കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ 5 വയസുകാരന്‍ മരിച്ചു

ജയ്പൂര്‍ :രാജസ്ഥാനില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസുകാരന്‍ മരിച്ചു. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ മലാനാ ദുങ്കര്‍ ഗ്രാമത്തില്‍ ഇന്നലെ  വൈകുന്നേരം 5 മണിയോടെയാണ് കൂട്ടുകാരുമായി കളിക്കുകയായിരുന്ന അമാന്‍ എന്ന കുട്ടി അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീണത്.

ദേശീയ ദുരന്തനിവാരണ സേനയും, ജില്ലാ ഭരണകൂടവും കുട്ടിയെ രക്ഷിക്കുന്നതിനായി പതിനഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇന്ന്‍ രാവിലെ  7.30നാണ് കുട്ടിയെ  കുഴല്‍ക്കിണറില്‍ നിന്ന് പുറത്ത് എത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

prp

Related posts

Leave a Reply

*