കോപ്പിയടിച്ചതിന് പിടിയിലായതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; സത്യഭാമ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം

ചെന്നൈ: കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് ചെന്നൈയിലെ സത്യഭാമ യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധം ശക്തമാവുന്നു. വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ രാത്രി തീയിട്ടു. ഹോസ്റ്റലിലെ ഫര്‍ണിച്ചറുകളും മറ്റും അവര്‍ അഗ്നിക്കിരയാക്കി. മാത്രമല്ല കെട്ടിടത്തിന്‍റെ പല ഭാഗങ്ങളും വിദ്യാര്‍ഥികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഹൈദരാബാദില്‍ നിന്നുള്ള രാഗ മോണിക്കയെന്ന വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ തൂങ്ങിമരിച്ചത്. പ്രൊഫസറുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മോണിക്ക ജീവനൊടുക്കിയതെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനെ തുടര്‍ന്ന് ഇന്‍വിജിലേറ്റര്‍ രാഗ മോണിക്കയെ പിടികൂടുകയും തുടര്‍ന്നു പരീക്ഷയെഴുതാന്‍ […]

സോപ്പ് നിര്‍മ്മാണം അഭിമാന ക്ഷതമാണെന്ന്; ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണത്തില്‍ നരകയാതന അനുഭവിച്ച് യുവതി

മുംബൈ: കുടുംബം പോറ്റാന്‍ ജോലിക്ക് ഇറങ്ങിയ ഭാര്യക്കു നേരിട്ടത് ദുരന്തം. സക്കീറ അലി ഷെയ്ഖെന്ന യുവതിയാണ് ഇപ്പോള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്നത്. കണ്ണുകള്‍ പൊട്ടിയൊഴുകി മുഖം വികൃതമാക്കപ്പെട്ട് സക്കീറ നരകിക്കുകയാണ്. ആസിഡ് ആക്രമണത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ജീവിക്കുന്ന രക്തസാക്ഷി. മുംബൈയില്‍ നവംബര്‍ മാസമാദ്യമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മടിയനായ ഭര്‍ത്താവ് ഒരു ജോലിക്കും പോകില്ല. രണ്ടു മക്കളടങ്ങിയ കുടുംബം പോറ്റാന്‍ സക്കീറക്ക് മറ്റ് വഴികളില്ലായിരുന്നു. പാര്‍ട്ട് ടൈം ജോലിയായി  സോപ്പ് നിര്‍മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഭാര്യയുടെ ഈ തൊഴില്‍ തന്‍റെ അഭിമാനത്തിന് […]

2018നെ അന്താരാഷ്ട്ര ധാന്യ വര്‍ഷമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി : 2018നെ അന്താരാഷ്ട്ര ധാന്യ വര്‍ഷമായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ഇന്ത്യ ആവശ്യപ്പെട്ടു. ലോകത്തില്‍ എല്ലാവര്‍ക്കും പോഷക ഗുണങ്ങള്‍ നിറഞ്ഞ ആഹാരം ലഭ്യമാക്കുന്നതിന്‍റെ  ഭാഗമാണ് ഇന്ത്യ നടത്തുന്ന പുതിയ നീക്കം. പോഷകാഹാര സമ്പന്നമായ ധാന്യ വര്‍ഗങ്ങളെ സംബന്ധിച്ച അവബോധം ജനങ്ങള്‍ക്ക് കുറവാണ്. ഇത് മാറ്റിയെടുക്കാനാണ് ഐക്യരാഷ്ട്രസഭയോട് ഇത്തരത്തിലൊരു ആശയം അറിയിച്ചതെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ് വ്യക്തമാക്കി. ഇന്ത്യയില്‍ ധാന്യങ്ങള്‍ക്ക് ലഭിക്കുന്ന പ്രാധാന്യം കണക്കിലെടുത്ത്, മറ്റ് രാജ്യങ്ങളിലേയ്ക്കും ധാന്യങ്ങളുടെ പ്രധാന്യം എത്തിക്കുന്നതിനും കൂടിയാണ് അന്താരാഷ്ട്ര ധാന്യ വര്‍ഷമായി […]

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന്‍ വിട്ടുനില്‍ക്കുകയാണെന്ന് ദീപിക പദുക്കോണ്‍

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം വന്‍ വിവാദമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച്‌ ചിത്രത്തിലെ നായിക ദീപിക പദുക്കോണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ  മകള്‍ ഇവാന്‍ക ട്രംപും പങ്കെടുക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ നിന്നുമാണ് ദീപിക വിട്ടുനില്‍ക്കുക. ഉച്ചകോടിയില്‍ ഹോളിവുഡ് ടൂ നോളിവുഡ് ടു ബോളിവുഡ്: ദ പാത്ത് ടു മൂവി മേക്കിംഗ് എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനാണ് ദീപികയെ സംഘാടകര്‍ ക്ഷണിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കുമെന്ന് ദീപിക […]

പാര്‍ലമെ​ന്‍റി​​ന്‍റെ ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ

ന്യൂഡല്‍ഹി: പാര്‍ലമെ​ന്‍റി​​ന്‍റെ ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ച്​ വരെ നടന്നേക്കുമെന്ന്​ റിപ്പോര്‍ട്ട്​.  സാധാരണ നവംബറില്‍ തുടങ്ങി ആറാഴ്ച നീണ്ടു നില്‍ക്കുന്നതാണ്  പാര്‍ലമെന്‍റിന്‍റെ  ശൈത്യകാല സമ്മേളനം. എന്നാല്‍, കേന്ദ്രം ഇതുവരെ തീയതി തീരുമാനിച്ചിരുന്നില്ല. ഒടുവില്‍ ഇക്കാര്യം ഉന്നയിച്ച്‌ പ്രതിപക്ഷം ആരോപണം ശക്തമാക്കിയതോടെയാണ്13 ദിവസത്തേക്ക് വെട്ടിച്ചുരുക്കി സമ്മേളനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം പാര്‍ലമെ​ന്‍റി​​ന്‍റെ ശീതകാല സമ്മേളനം നവംബര്‍ 16ന് തുടങ്ങി ഒരു മാസത്തോളം നീണ്ടുനിന്നിരുന്നു. എന്നാല്‍ ഇത്തവണ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി തങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ […]

നാടിനെ നടുക്കി വീണ്ടുമൊരു കൊലപാതകം കൂടി; പിതാവിന്‍റെ അറിവോടെ അമ്മാവന്‍ മൂന്ന് മക്കളെ വെടിവെച്ച്‌ കൊന്നു. 

ചണ്ഡീഗഡ്: സ്വന്തം പിതാവിന്‍റെ അറിവോടെ അമ്മാവന്‍ മൂന്ന് മക്കളെ വെടിവെച്ച്‌ കൊന്നു. സമര്‍, സമീര്‍, സിമ്രാന്‍ ‍എന്നീ കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ പിതാവ് സോനു മാലിക്കിനെയും അമ്മാവന്‍ ജഗ്ദീപ് മാലിക്കിനെയും പൊലിസ് അറസ്റ്റ് ചെയ്തു. കുരുക്ഷേത്ര ജില്ലയിലെ സര്‍സ ഗ്രാമത്തിലായിരുന്നു  നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഞായറാഴ്ച 10 മണിയോടെ കളിക്കാന്‍ പോയ കുട്ടികളെ കാറില്‍ പിന്തുടര്‍ന്ന ജഗ്ദീപ് ഗീതാ ജയന്തി മഹോത്സവത്തിന് കൊണ്ടു പോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. തുടര്‍ന്ന് 110 കിലോ മീറ്ററോളം സഞ്ചരിച്ച്‌ മോര്‍ണി വനമേഖലയില്‍ എത്തി. സമീപത്തെ […]

ട്രെയിന്‍ വഴിതെറ്റി സഞ്ചരിച്ചത് 160 കിലോമീറ്റര്‍; മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട ട്രെയിന്‍ എത്തിയത് മധ്യപ്രദേശില്‍.

മുംബൈ: ന്യൂഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട ട്രെയിന്‍ വഴി തെറ്റി എത്തിയത് മധ്യപ്രദേശില്‍. 1500 യാത്രക്കാരുമായി യാത്ര തിരിച്ച ട്രെയിന്‍ 160 കിലോമീറ്ററോളമാണ് തെറ്റായ വഴിയിലൂടെ യാത്ര ചെയ്തത്. തിങ്കളാഴ്​ച ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന കര്‍ഷക ​പ്രതിഷേധ റാലിയില്‍ പങ്കെടുത്തു മടങ്ങിയ രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും കര്‍ഷകരാണ് റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ മൂലം പെരുവഴിയിലായത്​. ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് കര്‍ഷകര്‍ക്കായുള്ള പ്രത്യേക ട്രെയിന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ ആറുമണിക്ക് യാത്രക്കാര്‍ ഉണര്‍ന്നപ്പോള്‍ […]

ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന ഇവാന്‍ക ട്രംപിന് പ്രധാനമന്ത്രി അത്താഴ വിരുന്നൊരുക്കും

ഹെെദരാബാദ്: ത്രിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഹെെദരാബാദില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ  മകളും ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപിന് ഹെെദരാബാദിലെ ഫലാക്നുമ കൊട്ടാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴ വിരുന്ന് ഒരുക്കും. ഗ്ലോബല്‍ എന്‍റര്‍പ്രെനര്‍ഷിപ്പ് സമ്മിറ്റിന്‍റെ ഭാഗമായി ഹെെദരാബാദില്‍ എത്തുന്ന ഇവാന്‍കയ്ക്ക് നവംബര്‍ 28നാണ് അത്താഴ വിരുന്ന് ഒരുക്കുന്നത്. ഹൈദരാബാദ്​ നൈസാമി​​ന്‍റെ ഫലക്നുമാ കൊട്ടാരത്തിലെ ഉൗണുമുറി ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണമുറിയെന്ന വിശേഷണം നേടിയതാണ്​. 100 അതിഥികളെ ഉള്‍ക്കൊള്ളാവുന്ന 108 അടി നീളമുള്ള തീന്‍മേശയാണ് ഭക്ഷണമുറിയിലുള്ളത്. ഹൈദരാബാദി […]

പദ്മാവതിക്ക് പൂര്‍ണ്ണ പിന്തുണയുമായി രണ്‍വീര്‍ സിങ്

മുംബൈ: സഞ്ജയ് ലീലാ ഭന്‍സാലി ചിത്രം പദ്മാവതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ചിത്രത്തെ പിന്തുണച്ച്‌ നടന്‍ രണ്‍വീര്‍ സിങ്. താന്‍ ഇരുന്നൂറ് ശതമാനവും ചിത്രത്തോടൊപ്പമാണെന്ന് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയായി വേഷമിട്ട രണ്‍വീര്‍ പറഞ്ഞു. സിനിമയില്‍ പത്മാവതിയായി വേഷമിടുന്ന ദീപിക  പദ്കോണിനെതിരെ ക്കെതിരെ വധഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് പിന്തുണയുമായി രണ്‍വീറുമെത്തിയത്. നേരത്തെ നടി ദീപികയും ചിത്രത്തെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു. ഇന്ത്യ പിറകോട്ടാണോ പോകുന്നതെന്നായിരുന്നു ദീപികയുടെ പ്രതികരണം. ഇത് പിന്നീട് വിവാദമാകുകയും ബിജെപി നേതാക്കളടക്കമുള്ളവര്‍ ദീപികക്കെതിരെ രംഗത്തെത്തുകയും ചെയ്തു. അതേസമയം, ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് […]

ഡല്‍ഹി ദ്വാരക മെട്രോ സ്റ്റേഷന് സമീപം വെടിവെയ്പ്പ്; 5 പേര്‍ അറസ്റ്റില്‍

ദക്ഷിണ ഡല്‍ഹിയില്‍ ദ്വാരക മെട്രോ സ്റ്റേഷന് സമീപം പൊലീസും കൊള്ളസംഘവും തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ അറസ്റ്റില്‍ . സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് കുറ്റവാളികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഡല്‍ഹി- പഞ്ചാബ് പൊലീസിന്‍റെ സംയുക്ത സംഘം നടത്തിയ നീക്കത്തിലാണ് കുറ്റവാളികളെ കീഴടക്കിയത്. രാവിലെയാണ് തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്റ്റേഷനു സമീപം ഒരു വീട്ടില്‍ വെടിവയ്പ്പുണ്ടായത്.     സംഭവ സ്ഥലത്ത് നിന്ന് 12 പിസ്റ്റളുകളും 11 തോക്കിന്‍ തിരകളും കണ്ടെടുത്തു. മേവാത്തില്‍ നിന്നുള്ള കാര്‍ മോഷ്ടാക്കളുടെ […]