ആ​രാ​ധ​ക​രു​മാ​യി വീണ്ടും കൂടിക്കാഴ്ചക്കൊ​രുങ്ങി രജനികാന്ത്

ചെ​ന്നൈ: രാ​ഷ്​​ട്രീ​യ പ്ര​വേ​ശ​ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ശക്തമാക്കിക്കൊണ്ട് ആ​രാ​ധ​ക​രു​മാ​യി വീണ്ടും കൂടിക്കാഴ്ചക്കൊ​രുങ്ങി രജനികാന്ത്. കോ​ടമ്പാക്ക​ത്ത്​ സ്വ​ന്തം ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള രാ​ഘ​വേ​ന്ദ്ര ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ല്‍ ഡി​സം​ബ​ര്‍ 26 മു​ത​ല്‍ 31 വ​രെ രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നു​വ​രെ​യാ​ണ് അദ്ദേഹം ആരാധകരെ കാണുക. ദി​വ​സം ആ​യി​രം ​പേരെയായിരിക്കും അദ്ദേഹം കാണുക എന്നും സൂചനയുണ്ട്.

ആ​രാ​ധ​ക​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് ര​ജ​നീ​കാ​ന്ത് ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ പൊലീ​സ് ക​മീ​ഷ​ണ​ര്‍​ക്കു ന​ല്‍​കി​യ ക​ത്ത് പുറത്തായതോടെയാണ് ഈ കാര്യങ്ങള്‍ പുറം ലോകമറിയുന്നത്.   മേയ് മാസത്തില്‍ അദ്ദേഹം ആരാധകരമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം വരുമ്പോള്‍ നമുക്ക് ഒരുമിക്കാം എന്നു പറഞ്ഞായിരുന്നു അദ്ദേഹം അവസാന സംഗമം പിരിഞ്ഞത്. ഇതിലാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്ക് ചുവടുകള്‍ വെയ്ക്കാനൊരുങ്ങുന്നുവെന്ന സൂചനകള്‍ ശക്തമായത്.

ഡിസംബര്‍ 12 നായിരുന്നു രജനിയുടെ പിറന്നാല്‍. എന്നാല്‍, പിറന്നാള്‍ ദിവസം ആരാധകരെ കാണുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും  ആരാധകരെ കാണാന്‍ അദ്ദേഹം തയാറായിരുന്നില്ല. ഇനി വരുന്ന കൂടിക്കാഴ്ചയില്‍ രജനിയുടെ രാഷ്ട്രീയപ്രവേശന നിലപാട് വ്യക്തമാക്കുമോ എന്നാണ് സിനിമാ-രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

 

 

prp

Related posts

Leave a Reply

*