രാഹുല്‍ ഗാന്ധി ഡിസംബറില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക്

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡിസംബറില്‍ അധ്യക്ഷനാകും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെയാണ് തീരുമാനം.

സോണിയാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പാര്‍ട്ടിയുടെ സംഘടനാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 31ന് മുമ്പ്  പൂര്‍ത്തിയാക്കും.

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് തീയതിയും യോഗത്തില്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 16ന് തിരഞ്ഞെടുപ്പ നടത്താനാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായത്. ഡിസംബര്‍ 1നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക.നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 4 നാണ്. എതിര്‍ സ്ഥാനാര്‍ത്ഥികളില്ലെങ്കില്‍ ഡിസംബര്‍ 5ന് രാഹുല്‍ഗാന്ധിയെ അദ്ധ്യക്ഷ പദവിയില്‍ എത്തിക്കാനാണ് തീരുമാനം

prp

Related posts

Leave a Reply

*