പല്ലുകള്‍ പറിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചു ; ദന്തഡോക്ടര്‍ക്കെതിരെ പരാതിയുമായി കുടുംബം

ഹുബ്ബാലി: പല്ലുവേദനയുമായി എത്തിയയാളുടെ മൂന്ന് പല്ലുകള്‍ പറിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചു. ദന്തഡോക്ടര്‍ക്കെതിരേ ബന്ധുക്കള്‍ പരാതി നല്‍കി. അബ്ദുള്‍ ഖാദര്‍ എന്ന ബഗാല്‍ക്കോട്ടു സ്വദേശിയാണ് മരണമടഞ്ഞത്.  ദന്തഡോക്ടര്‍ക്കെതിരേ ബന്ധുക്കള്‍ പരാതി നല്‍കി. തുടര്‍ന്ന് ഡോ. വീരേഷ് മഗലാദിനെതിരെ കേസെടുത്തെങ്കിലും ചികിത്സാപിഴവിനെക്കുറിച്ചുള്ള ആരോപണം ഇയാള്‍ നിഷേധിച്ചു. ഡിസംബര്‍ 8 നായിരുന്നു പല്ലുവേദനയെ തുടര്‍ന്ന് ഖാദര്‍ മലഗാഡിന്‍റെ ദന്തല്‍ ക്ലിനിക്കില്‍ എത്തിയത്. എന്നാല്‍ ഡോക്ടര്‍ മൂന്ന് പല്ല് പറിച്ചതായിട്ടാണ് ആരോപണം. ഇതിന് ശേഷം വായില്‍ രക്തസ്രാവം ഉണ്ടായ ഖാദറിനെ കര്‍ണാടകാ ഇന്‍സ്റ്റിറ്റിയൂട്ട് […]

സെല്‍ഫി എടുക്കുന്നതിനിടെ വാട്ടര്‍ ടാങ്കില്‍ വീണ് 2 യുവാക്കള്‍ മരിച്ചു

അലഹബാദ്: ഉത്തര്‍പ്രദേശില്‍ സെല്‍ഫി എടുക്കുന്നതിനിടെ യുവാക്കള്‍ വാട്ടര്‍ ടാങ്കില്‍ വീണ് മരിച്ചു. ഷാസിത് സിംഗ്,റിഷാബ് ശര്‍മ്മ എന്നി യുവാക്കളാണ് മരിച്ചത്. സൈനിക് വിഹാര്‍ മേഖലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇരുവര്‍ക്കും ഏകദേശം 20 വയസിനോടടുത്ത് പ്രായമുണ്ടെന്നും, യുവാക്കളെ ആശുപത്രിയില്‍ എത്തിയ്ക്കുന്നതിന് മുന്‍പ് മരണപ്പെട്ടുവെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പങ്കജ് കുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ഒഡീഷയില്‍ ഒരു പെണ്‍കുട്ടി സെല്‍ഫി എടുക്കുന്നതിനിടെ സ്റ്റീല്‍ പ്ലാന്‍റില്‍ വീണ് മരിച്ചിരുന്നു.

ഗോവയില്‍ അന്തിക്കൂട്ടിന് ആളെ കിട്ടാനും ആധാര്‍കാര്‍ഡ് വേണം!

പനാജി: ബാങ്ക് അക്കൗണ്ടുകളും ഗ്യാസ് കണക്ഷനും ഉള്‍പ്പെടെ ഒട്ടേറെ സേവനങ്ങള്‍ക്ക് മാത്രമല്ല ഇനി പെണ്ണു  അന്തിക്കൂട്ടിനായി ആവശ്യക്കാരെ വേണമെങ്കിലും ആധാര്‍ കാര്‍ഡ് വേണം. ലോകത്തുടനീളമായി ഒട്ടേറെ ടൂറിസ്റ്റുകള്‍ എത്തുന്ന ഗോവയിലാണ് ഈ സ്ഥിതി. ഇവിടെ ഇന്ത്യാക്കാരായ ഇടപാടുകാരുടെ ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ ചില അനുഭവസ്ഥരെ ഉദ്ധരിച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാച്ച്‌ലര്‍ പാര്‍ട്ടിക്കായി ഗോവയില്‍ പോയ അഞ്ചംഗ ഡല്‍ഹി യുവാക്കളുടെ അനുഭവങ്ങളില്‍ നിന്നുമാണ് വാര്‍ത്ത. നോര്‍ത്ത് ഗോവ ബീച്ച്‌ ബെല്‍റ്റില്‍ ഒരു ഹോട്ടല്‍ ബുക്ക് ചെയ്ത ഇവര്‍ […]

മുംബൈയില്‍ കടയ്ക്ക് തീപിടിച്ച് 12 പേര്‍ മരിച്ചു

മുംബൈ: മുംബൈയിലെ അന്തേരി ഈസ്റ്റ് മേഖലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ 12 പേര്‍ മരിച്ചു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഖൈറാണി റോഡിലെ ഭാനു ഫര്‍സാന്‍ ഷോപ്പില്‍ ആണ് പുലര്‍ച്ചെ 4.15 ഓടെ തീപിടുത്തമുണ്ടായത്. ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിനു സമീപമാണിത്. കെട്ടിടത്തില്‍ വന്‍തോതില്‍ ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും ഫര്‍ണീച്ചറും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഷോപ്പിലെ ജീവനക്കാരാണ് ദുരന്തത്തില്‍ ഇരയായവര്‍. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. കെട്ടിടത്തിലുണ്ടായിരുന്ന ആറോളം ജീവനക്കാരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആറോളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. […]

തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ മോദി.

ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബി.ജെ.പിക്കുണ്ടായ തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്‍റ് സമ്മേളനത്തിനെത്തിയ മോദി കാറില്‍ നിന്നിറങ്ങിയ ഉടനെ മാധ്യമപ്രവര്‍ത്തകരോട് നമസ്തേ പറഞ്ഞതിന് ശേഷമാണ് വിജയചിഹ്നം ഉയര്‍ത്തിക്കാണിച്ചത്. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടുകയായിരുന്നു. 182 അംഗ സീറ്റില്‍ 105 സീറ്റ് നേടിയാണ് ബി.ജെ.പി ഗുജറാത്തില്‍ അധികാരം നിലനിറുത്തിയത്. ഹിമാചലില്‍ പക്ഷെ വ്യക്തമായ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയത്.

ഓഹരി വിപണിയില്‍ വന്‍ ഇടിവ്

മുംബൈ: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ബോംബൈ സൂചിക സെന്‍സെക്​സ്​ 577 പോയിന്‍റ്​ താഴ്​ന്ന്​ 32,918.94ലാണ്​ വ്യാപാരം നടത്തുന്നത്​. ദേശീയ സൂചിക നിഫ്​റ്റി 150 പോയിന്‍റ്​ താഴ്​ന്ന്​ 10,189.05ലാണ്​ വ്യാപാരം നടത്തുന്നത്​.   നേരത്തെ ഗുജറാത്ത്​ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന എക്​സിറ്റ്​പോള്‍ ഫലങ്ങള്‍ പുറത്ത്​ വന്നപ്പോള്‍ ഒാഹരി വിപണിക്കും രൂപക്കും നേട്ടമുണ്ടായിരുന്നു. എന്നാല്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്​ മുന്നേറ്റമുണ്ടായതോടെ വിപണിക്ക്​ അത്​ തിരിച്ചടിയാവുകയായിരുന്നു.  

ഇന്ത്യന്‍ ജയിലുകളിലെ എലിയും പാറ്റയും പാമ്പും ജീവനു ഭീഷണിയുണ്ടാക്കുമെന്ന് വിജയ് മല്യ

ലണ്ടന്‍: ഇന്ത്യന്‍ ജയിലുകളില്‍ എലിയും പാറ്റയും പാമ്പും വിഹരിക്കുന്നതിനാല്‍ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി മദ്യ വ്യവസായി വിജയ് മല്യയുടെ അപേക്ഷ.  ഇന്ത്യയിലെ എല്ലാ ജയിലുകളും ആള്‍ത്തിരക്കേറിയതും വൃത്തിയില്ലാത്തതുമാണ്.ഇവിടെ തന്‍റെ ജീവന് പോലും ഭീഷണിയുള്ള സാഹചര്യമാണെന്നും വിജയ് മല്യ ബ്രിട്ടനിലെ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു. കടുത്ത പ്രമേഹവും ഉറക്കമില്ലായ്മയും മറ്റ് ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്ന വ്യക്തിയാണ് മല്യ. മുംബെയിലെ സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ 3000 തടവുകാരുണ്ട്. എന്നാല്‍ അവരെ പരിചരിക്കാന്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. അതേസമയം ബ്രിട്ടനിലെ ജയിലുകളില്‍ […]

ഗംഗാനദിയുടെ പരിസരത്ത് പ്ലാസ്റ്റിക് നിരോധനം

ന്യൂ​ഡ​ല്‍​ഹി: ഗം​ഗാ ന​ദി​യു​ടെ തീ​ര​ത്തു​ള്ള ന​ഗ​ര​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക്കി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍. ഹ​രി​ദ്വാ​ര്‍, ഋ​ഷി​കേ​ശ് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വി​ല്‍​ക്കു​ന്ന​തി​നു​മാ​ണ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് നി​ര്‍​മി​ത​മാ​യ പാ​ത്ര​ങ്ങ​ള്‍, ബാ​ഗു​ക​ള്‍, സ്പൂ​ണു​ക​ള്‍ തുടങ്ങിയ​വ​യ്ക്കാ​ണ് നി​രോ​ധ​നം. ഗം​ഗാ ന​ദി തീ​ര​ത്തെ പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് നി​രോ​ധ​നം. പ്ലാ​സ്റ്റി​ക്ക് വി​ല​ക്ക് ലംഘി​ച്ചാ​ല്‍  അയ്യായിരം രൂ​പ പി​ഴ ഇ​ടാ​ക്കും. ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അമര്‍നാഥ് ക്ഷേത്രത്തില്‍ ശിവലിംഗത്തിനു മുന്നില്‍ നിശ്ശബ്ദത പാലിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ […]

മുത്തലാഖ് ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: മുസ്ലീം പുരുഷന്മാര്‍ മൂന്ന് വട്ടം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി കൊണ്ട് വന്ന നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്ല്​പാര്‍ലമെ​ന്‍റി​​ന്‍റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.  മു​ത്ത​ലാ​ഖ്​​ നി​യ​മ​വി​രു​ദ്ധ​വും ജാ​മ്യ​മി​ല്ല കു​റ്റ​വു​മാ​ക്കു​ന്നതാണ്​ ക​ര​ട്​ ബി​ല്ല്​. ബില്ല്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നേരത്തെ, സം​സ്​​ഥാ​ന സര്‍ക്കാറുകളുടെ പ​രി​ഗ​ണ​ന​ക്ക​യ​ച്ചിരുന്നു. മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി ആറ് മാസത്തേക്ക് മുത്തലാഖ് വഴി വിവാഹമോചനം പാടില്ലെന്നും വ്യക്തമാക്കിയിരുന്നു. മു​ത്ത​ലാ​ഖ് ചൊ​ല്ലി​യാ​ല്‍ മൂ​ന്നു വ​ര്‍ഷം വ​രെ ത​ട​വും പി​ഴ​യും ബി​ല്ലി​ല്‍ വ്യ​വ​സ്​​ഥ​ചെ​യ്യു​ന്നു. വി​വാ​ഹ​മോ​ച​ന […]

മൂന്നുമാസം പ്രായമുള്ള ആണ്‍കുട്ടി ഗര്‍ഭിണി! അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട്

ബീഹാര്‍: വയര്‍ ക്രമാതീതമായി വീര്‍ത്തു വരുന്നത് ശ്രദ്ധയില്‍ പെട്ട മാതാപിതാക്കള്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഹിന്ദു ബനാറസ് യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളജിലെ  ഡോക്ടറുടെ അടുത്തു എത്തിച്ചു. വയറ്റില്‍ മുഴ വളരുകയാണെന്നായിരുന്നു ഡോക്ടറുടെ പ്രാഥമിക നിഗമനം. എന്നാല്‍ സ്കാനിംഗ് റിപ്പോര്‍ട്ട് കണ്ട ഡോക്ടര്‍ ഞെട്ടി. കുഞ്ഞിന്‍റെ ഉള്ളില്‍ മറ്റൊരു കുഞ്ഞു ജീവനായിരുന്നു. ഈ കുഞ്ഞിന്‍റെ ഇരട്ടയാണ് ഉള്ളില്‍ വളരുന്നത് എന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. പാരസൈറ്റ് ട്വിന്‍ എന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.ഗര്‍ഭകാലത്ത് ഇരട്ടകളായി വളര്‍ച്ചയാരംഭിക്കുകയും എന്നാല്‍ ഒന്ന് മറ്റൊന്നില്‍ നിന്ന് […]