ഡെങ്കിപ്പനി ബാധിച്ച്‌ കുട്ടി മരിച്ചു; രണ്ടാഴ്ചത്തെ ആശുപത്രി ബില്‍ 18 ലക്ഷം!

ന്യൂഡല്‍ഹി: ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഏഴുവയസ്സുകാരി മരിച്ചതിനു പിന്നാലെ വീട്ടുകാര്‍ക്കു ഭീമമായ തുകയുടെ ബില്‍ നല്‍കി ആശുപത്രി. 15 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കിടന്ന ശേഷമായിരുന്നു പെണ്‍കുട്ടി മരിച്ചത്. തുടര്‍ന്നാണ് 18 ലക്ഷത്തിലേറെ രൂപയുടെ ബില്‍ ഹരിയാനയിലെ ഗുരുഗ്രാം ഫോര്‍ട്ടിസ് ആശുപത്രി അധികൃതര്‍ കുട്ടിയുടെ വീട്ടുകാര്‍ക്കു നല്‍കിയത്. നവംബര്‍ 17ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ കൊള്ളയെക്കുറിച്ച്‌, മരിച്ച കുട്ടിയുടെ ഒരു ബന്ധു പോസ്റ്റിട്ടതോടെയാണ് ഇത് സംബന്ധിച്ച വിവാദം ആരംഭിക്കുന്നത്. ”ഫോര്‍ട്ടിസ് ആശുപത്രിയില്‍ 15 ദിവസം ഡെങ്കി ബാധിച്ച്‌ കിടന്ന […]

മദ്യശാലകള്‍ക്ക് ഇനി ദൈവങ്ങളുടെ പേര് വേണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: മദ്യശാലകള്‍ക്കും ബാറുകള്‍ക്കും ചരിത്രപുരഷന്മാരുടേയോ ദൈവങ്ങളുടേയോ പേരിടുന്നത് നിരോധിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ തീരുമാനം. വൈകാതെ തന്നെ ഇത് സംബന്ധിച്ചുള്ള നോട്ടീസ് പുറത്തിറക്കുമെന്ന് അധികാരികള്‍ വ്യക്തമാക്കി. സംസ്ഥാന തൊഴില്‍വകുപ്പും എക്സൈസും ഇതിനായി ചട്ടങ്ങള്‍ രൂപപ്പെടുത്തും. മാര്‍ച്ചില്‍ നടന്ന  നിയമസഭാ സമ്മേളനത്തിലാണ് മദ്യശാലകള്‍ക്ക് ദേവീദേവന്‍മാരുടെയും ചരിത്രപുരുഷന്‍മാരുടെയും പേരിടരുതെന്ന ആവശ്യം ഉയര്‍ന്നുവന്നത്. മഹാലക്ഷ്മി ബാറും ജയ് അംബേ ബിയര്‍ പാര്‍ലറുമെല്ലാം സംസ്ഥാനത്ത് ധാരളമുണ്ടെന്നും ഇത് ദേവീദേവന്മാരുടെ പേരിന്‍റെ  ദുരുപയോഗമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം പരിഗണനയിലാണെന്ന് എക്സൈസ് മന്ത്രി ചന്ദ്രശേഖര്‍ ബവാന്‍കുലേ സഭയെ അറിയിക്കുകയും […]

ദീപിക പദുകോണിന്‍റെ തല സംരക്ഷിക്കണമെന്ന് കമലഹാസന്‍

ചെന്നൈ: സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ രൂക്ഷപ്രതികരണവുമായി തമിഴ് സൂപ്പര്‍ താരം കമലഹാസന്‍ രംഗത്തെത്തി. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഭീഷണികളില്‍ ഖേദം രേഖപ്പെടുത്തിയ അദ്ദേഹം സിനിമയിലെ നായിക ദീപിക പദുകോണിന്‍റെ തല സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. വധഭീഷണി നേരിടുന്ന ദീപികയെ ബഹുമാനിക്കണം. ദീപികക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കരുത്. വിഷയത്തില്‍ തീവ്രവാദം കടന്നുവരുന്നത് പരിതാപകരമാണ്. ബുദ്ധിയുള്ള ഇന്ത്യ ഉണര്‍ന്നു ചിന്തിക്കേണ്ട സമയമാണിത്. ഇനിയെങ്കിലും ഇക്കാര്യത്തെക്കുറിച്ച്‌ ചിന്തിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.   അതേസമയം ദീ​പി​ക പ​ദു​കോ​ണി​നെ ജീ​വ​നോ​ടെ ക​ത്തി​ക്കു​ന്ന​വ​ര്‍​ക്ക്​ 10 […]

താജ്മഹലിന് സമീപം ബഹുനില പാര്‍ക്കിനുള്ള അനുമതി സുപ്രീംകോടതി നിഷേധിച്ചു

ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ താജ്മഹലിന് സമീപം ബഹുനില പാര്‍ക്കിനുള്ള അനുമതി സുപ്രീംകോടതി നിഷേധിച്ചു. സ്മാരകത്തിന്‍റെ കിഴക്കന്‍ കവാടത്തില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനാണ് കോടതി അനുമതി നിഷേധിച്ചത്. താജ്മഹലിന് സമീപം നിര്‍മാണം പുരോഗമിക്കുന്ന ബഹുനില പാര്‍ക്കിങ് സംവിധാനം പൊളിച്ചു നിക്കാന്‍ ഒക്ടോബര്‍ 24ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.സി മെഹ്ത സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് എം.ബി ലോകൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. […]

രണ്ടാം വിവാഹം ചോദ്യം ചെയ്ത ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു-VIDEO

ഹൈദരാബാദ്: രണ്ടാം വിവാഹം ചോദ്യം ചെയ്തതിന് തെലങ്കാന രാഷ്ട്ര സമിതി നേതാവ് ഭാര്യയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബോഡുപാല്‍ സ്വദേശിയും ടിആര്‍എസ് യുവനേതാവുമായ പി ശ്രീനിവാസ റെഡ്ഡിയാണ് ഭാര്യയെ പരസ്യമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായതോടെ ഭാര്യ സംഗീതയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച അമ്മയ്ക്കും സഹോദരനുമൊപ്പമാണ് റെഡ്ഡിയുടെ രണ്ടാംവിവാഹം ചോദ്യം ചെയ്യാന്‍ സംഗീത എത്തിയത്. എന്നാല്‍ റെഡ്ഡിയും മാതാവും ചേര്‍ന്ന് യുവതിയെ അസഭ്യം പറയുകയും വീട്ടില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിവാഹം ചോദ്യം ചെയ്ത […]

മധ്യപ്രദേശില്‍ പദ്മാവതിക്ക് വിലക്ക്

ഭോപ്പാല്‍:  ദീപിക പദുക്കോണ്‍ ചിത്രം പദ്മാവതിക്കെതിരെ പ്രതിഷേധം ശക്തമാക്കി കര്‍ണിസേനയും സംഘപരിവാര്‍ സംഘടനകളും. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ ചിത്രം നിരോധിച്ചു. ചിത്രത്തിന്‍റെ  റിലീസ് മാറ്റിവച്ചതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ ചിത്രം നിരോധിച്ചത്. പദ്മാവതിയുടെ കഥകള്‍ കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നതാണെന്നും ചരിത്രത്തെ മാറ്റി മറിക്കാന്‍ അനുവദിക്കില്ലെന്നും മധ്യപ്രദേശ്  മുഖ്യമന്ത്രി  ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്. ചിത്രത്തിന്‍റെ റിലീസ് മാറ്റിയതായി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വിയാകോം 18 മോഷന്‍ പിക്ചേഴ്സ് ഇന്നലെയാണ് അറിയിച്ചത് അതിനിടെ സിനിമയുടെ സെന്‍സറിങ്ങ് നടപടികള്‍ […]

രാഹുല്‍ ഗാന്ധി ഡിസംബറില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക്

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡിസംബറില്‍ അധ്യക്ഷനാകും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെയാണ് തീരുമാനം. സോണിയാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പാര്‍ട്ടിയുടെ സംഘടനാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 31ന് മുമ്പ്  പൂര്‍ത്തിയാക്കും. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് തീയതിയും യോഗത്തില്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 16ന് തിരഞ്ഞെടുപ്പ നടത്താനാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായത്. ഡിസംബര്‍ 1നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക.നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന […]

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്​ജന്‍ ദാസ്​ മുന്‍ഷി അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ നേതാവും മുന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയുമായ പ്രിയ രഞ്​ജന്‍ ദാസ്​ മുന്‍ഷി നിര്യാതനായി. 72 വയസായിരുന്നു. വര്‍ഷങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന്​ ഉച്ചക്ക്​ 12.10ഒാ​ടെ ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ്​ മരിച്ചത്​. സ്​ട്രോക്കിനെയും പക്ഷാഘാതത്തെയും തുടര്‍ന്ന്​ 2008 മുതല്‍ അബോധാവസ്​ഥയിലായിരുന്നു ദാസ്​മുന്‍ഷി. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്​. തലച്ചോറിലേക്കുള്ള രക്​ത പ്രവാഹം നിലച്ചതിനെ തുടര്‍ന്ന്​ നാഡീ ഞരമ്പുകള്‍ നശിച്ച്‌​ സംസാരിക്കുന്നതിനോ ആളുകളെ തിരിച്ചറിയുന്നതിനോ സാധ്യമല്ലാത്ത അവസ്​ഥയിലെത്തുകയുമായിരുന്നു. കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രിയായിരിക്കവേയാണ് […]

സ്​കൂളുകളില്‍ കായിക പരിശീലനം നിര്‍ബന്ധമാക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: സ്​കൂൾ വിദ്യാർഥികൾക്ക്​ എല്ലാദിവസവും ഒരു മണിക്കൂർ കായിക പരിശീലനം നിർബന്ധമാക്കുന്നു. ഇതിനായി സർക്കാർ പ്രതിനിധികളും ആക്​ടിവിസ്​റ്റുകളും അടങ്ങിയ സമിതി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്​ റിപ്പോർട്ട്​ സമർപ്പിച്ചു. റിപ്പോർട്ട്​ അംഗീകരിച്ചാൽ സ്കൂളുകളില്‍ ഒരു മണിക്കൂർ കായിക പരിശീലനം നിർബന്ധമാക്കും. കായിക വിദ്യാഭ്യാസം വിദ്യാഭ്യാസത്തിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാക്കണമെന്നും പ്രത്യേകിച്ചും സ്​കൂൾ വിദ്യാഭ്യാസത്തി​ൽ നിർബന്ധമാണെന്നും മാനവശേഷി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്​ഥർ പറഞ്ഞു. മുഴുവൻ പ്രായത്തിലുള്ള വിദ്യാർഥികൾക്കും ഒരു മണിക്കൂർ കായിക പ്രവർത്തനം നിർബന്ധമാക്കാനാണ്​ ശുപാർശയെന്നും ഉദ്യോഗസ്​ഥർ പറഞ്ഞു. മാനവവിഭവശേഷി മന്ത്രാലയം […]

മക്​ഡോണാള്‍ഡില്‍ പൊള്ളുന്ന വില; ജിഎസ്​ടി പ്രഖ്യാപനം പാഴ്വാക്കാവുമോ?

ന്യൂഡല്‍ഹി: ജി.എസ്​.ടി നിരക്കുകളില്‍ കുറവുണ്ടായിട്ടും റെസ്​റ്റോറന്‍റുകളില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില കുറയുന്നില്ല. അന്താരാഷ്​ട്ര ഭക്ഷ്യ ശൃംഖലയായ മക്​ഡോണാള്‍ഡ്​ നിരക്ക്​ കുറക്കാന്‍ തയാറായിട്ടില്ലെന്ന്​ തെളിയിക്കുന്നതാണ്​ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഭക്ഷണത്തി​​ന്‍റെ ബില്ലുകള്‍. ജി.എസ്​.ടി കുറക്കുന്നതിന്​ മുമ്പും  അതിന്​ ശേഷവും മക്​ഡോണാള്‍ഡിലെ ഉല്‍പന്നത്തി​​ന്‍റെ വില ഒന്നാണെന്ന്​​ ഇൗ ബില്ലുകള്‍ തെളിയിക്കുന്നു. ജി.എസ്​.ടി കുറക്കുന്നതിന്​ മുമ്പ്​ 120 രൂപയാണ്​ മക്​ഡോണാള്‍ഡിലെ ​മക്​ കഫേക്ക്​ ഇൗടാക്കിയിരുന്നത്​. ഇതി​​ന്‍റെ കൂടെ നികുതി ചേര്‍ത്ത്​ ആകെ 142 രൂപ ഇൗടാക്കിയിരുന്നു. എന്നാല്‍ ജി.എസ്​.ടി കുറച്ചതിന്​ ശേഷവും ഉല്‍പന്നത്തി​​ന്‍റെ […]