മൂവാറ്റുപുഴയില്‍ കെഎസ്‌ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച്‌ കത്തി ഒരാള്‍ മരിച്ചു

മൂവാറ്റുപുഴ: എംസി റോഡില്‍ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപം കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടു വാഹനങ്ങളും കത്തിനശിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും കോട്ടയത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിനടിയിലേക്ക് കയറിപ്പോയി. ബൈക്കും യാത്രക്കാരനെയും അരക്കിലോമീറ്ററോളം റോഡിലൂടെ ബസ് നിരക്കിക്കൊണ്ടു പോയതിനിടെയാണ് തീപിടിത്തമുണ്ടായത്. ബൈക്കിന്‍റെ ടാങ്കില്‍ നിന്നും ഇന്ധനം ചോര്‍ന്നാണ് തീപിടിത്തം സംഭവിച്ചതെന്നാണ് കരുതുന്നത്. ബസില്‍ […]

കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ അമ്മയും പുറകെ ചാടി

മുവാറ്റുപുഴ: കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ അമ്മയും മകന് പിന്നാലെ കിണറ്റിലേക്ക് ചാടി. മൂവാറ്റുപുഴ ആയവന കാലാമ്പൂര്‍ സിദ്ധന്‍പടി കുന്നക്കാട്ടു മല കോളനിയില്‍ ബിജുവിന്‍റെ ഭാര്യ മിനിയും (40) മകന്‍ അലനു (എട്ട്) മാണ് കിണറ്റില്‍ വീണത്. കിണറ്റിലേക്കു വീണ കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മ, കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലേക്കെടുത്തു ചാടുകയായിരുന്നു. നാല്‍പതടിയോളം താഴ്ച്ചയുള്ള കിണറ്റിലേക്കാണ് അമ്മയും മകനും വീണത്. ഇതുകണ്ട നാട്ടുകാര്‍ മൂവാറ്റുപുഴ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. രക്ഷകര്‍ എത്തുന്നതുവരെ ഒരു മണിക്കൂറോളം മിനി കുട്ടിയെ വെള്ളത്തില്‍ […]

കുരുന്നുകളോടും ചതി; കുത്തിവയ്പിനുള്ള മരുന്ന് തലേന്ന് സിറിഞ്ചില്‍ നിറച്ചു

മൂവാറ്റുപുഴ: കുട്ടികള്‍ക്കുള്ള കുത്തിവയ്പ് മരുന്ന് തലേദിവസംതന്നെ സിറിഞ്ചിലാക്കി ജോലിഭാരം കുറച്ചിരിക്കുകയാണ് ഡ്യൂട്ടി നഴ്സ്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.  ചികിത്സയിലുണ്ടായിരുന്ന 17 രോഗികള്‍ക്കുള്ള ആ ബയോട്ടിക് മരുന്നായിരുന്നു ഇത്തരത്തില്‍ തയാറാക്കിയത്. കുട്ടികളുടെ പേര് ഒരു പേപ്പറില്‍ എഴുതി അതിന്‍റെ  നേരേ അവര്‍ക്കുള്ള മരുന്നുനിറച്ച സിറിഞ്ചുകള്‍ വച്ചിരിക്കുന്നത് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരായ രക്ഷാകര്‍ത്താക്കളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവര്‍ മറ്റു രക്ഷാകര്‍ത്താ ക്കളേയും വിളിച്ചുകൂട്ടി. വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തുകയും പി്ന്നീട് സംഭവ സ്ഥലത്ത് ബഹളം വയ്ക്കുകയുമായിരുന്നു.ഇതിനിടയില്‍ ചുമതലയിലുണ്ടായിരുന്ന ഡോക്ടര്‍മാരും മറ്റു […]