ഗൗരിക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന്‍ പോലീസ്; ആശുപത്രി രേഖകള്‍ പിടിച്ചെടുത്തു

കൊല്ലം: കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണുമരിച്ച വിദ്യാര്‍ത്ഥിനി ഗൗരി നേ​​​ഹയ്ക്ക് ബെന്‍സിഗര്‍ ആശുപത്രിയില്‍   ചികില്‍സ നിഷേധിച്ചെന്ന് പോലീസ്.  ആശുപത്രി രേഖകള്‍ പിടിച്ചെടുത്തു. ഗൗരിക്ക് നാലു മണിക്കൂറോളം ചികിത്സ ലഭിച്ചിരുന്നില്ലെന്നും  അടിയന്തിര പരിചരണമുള്‍പ്പടെയുള്ളവ നിഷേധിച്ചെന്നും പോലീസ് കണ്ടെത്തി. ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ചയാണ്  ഗൗ​​​രി സ്കൂ​​​ള്‍ കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ നി​​​ന്നു വീ​​​ണ​​​ത്.സ്കൂളിലെ രണ്ട് അധ്യാപികമാരില്‍ നിന്നുണ്ടായ മാനസിക പീഡനത്തെതുടര്‍ന്ന്  സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. ത​​​ല​​​യ്ക്കും ന​​​ട്ടെ​​​ല്ലി​​​നും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ല്‍ കുട്ടിയെ ഉടന്‍ സമീപത്തെ  ബെന്‍സിഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ നാല് മണിക്കൂര്‍ നേരം ചികിത്സയൊന്നും നല്‍കിയില്ലെന്നാണ് ലഭിക്കുന്ന […]

സ്നേക് ഡാന്‍സിന്‍റെ പേരില്‍ പണം തട്ടാന്‍ ശ്രമിച്ചവര്‍ പിടിയില്‍

കൊച്ചി: പ്രമുഖ ഹാസ്യ താരം സാജു നവോദയയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍ പിടിയില്‍. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് സ്വദേശികളായ ദേവസി തോമസ്, കൃഷ്ണദാസ് എന്നിവരെയാണ് എറണാകുളം അസിസ്റ്റന്‍റ് കമ്മിഷണര്‍ കെ. ലാല്‍ജി അറസ്റ്റ് ചെയ്തത്. 10 ലക്ഷം രൂപ ആവശ്യപ്പെട്ടയാരുന്നു ഇവര്‍ ഭീഷണി മുഴക്കിയത്. ഒരു മാസം മുന്‍പു പാഷാണം ഷാജിയും സംഘവും കാക്കനാട് സ്റ്റേജ് ഷോ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സംഭവത്തിന്‍റെ തുടക്കം.  സംഘത്തിലൊരാള്‍ ഷോയില്‍ സ്നേക് ഡാന്‍സ് അവതരിപ്പിച്ചിരുന്നു. ഇതു നിയമവിരുദ്ധമാണെന്നും വന്യജീവികളെ ഉപദ്രവിച്ചതിനെതിരെയുള്ള നിയമം […]

കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

കൊല്ലം: കൊല്ലം ട്രിനിറ്റി സ്കൂളിലെ  കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരിയാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗൗരി സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.  തുടര്‍ന്ന് കുട്ടിയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്നും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍  തലയ്ക്കും ആന്തരികാവയങ്ങള്‍ക്കുമേറ്റ മുറിവ് ഗുരുതരമായിരുന്നതിനാല്‍ സ്ഥിതി മോശമാവുകയായിരുന്നു. സ്കൂളിനെതിരെയും കുട്ടിയെ ആദ്യമെത്തിച്ച ആശുപത്രിക്കെതിരെയും വ്യാപക പ്രതിഷേധമാണ് നിലവിലുള്ളത്.  […]

തുറന്ന സംവാദത്തിനു തയ്യാര്‍… സമയവും സ്ഥലവും തീരുമാനിക്കാമെന്ന് മുഖ്യമന്ത്രിയോട് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: വികസനത്തിന്‍റെ കാര്യത്തില്‍ തുറന്ന സംവാദത്തിന് തയ്യാറാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിന്     മറുപടിയുമായി ബി ജെ പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.  സംവാദത്തിന് തയ്യാറാണെന്നും സമയവും സ്ഥലവും മുഖ്യമന്ത്രിക്കുതീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വികസനത്തിന്‍റെ  കേരളാമോഡല്‍ വെറും മിഥ്യമാത്രമെന്നു വിലയിരുത്തിക്കൊണ്ടാണ് പണ്ട് ജനകീയാസൂത്രണം കൊണ്ടു വന്നതെന്ന്  സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളം വികസനത്തിന്‍റെ  കാര്യത്തില്‍ മറ്റു  സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ എവിടെ നില്‍ക്കുന്നു എന്നതു സംബന്ധിച്ച്‌ ഒരു തുറന്ന സംവാദത്തിന് ബിജെപി ഒരുക്കമാണ്. […]

ദിലീപിന്​ സ്വകാര്യ സുരക്ഷാസേന ?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന്​ സ്വകാര്യ സുരക്ഷാസേന. ഗോവ ആസ്ഥാനമായ തണ്ടര്‍ഫോഴ്​സ്​ എന്ന സ്വകാര്യ എജന്‍സിയാണ്​ ദിലീപിന്​ സുരക്ഷയൊരുക്കുന്നത്​. റിട്ടയേര്‍ഡ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി.എ.വല്‍സനാണ് സുരക്ഷാ ഏജന്‍സിയുടെ തലവന്‍. ഇന്നലെ തണ്ടര്‍ഫോഴ്സിന്‍റെ  ആറു വാഹനങ്ങളില്‍ സുരക്ഷാസംഘം ദിലീപിന്‍റെ  വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അരമണിക്കൂറിനു ശേഷം സംഘം മടങ്ങുകയും ചെയ്തു. എന്നാല്‍ സംഘത്തിലെ മൂന്നു പേര്‍ ദിലീപിനു സുരക്ഷയൊരുക്കി വീട്ടില്‍ തന്നെയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, ദിലീപ് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയ സാഹചര്യം […]

വിപ്ലവ നേതാവിന് ഇന്ന്‍ 94

തിരുവനന്തപുരം: കേരളത്തിന്‍റെ വിപ്ലവ നേതാവിന്  ഇന്ന്‍ 94 വയസ്. തൊഴിലാളി വര്‍ഗത്തിന്‍റെയും പാവപ്പെട്ട ജനങ്ങളുടെയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വിഎസ്, രാഷ്ട്രീയ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഒരു  മാതൃകയാണ്. ആ​ര്‍​ഭാ​ട​മില്ലാതെ  തികച്ചും ലളിതമായ ആഘോഷ പരിപാടിയായിരിക്കും ഈ പിറന്നാളിനും ഉണ്ടാവുക.  അടുത്ത ബന്ധുകളും പേഴ്സണല്‍ സ്റ്റാഫില്‍ പെട്ടവരും ചേര്‍ന്ന് കേക്ക് മുറിക്കും. ശേഷം മധുരം വിതരണം ചെയ്യും.വൈകിട്ട് തിരുവനന്തപുരം പ്രസ്ക്ലബില്‍ വെച്ച്‌ ഒരു പുസ്തക പ്രകാശനമാണ് ഇന്ന് അദ്ദേഹത്തിന് ആകെയുളള പൊതുപരിപാടി . ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ എന്ന നിലയിലല്ല, മറിച്ച്  […]

സെന്‍കുമാറിന്‍റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു

തിരുവനന്തപുരം: മുന്‍ ഡിജിപി  ടി.പി സെന്‍കുമാറിന്‍റെ  കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. അദ്ദേഹത്തിന്‍റെ  കേസുകളെല്ലാം തീര്‍ന്ന ശേഷം പരിഗണിക്കാമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. വി. സോമസുന്ദരത്തെ മാത്രമായിരിക്കും ഈ പോസ്റ്റിലേക്ക് ഇപ്പോള്‍ പരിഗണിക്കുക. സെന്‍കുമാറിന്‍റെ നിയമനത്തെ നേരത്തേ സംസ്ഥാന സര്‍ക്കാറും എതിര്‍ത്തിരുന്നു.  ട്രൈബ്യൂണലിലെ ഒഴിവിലേക്കു സെലക്ഷന്‍ കമ്മിറ്റി നിര്‍ദേശിച്ചവരുടെ പട്ടിക കേന്ദ്രത്തിന് കൈമാറുമ്പോള്‍ അതിനൊപ്പം സെന്‍കുമാറിനെതിരെ പ്രത്യേക കുറിപ്പും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു.    

കടകംപള്ളി സുരേന്ദ്രന്‍റെ ചെെന സന്ദര്‍ശനം നിഷേധിച്ച കാരണം വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ  ചെന സന്ദര്‍ശനം നിഷേധിച്ചതില്‍ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ദേശതാല്‍പര്യത്തിനു വിരുദ്ധമാകുമെന്നതിനാലാണ്      സന്ദര്‍ശനം നിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയംവ്യക്തമാക്കി. ഇതിനു പിന്നിലെ കാരണം  വിവരാവകാശ നിയമപ്രകാരം തേടിയപ്പോഴായിരുന്നു ഈ മറുപടി. അതേസമയം മന്ത്രി പങ്കെടുക്കേണ്ട പരിപാടിക്ക് നിലവാരമില്ലാത്തതിനാല്‍ അനുമതി നിഷേധിച്ചെന്നായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ് പറഞ്ഞത്. വിദേശ സന്ദര്‍ശനത്തിനു സംസ്ഥാനമന്ത്രിക്ക് അനുമതി നല്‍കുന്നതും നിഷേധിക്കുന്നതും, മന്ത്രി പങ്കെടുക്കേണ്ട പരിപാടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയവശങ്ങള്‍ വിശദമായി പരിശോധിച്ചു വിദേശകാര്യ മന്ത്രാലയം തയാറാക്കുന്ന റിപ്പോര്‍ട്ടിന്‍റെ  […]

ദിലീപ് വീണ്ടും അഴിക്കുള്ളിലാകുമോ?

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടിയ നടന്‍ ദിലീപ് വീണ്ടും അറസ്റ്റിലായേക്കുമെന്ന റിപ്പോര്‍ട്ട്. കേസില്‍നിന്ന് രക്ഷപ്പെടുന്നതിനായി  ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയതായി പോലീസ് കണ്ടെത്തി. ആലുവയിലെ ആശുപത്രിയില്‍ ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് ദിലീപ് ചികിത്സയില്‍ കഴിഞ്ഞിരുന്നതായി രേഖകള്‍ കണ്ടെത്തിയത്. നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലായിരുന്നെന്ന് വരുത്താനായിരുന്നു അദ്ദേഹത്തിന്‍റെ  നീക്കം. ഇതിനായി   രണ്ടു ദിവസം അവധിയിലായിരുന്ന നഴ്സിനെക്കൊണ്ട് ചികിത്സിച്ചിരുന്നതായി രേഖയുണ്ടാക്കി എന്നാണ് വിവരം. അതേസമയം  വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെയും  ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയും പോലീസ് വേറെ കേസെടുത്തെന്നാണ് പുറത്തുവരുന്ന […]

സോളാര്‍ കേസ്; നിയമസഭാ യോഗം നവംബര്‍ 9 ന്

തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവംബര്‍ ഒമ്പതിനു  നിയമസഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും.അന്ന് ചോദ്യോത്തര വേള ഒന്നുമുണ്ടാകില്ല സോളാര്‍ വിഷയങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്യുക. കൂടാതെ പുതിയ നിയമോപദേശങ്ങളും സര്‍ക്കാര്‍ തേടും. സോളാര്‍ റിപ്പോര്‍ട്ടില്‍ നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ  ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ആറു മാസത്തിനകം സഭയുടെ മേശപ്പുറത്തുവയ്ക്കുമെന്ന് മുഖ്യമന്ത്രി […]