ആത്മഹത്യ ചെയ്ത കുഞ്ഞനുജനെ വിവാഹം ചെയ്ത റൂബിയുടെ വെളിപ്പെടുത്തല്‍

ഗയ: ബീഹാറില്‍ അനുജനായ 15 കാരനെ വിവാഹം കഴിക്കേണ്ടി വന്ന  വിവാഹത്തിലേക്ക് നയിച്ച സാഹചര്യം വെളിപ്പെടുത്തി റൂബിയ.   ജേഷ്ഠന്‍റെ ഭാര്യയെ വിവാഹം കഴിക്കേണ്ടി വന്നതിനെ തുടര്‍ന്ന് ഒമ്പതാം ക്ലാസുകാരന്‍ മഹാദേവ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തന്‍റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തി യുവതി രംഗത്തുവന്നിരിക്കുന്നത്. ” അമ്മയില്ലാത്ത കുട്ടിയെ ഏഴു വയസ്സുമുതല്‍ വളര്‍ത്തിയത് ഞാനാണ്. ചെറുപ്പത്തിലെ അമ്മ മരിച്ചതിനാല്‍ തനിക്ക് അവന്‍ മകന്‍ തന്നെയായിരുന്നു. മകനെപ്പോലെ സംരക്ഷിച്ചു പോറ്റിക്കൊണ്ടു വന്നയാളെ വിവാഹം കഴിക്കുക എന്നത് ഏറെ ദുഷ്ക്കരമായ കാര്യമാണ്. എന്നാല്‍ […]

രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന് വ്യക്തമാക്കി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന് വ്യക്തമാക്കി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ പദം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് സോണിയ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പ്രസിഡന്‍റായി രാഹുല്‍ ഗാന്ധി ഔദ്യോഗികമായ ചുമതലയേല്‍ക്കുന്നതിന്‍റെ ഒരുക്കങ്ങളിലാണ് പാര്‍ട്ടി.  ഇതോടെ പ്രസിഡന്‍റായിരുന്ന സോണിയ രാഷ്ട്രീയ ഉപദേശകയുടേയോ മറ്റേതെങ്കിലും പ്രാധാന്യമുള്ള റോളുകളിലേക്കോ മാറുമെന്നായിരുന്നു അഭ്യൂഹം. സോണിയ എന്ത് റോള്‍ വഹിക്കുമെന്ന് പാര്‍ട്ടിയും ജനങ്ങളും ആകാംക്ഷയോടെ […]

6 വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

ന്യൂഡല്‍ഹി : അച്ഛനെ അമ്മയുടെ അവിഹിത ബന്ധം അറിയിക്കുമെന്ന് പറഞ്ഞ ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. കേസില്‍ 29 കാരിയായ അമ്മയെയും 23 കാരനായ കാമുകന്‍ സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ഗാസിയാപുരില്‍ ബുധനാഴ്ച രാത്രിയാണ് ഈ ക്രൂരമായ സംഭവം നടന്നത്.  കൈവണ്ടി വലിക്കുന്ന ജോലിക്ക് പോവുന്ന ഭര്‍ത്താവ് ബുധനാഴ്ച വൈകുന്നേരം മദ്യപിക്കാന്‍ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്. അച്ഛന്‍ വീട്ടിലില്ലാത്തപ്പോള്‍ അമ്മയെയും കാമുകനെയും പ്രത്യേക സാഹചര്യത്തില്‍ കുട്ടി കണ്ടു. ഈ കാര്യം അച്ഛനോട്‌  പറയുമെന്ന് […]

ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കും: ആദിത്യ താക്കറെ

മുംബൈ: മഹാരാഷ്ട്ര ബിജെപി സര്‍ക്കാരിനെ വെല്ലുവിളിച്ച് ശിവസേന യുവ നേതാവ് ആദിത്യ താക്കറെ. ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കുമെന്നാണ് ആദിത്യ ഭീക്ഷണി മുഴക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിന് തയ്യാറായി ഇരുന്നോള്ളു എന്നാണ് താക്കറെ ബിജെപിയോട് പറയുന്നു. ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപി വന്‍വിജയം നേരിടുമെന്ന എക്സിറ്റ് പോളുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് താക്കറെയുടെ വല്ലുവിളി. ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ പുറത്താക്കി നമുക്ക് അധികാരത്തിലെത്താന്‍ സാധിക്കും അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉദ്ധവ് സാഹബും നിങ്ങളുമാണ്. എന്ത് വില കൊടുത്തും ശിവ […]

ആ​രാ​ധ​ക​രു​മാ​യി വീണ്ടും കൂടിക്കാഴ്ചക്കൊ​രുങ്ങി രജനികാന്ത്

ചെ​ന്നൈ: രാ​ഷ്​​ട്രീ​യ പ്ര​വേ​ശ​ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ശക്തമാക്കിക്കൊണ്ട് ആ​രാ​ധ​ക​രു​മാ​യി വീണ്ടും കൂടിക്കാഴ്ചക്കൊ​രുങ്ങി രജനികാന്ത്. കോ​ടമ്പാക്ക​ത്ത്​ സ്വ​ന്തം ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള രാ​ഘ​വേ​ന്ദ്ര ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ല്‍ ഡി​സം​ബ​ര്‍ 26 മു​ത​ല്‍ 31 വ​രെ രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നു​വ​രെ​യാ​ണ് അദ്ദേഹം ആരാധകരെ കാണുക. ദി​വ​സം ആ​യി​രം ​പേരെയായിരിക്കും അദ്ദേഹം കാണുക എന്നും സൂചനയുണ്ട്. ആ​രാ​ധ​ക​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് ര​ജ​നീ​കാ​ന്ത് ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ പൊലീ​സ് ക​മീ​ഷ​ണ​ര്‍​ക്കു ന​ല്‍​കി​യ ക​ത്ത് പുറത്തായതോടെയാണ് ഈ കാര്യങ്ങള്‍ പുറം ലോകമറിയുന്നത്.   മേയ് മാസത്തില്‍ അദ്ദേഹം […]

പാര്‍ലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനം ഇന്നുമുതല്‍

ദില്ലി: പാര്‍ലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനം ഇന്ന് ആരംഭിക്കും. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സമ്മേളനം നീണ്ട് പോവുകയായിരുന്നു. 14 ദിവസമാണ് സഭ സമ്മേളിക്കുക. സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. പാകിസ്താനുമായി ചേര്‍ന്ന് ഗുജറാത്ത് നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശ്രമിച്ചെന്ന പ്രധാനമന്ത്രിയുടെ ആരോപണവും ഗുജറാത്ത് നിയമസഭാ തെരെഞ്ഞെടുപ്പില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച പക്ഷപാതപരമായ നിലപാടും സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്ക് വഴിവെച്ചേക്കും. […]

വിമാനത്തില്‍ ഇന്‍റര്‍നെറ്റ് സൗകര്യമൊരുങ്ങുന്നു

ന്യൂഡല്‍ഹി: വിമാനത്തില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കാന്‍ പദ്ധതി. ഇന്‍ഫ്ലൈറ്റ് കണക്ടിവിറ്റി സംവിധാനം നടപ്പിലാക്കാനുള്ള പരിശോധനയിലാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ വ്യക്തമാക്കി. ഇതേകുറിച്ചുള്ള ഐ എഫ് സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രണ്ട് വര്‍ഷം മുമ്പ് വിമാനങ്ങളില്‍ ഇന്‍റര്‍നെറ്റ് സംവിധാനം ആരംഭിക്കുന്നത് സംബന്ധിച്ച്‌ വ്യോമയാന മന്ത്രാലയം നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിവിധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനം നീളുകയായിരുന്നു. ട്രായ് ഐ എഫ് സി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതോടെ […]

സഹോദര ഭാര്യയെ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചു; പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു

പാട്​ന: സഹോദര ഭാര്യയെ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചതിനെ തുടര്‍ന്ന് പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയില്‍ ആണ് സംഭവം. വിവാഹത്തിന് രണ്ടുമണിക്കൂറിന് ശേഷം ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്താവ് മരിച്ചതിനാലാണ് ഇരുപത്തിയഞ്ചുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ പരയ്യ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥിയായ മഹാദേവ് ദാസിനെ കൊണ്ട് ബന്ധുക്കള്‍ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചത്. ഒട്ടേറെ ഗ്രാമീണരും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന് പിന്നാലെ വിദ്യാര്‍ഥി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനുശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്‍റെ […]

താജ് മഹലിനുള്ളില്‍ യുവാക്കളുടെ ശിവപൂജ -VIDEO

ആഗ്ര: താജ് മഹലിനുള്ളില്‍ ശിവപൂജ നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. രണ്ട് യുവാക്കള്‍ ശിവപൂജ നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. താജ് മഹലിന് സുരക്ഷ നല്‍കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. താജ് മഹല്‍ തേജോ മഹല്‍ എന്ന ശിവ ക്ഷേത്രം നിന്നയിടമാണെന്ന വാദവുമായി സംഘ പരിവാര്‍ സംഘടനകള്‍ എത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു വീഡിയോ പുറത്തു വന്നത്. രണ്ട് യുവാക്കള്‍ ശവകുടീരത്തിനുള്ളില്‍ ശിവനെ പൂജിക്കുന്നത് മറ്റൊരു യുവാവ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. നേരത്തെ താജ്മഹല്‍ […]

കരുത്തുകാട്ടി ഇന്ത്യ; ‘ഐഎന്‍എസ് കല്‍വരി’ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

മുംബൈ:  സ്കോര്‍പീന്‍ ക്ലാസിലെ ആദ്യത്തെ ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ ‘ഐഎന്‍എസ് കല്‍വരി’ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനു സമര്‍പ്പിച്ചു. ദക്ഷിണ മുംബൈയിലെ മസ്ഗാവ് ഡോക്കില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഐഎന്‍എസ് കല്‍വരിയുടെ നിര്‍മാണത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഇന്ത്യക്കു സഹായം നല്‍കിയ ഫ്രാന്‍സിനുംപ്രധാനമന്ത്രി നരേന്ദ്രമോദി  ചടങ്ങില്‍ നന്ദി പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വളരുന്ന ബന്ധത്തിന്‍റെ തെളിവാണിതെന്നും മോദി പറഞ്ഞു. കടല്‍വഴിയുള്ള ഭീകരവാദമോ, കടല്‍ക്കൊള്ളയോ കള്ളക്കടത്തോ ഏതുമാകട്ടെ, ഇത്തരം ഭീഷണികളെ […]