ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ടു-VIDEO

ചെന്നൈ: ആര്‍.കെ.നഗര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആശുപത്രിയില്‍ ജയലളിത ജ്യൂസ് കുടിക്കുന്ന ദൃശ്യം പുറത്തായി. ജയലളിതയുടെ ആരോഗ്യനില ആശുപത്രിയില്‍ മെച്ചപ്പെട്ടിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ ദ്യശ്യങ്ങള്‍. അണ്ണാ ഡി.എം.കെയ്ക്കും ഡി.എം.കെയ്ക്കും എതിരായി മത്സരിക്കുന്ന ശശികല വിഭാഗം നേതാവ് ടി.ടി.വി ദിനകരന്‍ പക്ഷമാണ് വീഡിയോ പുറത്തുവിട്ടത്. ജീവന്‍ നഷ്ടപ്പെട്ട നിലയിലാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന പ്രചരണത്തിന് തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍. ജയലളിതയുടെ മരണത്തില്‍ ശശികല വിഭാഗത്തെ പ്രതിരോധത്തിലാക്കിയവര്‍ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ്.    

യുവാവ് ജാതിമാറി വിവാഹം ചെയ്തു; ഊരുവിലക്ക് ഭയന്ന് കുടുംബം ആത്മഹത്യ ചെയ്തു

മറയൂര്‍: യുവാവ് ജാതിമാറി വിവാഹം ചെയ്തിതനെ തുടര്‍ന്ന് മാതാപിതാക്കളും സഹോദരിയും ആത്മഹത്യ ചെയ്തു. മറയൂര്‍ കീഴാന്തൂര്‍ സ്വദേശി ടി.സി.മുരുകന്‍, ഭാര്യ മുത്തുലക്ഷ്മി, മകള്‍ ഭാനുപ്രിയ എന്നിവരാണ് മരിച്ചത്. തമിഴ്നാട് ഉദുമല്‍പേട്ട എസ്വി പുരം റെയില്‍വേ ട്രാക്കിനു സമീപമുള്ള പൊന്തക്കാട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചനിലയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ മകന്‍ പാണ്ടിരാജ് തമിഴ്നാട്ടിലെ മറ്റൊരു സമുദായക്കാരിയായ യുവതിയെ കഴിഞ്ഞ ശനിയാഴ്ച വിവാഹം ചെയ്തിരുന്നു. ഇതര സമുദായത്തില്‍പ്പെട്ടവരെ വിവാഹം ചെയ്താല്‍ ഊരുവിലക്കുന്ന സമ്പ്രദായമുള്ള പ്രദേശമാണ് ഇവര്‍ താമസിക്കുന്ന അഞ്ചുനാട് ഗ്രാമത്തിലെ കീഴാന്തൂര്‍ […]

ജസ്റ്റിസ് കര്‍ണന്‍ ഇന്ന് ജയില്‍ മോചിതനാകും

കൊല്‍ക്കത്ത: റിട്ടയേര്‍ഡ് ജസ്റ്റിസ് കര്‍ണന്‍ ഇന്ന് ജയില്‍ മോചിതനാകും. കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ തടവുശിക്ഷയ്ക്ക് ശേഷമാണ് കര്‍ണന്‍ ഇന്ന് മോചിതനാകുന്നത്. അദ്ദേഹത്തെ  ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ഭാര്യ സരസ്വതി കര്‍ണന്‍ കൊല്‍ക്കത്തയിലെത്തി. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലാണ് കര്‍ണന്‍ ഇപ്പോള്‍ ഉള്ളത്. ജൂണ്‍ 20ന് സുപ്രിം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചതിനേത്തുടര്‍ന്നാണ് കര്‍ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചീഫ് ജസ്റ്റിസ് തലവനായ സുപ്രിം കോടതിയുടെ ഏഴംഗ ബെഞ്ചാണ് കര്‍ണനെ ശിക്ഷിച്ചത്. വിധി പ്രഖ്യാപിച്ചതിന് ശേഷം കര്‍ണന്‍ ഒളിവില്‍ പോയി. പിന്നീട് […]

പെണ്‍കുട്ടികള്‍ വഴിയിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ടു നടന്നാല്‍ 21,000 രൂപ പിഴ ഈടാക്കുമെന്ന്

ദില്ലി: പെണ്‍കുട്ടികള്‍ ഇനിമുതല്‍ വഴിയില്‍ വെച്ച്‌ ഫോണില്‍ സംസാരിച്ചാല്‍ 21,000 രൂപ പിഴ ഈടാക്കുമെന്ന് പുതിയ നിയമവുമായി യുപി. പെണ്‍കുട്ടികള്‍ വഴിയിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ടു നടക്കുന്നത് മറ്റാരെങ്കിലും കണ്ടാലാണ് 21,000 രൂപ പിഴയായി നല്കേണ്ടി വരിക. ഉത്തര്‍പ്രദേശിലെ മധുരയില്‍ മദോര ഗ്രാമപഞ്ചായത്താണ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഇങ്ങനെയൊരു നിയമം ഏര്‍പ്പെടുത്തിയത്. മധുരയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ ദൂരെയുള്ള മുസ്ലിം ഗ്രാമമാണ് മദോര. പെണ്‍കുട്ടികള്‍ പരസ്യമായി ഫോണില്‍ സംസാരിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് തടയാനും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ […]

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച് അദ്ധ്യാപകന്‍- VIDEO

ഒഡീഷ: ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ശരീരത്തില്‍ മസാജ് ചെയ്യിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. ഒഡീഷ കലമാഗഡിയയിലെ യുജിഎംഇ സ്കൂളിലെ അദ്ധ്യാപകന്‍ രബീന്ദ്ര കുമാര്‍ ബെഹ്റയാണ് ചെറിയ കുട്ടികളെ കൊണ്ട് തന്‍റെ സ്വകാര്യ ആവശ്യങ്ങള്‍ സാധിച്ചെടുത്തത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ വിറക് കൊണ്ടു വരുന്നതും ഭക്ഷണം പാകം ചെയ്യുന്നതും തറ വൃത്തിയാക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. മൂന്ന് വീഡിയോകളാണ് പ്രചരിച്ചത്. ഒരു വീഡിയോയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ക്ലാസ് മുറിയില്‍വെച്ച്‌ മസാജ് ചെയ്യിക്കുന്നതും കാണാം. […]

പ്രധാനമന്ത്രി തിരുവനന്തപുരത്ത്: വൈകുന്നേരം പൂന്തുറ സന്ദര്‍ശിക്കും

തിരുവനന്തപുരം: ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ നേരില്‍ക്കണ്ടു സ്ഥിതി വിലയിരുത്തുന്നതിനായി പ്രധാനമാന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. ലക്ഷദ്വീപിലെ ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ  ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്ക് പോയി. അവിടെ നിന്നും നാലരയോടെ മടങ്ങിയെത്തിശേഷം അദ്ദേഹം പൂന്തുറ സന്ദര്‍ശിക്കും. പൂന്തുറ സെന്‍റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് അദ്ദേഹം ദുരന്തബാധിതരെ കാണുക. അതിനുശേഷം തൈക്കാട് ഗവ. ഹൗസില്‍ അവലോകന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. 6.35 ന് ​​​തിരുവനന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി 6.40നു ​​വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ വി​​​മാ​​​ന​​​ത്തി​​​ല്‍ ഡ​​​ല്‍​ഹി​​​ക്കു മ​​​ട​​​ങ്ങും. ഇതിനിടെ പൂന്തുറയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ […]

പുലിമുരുഗനിലെ ഗാനങ്ങള്‍ ഒാസ്കര്‍ പട്ടികയില്‍

തിരുവനന്തപുരം: ബോക്സോഫീസില്‍ ഹിറ്റായ മോഹന്‍ലാല്‍ ചിത്രം പുലിമുരുഗനിലെ ഗാനങ്ങള്‍ ഒാസ്കര്‍ പട്ടികയില്‍. ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ ലോകമെമ്പാടുമുള്ള 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പുറത്തുവിട്ടത്. ഗോപീസുന്ദര്‍ ഈണം നല്‍കിയ രണ്ടുഗാനങ്ങളാണ് ഈ അഭിമാന നേട്ടിത്തിലെത്തിയത്. ‘കാടണിയും കാല്‍ച്ചിലമ്പേ..’ (യേശുദാസ്, കെ.എസ്.ചിത്ര), ‘മാനത്തേ മാരിക്കുറുമ്പേ…’ (എസ്.ജാനകി) എന്നീ ഗാനങ്ങളാണു പട്ടികയില്‍ ഇടംനേടിയത്. തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. സിനിമക്കിടയിലുള്ള ഗാനവും ടൈറ്റില്‍ സോങ്ങും പുരസ്കാരത്തിനായി പരിഗണിക്കും. ഇന്ത്യയിലെ പ്രാദേശിക […]

ഹിന്ദു കുട്ടികള്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്താല്‍ അനുഭവിക്കേണ്ടിവരും: സംഘപരിവാര്‍

ഉത്തര്‍പ്രദേശ്‌: രാജ്യത്ത് വര്‍ഗീയ വിഷം ചീറ്റി സംഘപരിവാര്‍ സംഘടനകള്‍ വീണ്ടും രംഗത്ത്. ഇക്കുറി ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ വിലക്കുമായാണ് രംഗത്തെത്തിയിരിക്കുന്നത്. സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ചാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്കൂളുകളില്‍ ഹിന്ദുകുട്ടികള്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ഇവരില്‍ നിന്ന് പണം പിരിക്കരുതെന്നും ജാഗരണ്‍ മഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് മുന്നറിയിപ്പെന്നും സംഘടന വിശദീകരിക്കുന്നു. മുന്നറിയിപ്പ് അവഗണിച്ചാല്‍ അനുഭവിക്കേണ്ടിവരുമെന്നും ഹിന്ദു ജാഗരണ്‍ പ്രവര്‍ത്തകര്‍ ഭീഷണിക്കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ യൂണിറ്റുകളോട് ഇങ്ങനെ പരിപാടികള്‍ നടത്തുന്ന സ്ക്കൂളുകളുടെ […]

ഗുജറാത്തിന്‍റെ മുഖം മിനുക്കാന്‍ സ്മൃതി ഇറാനി മുഖ്യമന്ത്രി സ്ഥാത്തേക്ക് ?

അഹമ്മദാബാദ്: ഗുജറാത്തില്‍ ആറാം വട്ടവും അധികാരത്തിലെത്തിയ ബിജെപി മുഖ്യമന്ത്രി സ്ഥാത്തേക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ രാജ്കോട്ടില്‍ മത്സരിച്ച്‌ ജയിച്ച മുഖ്യമന്ത്രി വിജയ് രൂപാനിയെ ബിജെപി ഇത്തവണ മാറ്റിനിര്‍ത്തിയേക്കുമെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഭരണവിരുദ്ധ വികാരമുള്ളതാണ് വിജയ് രൂപാണിക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത്. മോദിയുടെ നേതൃത്വത്തിന്‍റെ അഭാവം ഗുജറാത്തിനെ ബിജെപിയില്‍ നിന്ന് അകറ്റുന്നു എന്നതും ജനപ്രീതിയുള്ള ആളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിന് കാരണമെന്ന് കരുതുന്നു. എന്നാല്‍, അമിത് ഷായ്ക്ക് ഇതില്‍ […]

‘വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തി വിജയിച്ച ബിജെപിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു’:ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിയുടെ വിജയത്തെ പരിഹസിച്ച്‌ പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ രംഗത്ത്. തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടന്നതായി ഹാര്‍ദിക് ആരോപിച്ചു. സൂറത്ത്, അഹമ്മദാബാദ്, രാജ്കോട്ട് എന്നിവിടങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നുവെന്നാണ് ഹാര്‍ദിക് ആരോപിക്കുന്നത്. ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഹാര്‍ദിക്കിന്‍റെ ആരോപണം. വോട്ടെണ്ണുന്നതിനു മുന്‍പായി ഇവിഎം മെഷീനുകള്‍ക്കെതിരെ പട്ടേല്‍ രംഗെത്തിയിരുന്നു. വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്താന്‍ സോഫ്റ്റ് വെയര്‍ എന്‍ജിയര്‍മാരെ വാടകയ്ക്കെടുത്തെന്നായിരുന്നു ആരോപണം. വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തി വിജയിച്ച ബിജെപിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും […]