നാല്‍പതടിയോളം താഴ്ച്ചയുള്ള കിണറ്റിലേക്കാണ് അമ്മയും മകനും വീണത്. ഇതുകണ്ട നാട്ടുകാര്‍ മൂവാറ്റുപുഴ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. രക്ഷകര്‍ എത്തുന്നതുവരെ ഒരു മണിക്കൂറോളം മിനി കുട്ടിയെ വെള്ളത്തില്‍ മുങ്ങാതെ ഉയര്‍ത്തിപ്പിടിച്ചു കിടന്നു.
പിന്നീട് ഇരുവരെയും ഉദ്യോഗസ്ഥരെത്തി പുറത്തെത്തിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

