നളിനി നെറ്റോയ്ക്കെതിരായ ഹര്‍ജിയില്‍ വിധി ഇന്ന്‍

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി വിധി ഇന്ന്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ടി.പി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമിച്ചെന്നും, കൂടാതെ പുറ്റിങ്ങല്‍ കേസ് ഫയലില്‍ നളിനി നെറ്റോ തിരുത്തലുകള്‍ വരുത്തിയെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം.  

ഇരുമുടിക്കെട്ടേന്തി ദിലീപ് ശബരിമലയില്‍

പത്തനംതിട്ട : നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം ഇരുമുടിക്കെട്ടേന്തി  ഇന്ന് പുലര്‍ച്ചെ ആറിനാണ് നടന്‍ ശബരിമലയിലെത്തിയത്. സോപാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തി ക്ഷേത്രം മേല്‍ശാന്തിയേയും കണ്ടശേഷമായിരുന്നു അദ്ദേഹത്തിന്‍റെ മടക്കം. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തിലും ദിലീപ് ദര്‍ശനം നടത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന്‍റെ  തൊട്ടടുത്ത ദിവസം ആലുവയിലെ എട്ടേക്കര്‍ പള്ളിയിലെത്തി ദിലീപ് കുര്‍ബാനയിലും നൊവേനയിലും പങ്കെടുത്തിരുന്നു. നടിയെ അക്രമിച്ച കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ്. നിലവില്‍ പതിനൊന്നാം പ്രതിയായ ദിലീപ് […]

കേന്ദ്ര,സംസ്ഥാന സര്‍ക്കാറിന്‍റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ യു.ഡി.എഫ്ജാഥ നവംബര്‍ 1ന് ആരംഭിക്കും

കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ യു.ഡി.എഫ് നടത്തുന്ന ജാഥ നവംബര്‍ ഒന്നിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്യും. ജാഥയുടെ ഭാഗമായി കോഴിക്കോട്ടും കൊച്ചിയിലും മേഖല റാലി നടക്കും. കൊച്ചിയില്‍ നടക്കുന്ന റാലി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും.  കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളെ കേന്ദ്രീകരിച്ച്‌ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയില്‍ ഗുലാം നബി ആസാദ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരം ശംഖുംമുഖം […]

ദിലീപ് ഒന്നാം പ്രതി ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട  കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നതായി സൂചന. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ദിലീപിന്‍റെ നേരിട്ടുളള മേല്‍നോട്ടത്തിലാണ് കൃത്യം നടത്തിയതെന്നും  ഇത്തരത്തിലുളള ഗൂഢാലോചന കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നതിന് തുല്യമാണെന്നും അന്വേഷണസംഘം അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം എഡിജിപിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടക്കുന്ന യോഗത്തിലുണ്ടാകുമെന്നാണ് സൂചന. നിലവില്‍ കേസിലെ പതിനൊന്നാം  പ്രതിയാണ് ദിലീപ്. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ   കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാറിനെ രണ്ടാം പ്രതിയാക്കാനാണ് സാധ്യത.

വിദേശ ചികിത്സയ്ക്കായി അവധിയില്‍ പ്രവേശിക്കാനൊരുങ്ങി തോമസ്‌ ചാണ്ടി

തിരുവനന്തപുരം: ലേക് പാലസ് റിസോര്‍ട്ട് കായല്‍ സ്ഥലം കയ്യേറിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുന്നതിനിടയില്‍ അവധിയില്‍ പ്രവേശിക്കാനൊരുങ്ങി ഗതാഗത മന്ത്രി തോമസ് ചാണ്ടി . അടുത്തമാസം ആദ്യം മുതല്‍ 15 ദിവസത്തേയ്ക്കാണ് അദ്ദേഹം  അവധിയില്‍ പ്രവേശിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന്‍ ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിനാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് തോമസ് ചാണ്ടി നല്‍കുന്ന വിശദീകരണം. ഇതിനെ തുടര്‍ന്ന് വകുപ്പ് ചുമതലകള്‍  മറ്റൊരു മന്ത്രിയെ ഏല്‍പ്പിക്കും. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട്  തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് നാളെ റവന്യു മന്ത്രിക്ക് സമര്‍പ്പിക്കാനിരിക്കുകയാണ്.  ഇതിനിടയിലാണ് അദ്ദേഹത്തിന്‍റെ അവധി.     […]

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ബാങ്കോക്കില്‍ നിന്നെത്തിയ അമൃത്സര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് ഒരു കിലോ സ്വര്‍ണം പിടികൂടിയത്. എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കുട്ടികളുടെ വസ്ത്രങ്ങളിലേയും ഡയപ്പറുകളിലേയും ബട്ടന്‍സുകളുടെ രൂപത്തിലായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്. ചൊവ്വാഴ്ചയും നെടുമ്പാശേരിയില്‍ കസ്റ്റംസ് ഒരു കിലോ സ്വര്‍ണം പിടികൂടിയിരുന്നു.    

യുഡിഎഫ് യോഗം ഇന്ന്‍

കോഴിക്കോട്: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് യോഗം ഇന്ന് ചേരും. ഒപ്പം  വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലവും യോഗത്തില്‍ ചര്‍ച്ചയാകും. ഇന്നത്തെ യോഗത്തില്‍  ഉമ്മന്‍ ചാണ്ടി  പങ്കെടുക്കില്ല. കോഴിക്കോട് ലീഗ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് പുറമേ ഏഴ് ജില്ലകളിലെ വിവിധകക്ഷികളുടെ ജില്ലാ നേതാക്കളും പങ്കെടുക്കും. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നു വരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരേ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല       നയിക്കുന്ന ജാഥയെക്കുറിച്ച്    ചര്‍ച്ച   ചെയ്യാനാണ് പ്രധാനമായും  യോഗം […]

കുരുക്ക് മുറുകുന്നു; ദിലീപിനെതിരായ കുറ്റപത്രം തയ്യാറായി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്  ഗൂഡാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരായ കുറ്റപത്രം തയ്യാറായി. എട്ടു വകുപ്പുകള്‍ ചുമത്തി ഗുരുതര ആരോപണങ്ങളോടെയാണ്  കുറ്റപത്രം. കൂട്ട മാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് .  കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുളള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയ്യാറാക്കി. നടി ആക്രമിക്കപ്പെട്ട് എട്ടുമാസം തികയുന്ന ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് […]

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ദീര്‍ഘകാല തടവുകാരെ വിട്ടയക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വനിതാ ജയിലിലും 14 വര്‍ഷത്തിലേറെയായി തടവില്‍ക്കഴിയുന്ന 31പേരെ വിട്ടയക്കാന്‍ ജയില്‍ ഉപദേശകസമിതി ശുപാര്‍ശചെയ്തു. മുമ്പ്  ശിക്ഷാ ഇളവുകള്‍ക്കൊന്നും പരിഗണിക്കാത്തവരും പരോള്‍പോലും ലഭിക്കാത്തവരെയുമാണ് വിട്ടയക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ജയിലിലെ പെരുമാറ്റം, പോലീസ് റിപ്പോര്‍ട്ട് എന്നിവയെല്ലാം പരിഗണിച്ചാണ് ഉപദേശകസമിതി തീരുമാനം. ജയില്‍ ഡി.ജി.പി. ആര്‍.ശ്രീലേഖ അധ്യക്ഷതവഹിച്ച യോഗത്തില്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ക്കഴിയുന്ന തടവുകാരില്‍ 42പേരുടെ അപേക്ഷയാണ്  പരിഗണിച്ചത്. ഇതില്‍ 14പേരുടേത് നിരസിച്ചു. സ്ത്രീകളുടെ ജയിലില്‍ക്കഴിയുന്ന മൂന്നുപേരുടെ അപേക്ഷ പരിഗണിച്ചതില്‍ രണ്ടുപേരെ വിട്ടയക്കാനാണ് ശുപാര്‍ശ. സാധാരണയായി പരോള്‍ […]

സോളാര്‍ കേസ്: മുന്‍ ഐജി യുടെ അഭിപ്രായം തേടി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയുമായി   ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി.   സോളാര്‍ കേസില്‍ സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച്‌ അഭിപ്രായം തേടാനാണ് അദ്ദേഹത്തെ സമീപിച്ചത്. സോളാര്‍ കേസില്‍ ജൂഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ  അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. സോളാര്‍ ജൂഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ  പകര്‍പ്പ് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. വിവരാവകാശ നിയമം ഉപയോഗിച്ചാണ് ഉമ്മന്‍ ചാണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത്. അതേസമയം   വിവരവകാശ പ്രകാരം റിപ്പോര്‍ട്ട്  […]