സ്നേക് ഡാന്‍സിന്‍റെ പേരില്‍ പണം തട്ടാന്‍ ശ്രമിച്ചവര്‍ പിടിയില്‍

കൊച്ചി: പ്രമുഖ ഹാസ്യ താരം സാജു നവോദയയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍ പിടിയില്‍. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് സ്വദേശികളായ ദേവസി തോമസ്, കൃഷ്ണദാസ് എന്നിവരെയാണ് എറണാകുളം അസിസ്റ്റന്‍റ് കമ്മിഷണര്‍ കെ. ലാല്‍ജി അറസ്റ്റ് ചെയ്തത്.

10 ലക്ഷം രൂപ ആവശ്യപ്പെട്ടയാരുന്നു ഇവര്‍ ഭീഷണി മുഴക്കിയത്. ഒരു മാസം മുന്‍പു പാഷാണം ഷാജിയും സംഘവും കാക്കനാട് സ്റ്റേജ് ഷോ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സംഭവത്തിന്‍റെ തുടക്കം.  സംഘത്തിലൊരാള്‍ ഷോയില്‍ സ്നേക് ഡാന്‍സ് അവതരിപ്പിച്ചിരുന്നു. ഇതു നിയമവിരുദ്ധമാണെന്നും വന്യജീവികളെ ഉപദ്രവിച്ചതിനെതിരെയുള്ള നിയമം അനുസരിച്ചു കേസു കൊടുക്കുമെന്നും ദേവസി തോമസ് ഷാജിയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. അഭിഭാഷകനെന്നു പറഞ്ഞാണു വിളിച്ചത്.

പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഇതേ ഭീഷണിയുമായി കൃഷ്ണദാസും വിളിച്ചു. കേസ് കൊടുക്കാതിരിക്കാന്‍ 10 ലക്ഷം രൂപ കൊടുക്കണമെന്നായിരുന്നു ആവശ്യം. ഭീഷണി വര്‍ധിച്ചപ്പോള്‍ ഷാജി പരാതി നല്‍കി. തുടര്‍ന്ന്‍  പണം നല്‍കാമെന്നു പറഞ്ഞു പ്രതികളെ വിളിച്ചു വരുത്തി പാലാരിവട്ടത്തുവച്ച്‌ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു

prp

Leave a Reply

*