മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്​ജന്‍ ദാസ്​ മുന്‍ഷി അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ നേതാവും മുന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയുമായ പ്രിയ രഞ്​ജന്‍ ദാസ്​ മുന്‍ഷി നിര്യാതനായി. 72 വയസായിരുന്നു. വര്‍ഷങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന്​ ഉച്ചക്ക്​ 12.10ഒാ​ടെ ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ്​ മരിച്ചത്​.

സ്​ട്രോക്കിനെയും പക്ഷാഘാതത്തെയും തുടര്‍ന്ന്​ 2008 മുതല്‍ അബോധാവസ്​ഥയിലായിരുന്നു ദാസ്​മുന്‍ഷി. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്​. തലച്ചോറിലേക്കുള്ള രക്​ത പ്രവാഹം നിലച്ചതിനെ തുടര്‍ന്ന്​ നാഡീ ഞരമ്പുകള്‍ നശിച്ച്‌​ സംസാരിക്കുന്നതിനോ ആളുകളെ തിരിച്ചറിയുന്നതിനോ സാധ്യമല്ലാത്ത അവസ്​ഥയിലെത്തുകയുമായിരുന്നു.

കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രിയായിരിക്കവേയാണ് മുന്‍ഷി രോഗബാധിതനാകുന്നത്. അതിനു ശേഷം  ഭാര്യ ദീപ ദാസ്മുന്‍ഷി രാഷ്ട്രീയത്തില്‍ സജീവമാകുകയും ലോക്സഭയിലേക്ക് മത്സരിച്ച്‌ ജയിക്കുകയും യുപിഎ സര്‍ക്കാരില്‍ മന്ത്രിയാകുകയും ചെയ്തിരുന്നു.

20 വര്‍ഷത്തോളം ഓള്‍ ഇന്ത്യ ഫുട്​ബോള്‍ ഫെഡറേഷ​​ന്‍റെ പ്രസിഡന്‍റായിരുന്നു ദാസ്​മുന്‍ഷി . ഫിഫ ലോകകപ്പ്​ മത്സരത്തില്‍ മാച്ച്‌​ കമീഷണറായി സേവനമനുഷ്​ഠിച്ച ആദ്യ ഇന്ത്യക്കാരനും ഇദ്ദേഹമാണ്.

 

 

prp

Related posts

Leave a Reply

*