ബേപ്പൂര്‍ ബോട്ടപകടം; രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന് സമീപം പുറംകടലില്‍ തകര്‍ന്ന മത്സ്യബന്ധന ബോട്ടില്‍ നിന്ന് കാണാതായ നാല് തൊഴിലാളികളില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.   കോസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെയാണ്   ബോട്ടിന്‍റെ എഞ്ചിനില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.  മരിച്ചവര്‍  ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകുന്നേരമാണ് ബേപ്പൂരിന് 50 നോട്ടിക്കല്‍   മൈല്‍ അകലെ ഇമ്മാനുവേല്‍ എന്ന മത്സ്യബന്ധന ബോട്ട് മുങ്ങിയത്.  ആറ് തൊഴിലാളികളായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാല് പേരെയാണ് കാണാതായത്.  മറ്റു രണ്ടുപേര്‍ക്കുള്ള  തിരച്ചില്‍ തുടരുകയാണ്. രാത്രി […]

ശബരിമല സ്ത്രീ പ്രവേശനം;സുപ്രീംകോടതി വിധി ഇന്ന്‍

ന്യൂഡല്‍ഹി: ശബരിമലയില്‍  സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായകമായ സുപ്രീംകോടതി  വിധി ഇന്ന്.  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി  പറയുക. ശബരിമലയില്‍  എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതി പരിഗണിക്കുക. എന്നാല്‍  സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ല എന്നു വ്യക്തമാക്കി മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു . ഇതും കോടതി പരിഗണിക്കും.    സര്‍ക്കാറുകള്‍  മാറുന്നതിനനുസരിച്ച്    ഇത്തരം കേസുകളില്‍ നിലപാട് മാറ്റാന്‍ […]

ഉപവാസ വേദിയില്‍ ചാണകവെള്ളം തളിച്ച മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ  ഉപവാസ വേദിയില്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍  മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ  പോലീസ് കേസെടുത്തു. ദളിത് പീഡന വകുപ്പു പ്രകാരമാണ് കേസെടുത്തത്. ദളിത് കോണ്‍ഗ്രസ് നേതാക്കളായ പാത്തല രാഘവന്‍, പെരുങ്കുളം സജിത്ത് എന്നിവരും കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയും റൂറല്‍ എസ്.പി.ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞദിവസമാണ്  കൊട്ടാരക്കരയിലെ  എം.പി.യുടെ ഉപവാസവേദിയില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചത്. റെയില്‍വെയുടെ അവഗണനയ്ക്കെതിരെയുള്ള  എംപിയുടെ ഉപവാസ സമരം രാഷ്ട്രീയ തട്ടിപ്പാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.  

സോളാര്‍ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കും

തിരുവനന്തപുരം: സോളാര്‍ കേസില്‍  മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ക്രി​മി​ന​ല്‍ കു​റ്റ​ത്തി​ല്‍​നി​ന്ന് ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചതി​ന്​  അ​ന്വേ​ഷ​ണ​സം​ഘത്ത​ല​വ​നാ​യി​രു​ന്ന ഡി.​ജി.​പി എ. ​ഹേ​മ​ച​ന്ദ്ര​ന്‍, എ.ഡി.ജി.പി. പത്മകുമാര്‍, ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍ എന്നിവരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും. ഇവര്‍ക്കെതിരെ കഴിഞ്ഞദിവസം തന്നെ നടപടി സ്വീകരിച്ചിരുന്നു. സോളാര്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്ന് നിയമിക്കും. വൈകാതെ  മാനഭംഗത്തിനും തെളിവ് നശിപ്പിച്ചതിനും  ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാനാണ് സാധ്യത. നിലവിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യലും അറസ്റ്റും പോലുള്ള കടുത്ത നടപടികളിലേക്ക് […]

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി കുടുങ്ങും?

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി​ക്കെതി​രെ അഴിമതി  നിരോധന വകുപ്പ്​ പ്രകാരം കേസെടുത്ത് ​ ​ അന്വേഷിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ ​​   അടിസ്​ഥാനത്തില്‍ ലഭിച്ച നിയമോപദേശ പ്രകാരമാണ്​ കേസെടുക്കുക. സരിതാ എസ് നായര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, സരിതയുടെ കത്തില്‍ പറയുന്നവര്‍ക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.  അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ടീം സോളാറിനെയും സരിതാ എസ് നായരേയും സഹായിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയും പേഴ്​സണല്‍ […]

ട്രെയിന്‍ സര്‍വീസിനു വീണ്ടും നിയന്ത്രണം

കണ്ണൂര്‍:  റെയില്‍വേ ട്രാക്കിന്‍റെ  നവീകരണത്തെത്തുടര്‍ന്ന്  കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ ചൊവ്വാഴ്ച മുതല്‍ ഒക്ടോബര്‍ 31 വരെ ട്രെയിന്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍, 16, 23, 30 തീയതികളില്‍ ട്രെയിന്‍ നിയന്ത്രണമുണ്ടാകില്ല. കോഴിക്കോട് കണ്ണൂര്‍ പാസഞ്ചര്‍ സര്‍വിസ് (56657) പൂര്‍ണമായും മൂന്നു ട്രെയിനുകളുടെ സര്‍വിസുകള്‍ ഭാഗികമായും റദ്ദ് ചെയ്തു. മംഗളൂരു കോഴിക്കോട് പാസഞ്ചര്‍ (56654) കണ്ണൂരില്‍ സര്‍വിസ് അവസാനിപ്പിക്കും. മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56324) കണ്ണൂരിലും കോയമ്പത്തൂര്‍- മംഗളൂരു പാസഞ്ചര്‍ (56323) ഷൊര്‍ണൂരിലും സര്‍വിസ് അവസാനിപ്പിക്കും. നാഗര്‍കോവിലില്‍നിന്ന് മംഗളൂരുവരെയുള്ള ഏറനാട് എക്സ്പ്രസ് […]

പെരുമ്പാവൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ജീവനക്കാരി മരിച്ചു

കൊച്ചി: പെരുമ്പാവൂര്‍  വേങ്ങൂരില്‍   സ്കൂള്‍ ബസ് മതിലിലിടിച്ച്‌ മറിഞ്ഞ് സ്കൂളിലെ ജീവനക്കാരി  മരിച്ചു.  കുറുപ്പുംപടി  സ്വദേശി ലിസി ആണ് മരിച്ചത്. അപകടത്തില്‍   15 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ   പെരുമ്പാവൂരിലെ  സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടു മണിയോടെയാണ്   വേങ്ങൂര്‍ സാന്തോം പബ്ലിക് സ്കൂളിലേക്ക് വരികയായിരുന്ന  ബസ്   അപകടത്തില്‍പ്പെട്ടത്. സ്കൂളിലേക്കുള്ള കയറ്റം കയറുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടമായി സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന ലിസിയുടെ  മേലേക്ക്   നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.  

കുറ്റിപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; 2 പേരെ അറസ്റ്റ്ചെയ്തു

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 79 ലക്ഷം രൂപ പൊലീസ് പിടികൂടി. സംഭവത്തില്‍ വേങ്ങര സ്വദേശികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.  അബ്ദുള്‍ റഹ്മാന്‍, സിദ്ധിഖ് എന്നിവരാണ് പിടിയിലായത്. നാളെയാണ്  വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്‍റെ  പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ കള്ളപ്പണമെത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് കര്‍ശന പരിശോധന നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് ഇവരെ പിടികൂടിയത് . അതേസമയം, പണം ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുപോയതെന്നോ ആരാണ് പണം നല്‍കിയതെന്നോ ഉള്ള  കൃത്യമായ വിവരം […]

പിണറായിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍

ചെന്നൈ: അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ ശാന്തിമാരായി  നിയമിക്കാനുള്ള ഇടതു സര്‍ക്കാരിന്‍റെ തീരുമാനത്തെ അഭിനന്ദിച്ച്‌  ഉലകനായകന്‍ കമല്‍ഹാസന്‍. മുപ്പത്തിയാറ്  അബ്രാഹ്മണ ശാന്തിമാരെ ദേവസ്വം ബോര്‍ഡിന്‍റെ  അമ്പലങ്ങളില്‍ നിയമിച്ചതിനാണ്  മുഖ്യമന്ത്രിയെയും ദേവസ്വം ബോര്‍ഡിനെയും അദ്ദേഹം  അഭിനന്ദിച്ചത്.  ഈ തീരുമാനത്തിലൂടെ തമിഴ് സാമൂഹ്യ പരിഷ്കര്‍ത്താവായ പെരിയാറിന്‍റെ  സ്വപ്നങ്ങളാണ് നടപ്പായതെന്നും  കമല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍  കുറിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ  ചരിത്രത്തില്‍ ആദ്യമായായിരുന്നു പി.എസ്.സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി ആറു ദളിതര്‍ അടക്കം മുപ്പത്തിയാറ് അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചത്. ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്‍റ് എം.കെ.സ്റ്റാലിനും നേരത്തേ പിണറായിയെ അഭിനന്ദിച്ച്‌ […]

മന്ത്രി എം.എം.മണിയുടെ സഹോദരന്‍ അന്തരിച്ചു

കോട്ടയം: ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൈദ്യുതി മന്ത്രി  എം.എം. മണിയുടെ ഇളയസഹോദരന്‍ എം.എം. സനകന്‍(56) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മരിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടു ദിവസം മുമ്പാണ്  സനകനെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചത്. പത്താംമൈലില്‍ നിന്ന് കുഞ്ചിത്തണ്ണിയിലേക്ക് വരുംവഴി സനകനും ഭാര്യയും അടിമാലിയിലെ ഒരു ചായക്കടയില്‍ കയറിയിരുന്നു.  പുറത്തേക്ക് ഇറങ്ങിയ  അദ്ദേഹത്തെ  പിന്നീട് കാണാതായി. തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാത്രി വെള്ളത്തൂവലിന് സമീപം […]