കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഉടന്‍ ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഉടന്‍ ചുമതലയേല്‍ക്കുമെന്ന്​ റിപ്പോര്‍ട്ട്​. ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ പ്രചാരണമാണ്​ രാഹുലി​​ന്‍റെ സ്ഥാനാരോഹണം വൈകിച്ചതെന്നാണ്​ സൂചനകള്‍. നവംബര്‍ 30 നകം രാഹുല്‍ അധ്യക്ഷനാകുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ്​ പ്രവര്‍ത്തക സമിതി ചേരേണ്ട തിയതിയെ സംബന്ധിച്ച്‌​ രണ്ട്​ ദിവസത്തിനകം തീരുമാനമാകും.രാഹുല്‍ അധ്യക്ഷനാകുന്നതോടെ കോണ്‍ഗ്രസില്‍ ചില നിര്‍ണായക മാറ്റങ്ങളുണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. രാഹുലിനെ സഹായിക്കാനായി രണ്ട് പുതിയ നേതാക്കള്‍ പ്രവര്‍ത്തക സമിതിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നു​. ഒക്​ടോബര്‍ 31ന്​ മുമ്പ്​ രാഹുല്‍ അധ്യക്ഷനാവുമെന്നായിരുന്നു വാര്‍ത്തകള്‍. കോണ്‍ഗ്രസി​​ന്‍റെ വിവിധ സംസ്ഥാന സമിതികളും പോഷക സംഘടനകളും രാഹുലിനെ […]

‘ അല്‍പ വസ്ത്രം ധരിച്ച്‌ നൃത്തം ചെയ്ത് രാജ്യത്തെ വനിതകളെ അപമാനിക്കാനാണ് ദീപിക ശ്രമിക്കുന്നത്’; പദ്മാവതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണിസേന

ലക്നോ: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയുടെ റിലീസ് യുപിയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയം കേന്ദ്രസര്‍ക്കാരിനു കത്തയച്ചു. ചിത്രത്തിന്‍റെ റിലീസിംഗ് ദിവസമായ ഡിസംബര്‍ ഒന്നിന് രജപൂര്‍ കര്‍ണി സേന ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ നായിക ദീപികാ പദുക്കോണിനെതിരെയും രൂക്ഷവിമര്‍ശനവമാണ് കര്‍ണി സേനയുയര്‍ത്തുന്നത്. ചിത്രത്തിനു പ്രവേശനാനുമതി നല്‍കുന്നതിനു മുന്‍പ് അതിലെ ചരിത്രപരമായ വസ്തുതകള്‍ വളച്ചൊടിച്ചിട്ടുണ്ടോ എന്നുകൂടി പരിശോധിക്കണം. ചിത്രത്തിനായി അധോലോക നേതാവ് പണം മുടക്കിയിട്ടുണ്ടെന്നും രാജ്യത്തെ സ്ത്രീകളെയും സംസ്ക്കാരത്തെയും മനപ്പൂര്‍വ്വം […]

ശശികലയ്ക്ക് തലവേദനയാകുമോ..? ആദായനികുതി റെയ്ഡ് കൊച്ചിയിലും

കൊച്ചി: അണ്ണാഡിഎംകെ നേതാവ് വി.കെ. ശശികല പക്ഷത്തെ ലക്ഷ്യമിട്ടുള്ള ആദായനികുതി റെയ്ഡ് കൊച്ചിയിലും. ശശികലയുടെയും ബന്ധുക്കളുടെയും വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഏതാനും ദിവസങ്ങളായി നടത്തുന്ന പരിശോധനകളുടെ തുടര്‍ച്ചയയാണ് റെയ്ഡ്. ശശികലയുടെ ബന്ധുവായ ടി.ടി.വി. ദിനകരനുമായി അടുപ്പമുള്ള സൂകേശ് ചന്ദ്രശേഖറിന്‍റെ ഫ്ലാറ്റുകളിലാണ് ആദായനികുതി വകുപ്പ് കൊച്ചിയില്‍ പരിശോധന നടത്തിയത്. ചന്ദ്രശേഖറിന്‍റെ ഫ്ലാറ്റുകളില്‍ നിന്നു  15 കോടി രൂപയുടെ 11 ആഢംബര വാഹനങ്ങള്‍ പിടിച്ചെടുത്തു. . പിടിച്ചെടുത്ത കാറുകള്‍ ബംഗളൂരുവില്‍ എത്തിച്ചതായാണ് സൂചന. സുകേശിന്‍റെ കൂട്ടാളി നവാസിന്‍റെ  കൊച്ചിയിലെ വീട്ടിലും […]

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗൗതംപൂരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. മുഹമ്മദ് സുല്‍ത്താന്‍ എന്ന പതിനാറുകാരനാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്ന സുല്‍ത്താനെ ഏഴംഗസംഘം ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ അക്രമികള്‍ വിദ്യാര്‍ഥിയെ കുത്തി പരുക്കേല്‍പ്പിച്ചു. സമീപവാസികള്‍ ഒച്ചയെടുത്തപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെട്ടു. കുട്ടിയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികളില്‍ ഒരാള്‍ പോലീസ് പിടിയിലായിട്ടുണ്ട്. ആക്രമണത്തിന് കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി

കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ 5 വയസുകാരന്‍ മരിച്ചു

ജയ്പൂര്‍ :രാജസ്ഥാനില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസുകാരന്‍ മരിച്ചു. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ മലാനാ ദുങ്കര്‍ ഗ്രാമത്തില്‍ ഇന്നലെ  വൈകുന്നേരം 5 മണിയോടെയാണ് കൂട്ടുകാരുമായി കളിക്കുകയായിരുന്ന അമാന്‍ എന്ന കുട്ടി അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീണത്. ദേശീയ ദുരന്തനിവാരണ സേനയും, ജില്ലാ ഭരണകൂടവും കുട്ടിയെ രക്ഷിക്കുന്നതിനായി പതിനഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇന്ന്‍ രാവിലെ  7.30നാണ് കുട്ടിയെ  കുഴല്‍ക്കിണറില്‍ നിന്ന് പുറത്ത് എത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ […]

പിരിയാന്‍ പോകുന്ന ഭാര്യയെ പാട്ടുപാടി തിരികെ വിളിച്ച യുവാവ്; സിനിമാക്കഥയെ വെല്ലുന്ന വീഡിയോ കാണാം

മുംബൈ: ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന്  ശാഠ്യം പിടിച്ച് ഭര്‍ത്താവുമായി പിണങ്ങി അമ്മാവ​ന്‍റെ വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. അവിടെ ചെന്ന് ഭാര്യയെ അനുനയിപ്പിക്കാന്‍ കഴിയുന്നതും ഭര്‍ത്താവ് ശ്രമിച്ചുനോക്കി. ഒടുവില്‍ ഭര്‍ത്താവിന് എതിരെ പരാതിയുമായി പൊലിസിനെ സമീപിച്ചു. അവിടെവെച്ചും യുവതി വിട്ടുവീഴ്ചക്ക് തയ്യാറാകാത്തെ ഉറച്ചു നിന്നു. വഴിപിരിയുമെന്നായപ്പോഴാണ് ഭര്‍ത്താവ് പാട്ടിലൂടെ അവളെ തിരിച്ചുപിടിച്ചത്. ഇതൊരു സിനിമാക്കഥയോ നാടകമോ അല്ല. തന്‍റെ ഭാര്യയെ നഷ്ടമാകുമെന്നറിഞ്ഞപ്പോള്‍ ‘ദെഹ്​ലീസ്​ പെ മെരെ ദില്‍കി …’ എന്ന പാട്ടുപാടി അവളെ വീണ്ടും സ്വന്തമാക്കിയ ഒരാളുടെ ജീവിത കഥയാണ്‌. എല്ലാവരും കൗതുകത്തോടെ […]

രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി സ്ഥാനത്തുനിന്ന്‍ ഒരാള്‍ കൂടി ഒഴിഞ്ഞു

പനാജി: ഗോവയില്‍ ആരംഭിക്കുന്ന നാല്‍പത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വീണ്ടും തിരിച്ചടി. ഇന്ത്യന്‍ പനോരമ വിഭാഗം ജൂറി അധ്യക്ഷന്‍ സുജോയ് ഘോഷ് രാജി വെച്ചതിനു പിന്നാലെ ജൂറി അംഗങ്ങളിലൊരാളായ അപൂര്‍വ അസ്രാണിയും ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ പനോരമ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന സെക്സി ദുര്‍ഗ, നൂഡ് എന്നീ ചിത്രങ്ങള്‍ മേളയില്‍ നിന്ന് കേന്ദ്രവാര്‍ത്താ വിനിമയമന്ത്രാലയം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ   സുജോയ് ഘോഷ് രാജിവെച്ചത്. ഇവ ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ഇരു ചിത്രങ്ങളുടെയും പ്രാധാന്യത്തെ കുറിച്ച്‌ അസ്രാണി  കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. പെട്ടന്നുണ്ടായ കൊഴിഞ്ഞുപോക്ക് രാജ്യാന്തര […]

പുറത്തുനിന്ന്‍ ധൈര്യമായി ഭക്ഷണം കഴിക്കാം; കുറച്ച ജിഎസ്ടി ഇന്നുമുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണത്തിന് ഇന്ന്‍ മുതല്‍ വില കുറയും. ഹോട്ടല്‍ ഭക്ഷണത്തിനും മറ്റു 200 ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള ജിഎസ്ടി കുറച്ചത് ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നാണിത്. 11നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് ഹോട്ടല്‍ ഭക്ഷണത്തിനും മറ്റു ചില ഉല്‍പ്പനങ്ങള്‍ക്കും നികുതി കുറയ്ക്കാന്‍ തീരുമാനിച്ചത്. എല്ലാ റെസ്റ്റോറന്‍റുകളും നവംബര്‍ 15 മുതല്‍ അഞ്ചു ശതമാനമെന്ന ഏകീകൃത നികുതി ഈടാക്കിയാല്‍ മതിയെന്ന് ജിഎസ്ടി കൗണ്‍സില്‍ വ്യക്തമാക്കുകയായിരുന്നു. ഇതോടെ ഭക്ഷണവിലയില്‍ കാര്യമായ കുറവുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. നേരത്തേ നികുതിയടക്കം […]

ഗോവ ഫിലിം ഫെസ്റ്റിവല്‍ ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവെച്ചു; കാരണം 2 സിനിമകള്‍ ഒഴിവാക്കിയത്

ന്യൂഡല്‍ഹി: ഗോവ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ  തലപ്പത്തുനിന്നും സംവിധായകന്‍ സുജോയ് ഘോഷ് രാജിവെച്ചു. ഫെസ്റ്റിവല്‍ ജൂറി പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തയച്ച ലിസ്റ്റില്‍നിന്നും വാര്‍ത്താ വിനിമയ മന്ത്രാലയം രണ്ട് സിനിമകള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ജൂറി ചെയര്‍മാനായ അദ്ദേഹത്തിന്‍റെ രാജി. സനല്‍കുമാര്‍ ശശീധരന്‍റെ മലയാള സിനിമ  സെക്സി ദുര്‍ഗ, രവി ജാദവിന്‍റെ  മറാത്തി സിനിമ ന്യൂഡ് എന്നിവയാണ് ഒഴിവാക്കിയത്. പ്രദര്‍ശനത്തിനുള്ള സിനിമ തെരഞ്ഞെടുത്ത ജൂറിയുടെ തലപ്പത്തും സുജോയ് ഘോഷായിരുന്നു   നവംബര്‍ 20 മുതല്‍ 28 വരെയാണ്   48ാമത് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. റോട്ടര്‍ഡാം […]

പട്ടാപ്പകല്‍ ഹിന്ദു നേതാവിനെ പരസ്യമായി വെടിവെച്ചു കൊന്ന കാരണം വ്യക്തമാക്കി പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ ഹിന്ദു നേതാവിനെ പരസ്യമായി വെടിവെച്ചു കൊന്ന കാരണം വ്യക്തമാക്കി പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തന്‍റെ കൂട്ടുകാരന്‍റെ പിതാവിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് കൊലയെന്നും മറിച്ച്‌ മതവികാരത്തെ ബന്ധപ്പെടുത്തി ഉള്ളതല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും പോലീസ് ചമച്ചിരിക്കുന്നതുമെല്ലാം അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും  പോസ്റ്റില്‍ പറയുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം. “വിപിന്‍ശര്‍മ്മയെ കൊലപ്പെടുത്തിയത് ഞാന്‍ തന്നെ. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ പിതാവിനെ കൊലപ്പെടുത്തിയതിന് കൊടുത്ത അര്‍ഹിച്ച ശിക്ഷ. എന്റെ അമ്മാവനെ കൊല്ലാനായി ഗൂഡാലോചന നടത്തിയതിന് […]