ഡോ. വി സി ഹാരിസ് അന്തരിച്ചു

കോട്ടയം:  സാഹിത്യനിരൂപകനും   എം.ജി. സര്‍വകലാശാലയിലെ  സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അദ്ധ്യാപകനുമായ ഡോ. വി സി ഹാരിസ് അന്തരിച്ചു.  വാഹനാപകടത്തില്‍ പരിക്കേറ്റ്  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മയ്യഴിയില്‍ ജനിച്ച അദ്ദേഹത്തിന്‍റെ   സ്കൂള്‍ വിദ്യാഭ്യാസം മയ്യഴി ജവഹര്‍ലാല്‍ നെഹ്രു ഹൈസ്കൂളിലായിരുന്നു. തുടര്‍ന്ന്‍  കണ്ണൂര്‍ എസ്.എന്‍ കോളേജിലും കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമായി പഠനം പൂര്‍ത്തിയാക്കി. ഫറൂക്ക് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍  അദ്ധ്യാപകനായി ജോലി  ചെയ്തിരുന്നു. മലയാളത്തില്‍ ഉത്തരാധുനികതയെക്കുറിച്ചുനടന്ന സംവാദങ്ങളില്‍ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചു. അഡ്വ. അനില ജോര്‍ജാണ് ഭാര്യ.

പെട്രോള്‍ നികുതി കുയ്ക്കില്ല :തോമസ്‌ ഐസക്ക്

തിരുവനന്തപുരം: കേരളത്തില്‍ പെട്രോള്‍ നികുതി  കുറയ്ക്കില്ലെന്ന് കേരള ധനമന്ത്രി  തോമസ് ഐസക്ക്. നയപരമായ തീരുമാനം ആദ്യം കേന്ദ്രം കൈക്കൊള്ളട്ടെ, വര്‍ധിപ്പിച്ച നികുതി കേന്ദ്രം കുറയ്ക്കാന്‍ തയ്യാറായാല്‍ സംസ്ഥാനവും നികുതി കുറയ്ക്കുന്നതിനെകുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ ചുമലിലേക്ക് കേന്ദ്രത്തിന്‍റെ തെറ്റായ നയങ്ങളുടെ പാപഭാരം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും നികുതി വര്‍ധിപ്പിച്ചത് സംസ്ഥന സര്‍ക്കാരല്ല കേന്ദ്ര സര്‍ക്കാരാണെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ക്രൂഡോയിലിന് വില കുറഞ്ഞപ്പോള്‍ ആ ന്യായം പറഞ്ഞു കൊണ്ട് പെട്രോളിന്‍റെ വില  കൂട്ടി. കേന്ദ്ര സര്‍ക്കാര്‍ ആദ്യം ഈ നയം […]

ജനരക്ഷാ യാത്ര: കണ്ണൂരിലെ പര്യടനത്തിന് ഇന്ന് സമാപനം

കണ്ണൂര്‍: കണ്ണൂരില്‍  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ പര്യടനം ഇന്ന് അവസാനിക്കും. രാവിലെ 11 മണിക്ക് പാനൂരില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വൈകിട്ട് അഞ്ചരയോടെ കൂത്തുപറമ്പ് സ്റ്റേഡിയം ഗ്രൗണ്ടില്‍ യാത്ര അവസാനിക്കും. ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍  പദയാത്രയില്‍ പങ്കാളികളാകും. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. പത്ത് കിലോമീറ്ററാണ് ഇന്നത്തെ പദയാത്ര. രാഷ്ട്രീയ അക്രമങ്ങള്‍ ഏറ്റവും അധികം നടക്കുന്ന സ്ഥലമെന്നതിനാലാണ് കണ്ണൂര്‍  ജില്ലയില്‍ തന്നെ നാലുദിവസത്തെ പര്യടനം നടത്തിയത്. ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരിലെ […]

ജനരക്ഷാ യാത്രയില്‍ അമിത് ഷാ ഇന്ന് പങ്കെടുക്കില്ല

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് എത്തില്ല. ഡല്‍ഹിയില്‍ തുടരണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പദയാത്രയില്‍ പങ്കെടുക്കാത്തതെന്നാണ് റിപ്പോര്‍ട്ട്. യാത്രയുടെ സമാപന ചടങ്ങിലും അമിത് ഷാ ഉണ്ടാവില്ല. ഇന്ന് മമ്പറത്തു നിന്നാരംഭിക്കുന്ന പദയാത്ര തലശേരിയിലാണു സമാപിക്കുന്നത്. അമിത് ഷാ ഇന്ന് പദയാത്രിയില്‍ പങ്കെടുക്കുമെന്ന്  നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ  അടിസ്ഥാനത്തില്‍ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത് . ജനരക്ഷാ യാത്രയുടെ ഉദ്ഘാടന ദിവസം അമിത് ഷാ എത്തിയിരുന്നു. സംസ്ഥാന […]

ദിലീപിനെ വീണ്ടും ഫിയോകിന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുത്തു

കൊച്ചി : ദിലീപിനെ വീണ്ടും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് ദിലീപിനെ തിരികെ കൊണ്ടുവന്നത്. ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് സീനിയര്‍ വൈസ് പ്രസിഡന്‍റ് ആയിരുന്ന ആന്‍റണി  പെരുമ്പാവൂര്‍     താല്‍ക്കാലികമായി   പ്രസിഡന്‍റ് സ്ഥാനം  വഹിച്ചിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ ഫിയോക്  എക്സിക്യൂട്ടീവ് യോഗം നടക്കുകയും  വീണ്ടും ദിലീപിനെ പ്രസിഡന്‍റ്  സ്ഥാനത്തേക്ക് നിയോഗിക്കണമെന്ന്  അഭിപ്രായപ്പെടുകയുമായിരുന്നു. ആന്‍റണി  പെരുമ്പാവൂര്‍   വൈസ് പ്രസിഡന്‍റ് ആയിത്തന്നെ  തുടരും. യോഗതീരുമാനങ്ങള്‍ ദിലീപിനെ അറിയിക്കുമെന്ന്  സംഘടനയുടെ സെക്രട്ടറി എംജി […]

നാദിര്‍ഷയുടെ ജാമ്യാപേക്ഷ; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍  സംവിധായകനും നടനുമായ  നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ  ഹൈക്കോടതി ഇന്ന് പരിഗണിക്കും . നിരപരാധിയായ തന്നെ കള്ളക്കെസില്‍ കുടുക്കാനൊരുങ്ങുന്നു എന്നാണ് നാദിര്‍ഷ  ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ജസ്റ്റിസ് ഉബൈദ് ആണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. എന്നാല്‍ നാദിര്‍ഷയുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും  ഇനിയും ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഗൂഡാലോചനക്കുറ്റത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്ന ദിലീപിന് ജാമ്യം കിട്ടിയതോടെ ഇനി കുറ്റപത്രം തിടുക്കത്തില്‍ സമര്‍പ്പിക്കേണ്ട എന്ന നിലപാടിലാണ് അന്വേഷണസംഘം. കേസില്‍ അന്വേഷണം […]

13 ന് യു.ഡി.എഫ്. ഹര്‍ത്താല്‍

മലപ്പുറം : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടുമൊരു ഹര്‍ത്താല്‍ വരുന്നു. ഈ മാസം 13ന് യുഡിഎഫാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  മലപ്പുറം വേങ്ങരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയാണ് ഹര്‍ത്താലെന്നും ജിഎസ്ടി    നിലവില്‍ വന്ന ശേഷമുണ്ടായ പ്രതിസന്ധി,  ഇടയ്ക്കിടെയുള്ള ഇന്ധന വിലവര്‍ധന എന്നിവയില്‍ പ്രതിഷേധിച്ചാണ്  ഹര്‍ത്താല്‍ നടത്തുന്നതെന്നും  ചെന്നിത്തല വ്യക്തമാക്കി. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ദിലീപിന്‍റെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്‍റെ  ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്.  ഉച്ചകഴിഞ്ഞ് 1.45 നാണ്   ഹൈക്കോടതി വിധി പറയുക. ദിലീപിന്‍റെ  അഞ്ചാമത്തെ ജാമ്യഹര്‍ജിയിലാണ് ഇന്ന് വിധി വരുന്നത്. നേരത്തെ രണ്ടു വീതം ഹര്‍ജികള്‍ ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു. അന്തിമ പ്രതീക്ഷ എന്ന നിലയിലാണ് ദിലീപ് ഹൈക്കോടതിയിലെ അതേ ബെഞ്ചിനെ തന്നെ വീണ്ടും സമീപിച്ചിരിക്കുന്നത്. ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് 85 ദിവസം പിന്നിടുകയാണ്. ഈ മാസം ഏഴിന് ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് […]

കൊച്ചി മെട്രോ ഇന്നു മുതല്‍ നഗര കേന്ദ്രത്തിലേക്ക്

കൊച്ചി : കൊച്ചി നഗരത്തിനു മറ്റൊരു നാഴികക്കല്ല് കൂടി. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള മെട്രോ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പതിനൊന്നു മണിക്ക് നിര്‍വഹിക്കും. കൊച്ചി മെട്രോയുടെ  രണ്ടാം ഘട്ടമായ  പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ സര്‍വീസ് ദീര്‍ഘിപ്പിക്കുന്നത്.  നെഹ്റു സ്റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസ്സി, എംജി റോഡ്, മഹാരാജാസ് എന്നിവയാണ് മെട്രോ പുതിയ  സ്റ്റേഷനുകള്‍. സ്ഥിരം യാത്രക്കാരെത്തുന്നതോടെ മെട്രോ സര്‍വീസുകളില്‍ തിരക്കേറും.  ഇതുവരെ ആലുവ മുതല്‍ പാലാരിവട്ടംവരെയായിരുന്നു സര്‍വീസ്. […]

പ്രതിസന്ധികളെ മറികടന്ന് രാമലീല ഇന്ന് തീയറ്ററുകളില്‍

കൊച്ചി: ദിലീപ് നായകനായ രാമലീല ഇന്ന് തീയറ്ററുകളില്‍ എത്തും. കേരളത്തില്‍ മാത്രം 150 സ്ക്രീനിസിലാണ് ചിത്രം ഇന്ന് എത്തുന്നത്. ദിലീപിന്‍റെ  കരിയറിലെ ഏറ്റവും വലിയ റിലീസായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ടിക്കറ്റുകള്‍ അതിവേഗമാണ് വിറ്റഴിയുന്നത് . അതേസമയം  യുവജനസംഘടനകളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് കണക്കിലെടുത്തുകൊണ്ട് തിയറ്റര്‍  ഉടമകള്‍ സ്വന്തം നിലയ്ക്ക് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.  സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചു. നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ […]