തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റുകളില്‍ ഇനി മുതല്‍ സ്ത്രീകളയും നിയമിക്കും. നിയമനം ആവശ്യപ്പെട്ട് ഏഴു സ്ത്രീകള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ മറ്റൊരു സ്ത്രീയും കൂടി കോടതിയെ സമീപിച്ചു. ഇവരുടെ ഹര്‍ജി പരിഗണിക്കവേയാണ് ബിവറേജസ് ഔട്ട്ലെറ്റുകളിലെ ജോലിക്ക് തരംതിരിവ് പാടില്ലെന്നും സ്ത്രീകള്‍ക്ക് നിയമനം നല്‍കണമെന്നും കോടതി അഭിപ്രായപ്പെട്ടത്. ബിവറേജസ് ഔട്ട്ലെറ്റുകളില്‍ സ്ത്രീകള്‍ക്ക് നിയമനം നല്‍കാവുന്നതാണെന്ന് പി.എസ്.സിയും നേരത്തെ അഭിപ്രായം അറിയിച്ചിരുന്നു. ഇതു രണ്ടും പരിഗണിച്ചാണ് സ്ത്രീകള്‍ക്ക് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ […]
Category: Kerala
ഗൗരിയുടെ മരണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കൊല്ലം: അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരി നേഹ ചാടുന്നതിന്‍റെ ദൃശ്യങ്ങളാണ് സ്‌കൂളിലെ സി.സി.ടി.വിയിലൂടെ പോലീസിനു ലഭിച്ചിരിക്കുന്നത്. ഗൗരിയെ അദ്ധ്യാപിക ക്ലാസില്‍ നിന്ന് വിളിച്ച് കൊണ്ടുപോകുന്നതും പിന്നീട് കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറുകയും ചാടുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടെ മകള്‍ മാനസികമായി പീഡനം നേരിട്ടുവെന്ന രക്ഷിതാക്കളുടെ ആരോപണം ശരിയാണെന്ന് തെളിയുകയാണ്. അതേസമയം സംഭവത്തിന് ശേഷം ഒളിവില്‍ പോയ ക്രെസന്‍റ്, സിന്ധു എന്നീ അദ്ധ്യാപികമാരെ […]
എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച് 7ന്
തിരുവനന്തപുരം: 2017-18 അധ്യയന വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. 2018 മാര്‍ച്ച് 7 മുതല്‍ 26 വരെയാണ് പരീക്ഷ. രാവിലെ പരീക്ഷ നടത്തണമോ ഉച്ചയ്ക്കുശേഷം നടത്തണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 വരെ നടത്താന്‍ തീരുമാനിച്ചതായി പരീക്ഷാ കണ്ട്രോളര്‍ അറിയിച്ചു. 7നു മലയാളം പാർട്ട് ഒന്ന്, 8നു പാർട്ട് രണ്ട്, 12നു ഇംഗ്ലിഷ്, 13നു ഹിന്ദി, 14നു ഫിസിക്സ്, 19നു കണക്ക്, 21നു കെമിസ്ട്രി, 22നു ബയോളജി, […]
കായല്‍ കയ്യേറ്റം; കലക്ടുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും. നിയമപരമായ തുടര്‍നടപടി ആവശ്യപ്പെട്ട്, റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. തോമസ് ചാണ്ടിയുടെ ഭാഗത്തുനിന്നു ഗുരുതമായ വീഴ്ചയുണ്ടായി എന്ന അഭിപ്രായവും രേഖാമൂലം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെ എന്ന അഭിപ്രായമാണ് റവന്യുവകുപ്പിനുള്ളത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന്‍റെ രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ആലപ്പുഴ നഗരസഭ നോട്ടിസ് നല്‍കിയിരുന്നു. ഏഴു […]
സംവിധായകന്‍ ഐ വി ശശിയുടെ സംസ്കാരം ഇന്ന്
ചെന്നൈ: ജനപ്രിയ സംവിധായകന്‍ ഐ.വി.ശശിയുടെ സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും. സാലിഗ്രാമിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് ആറിന് പൊരൂര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍. ഓസ്ട്രേലിയയിലുള്ള മകള്‍ അനു വന്നതിനു ശേഷമായിരിക്കും ചടങ്ങുകള്‍ ആരംഭിക്കുക. കോഴിക്കോട് സ്വദേശിയാണ് ഐ.വി ശശി. അതുകൊണ്ടുതന്നെ സംസ്കാരം നാട്ടില്‍ നടത്തുന്നതിനെ കുറിച്ചും ആലോചന നടന്നിരുന്നു. എന്നാല്‍ കുടുംബം ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ സാഹചര്യത്തില്‍ ചെന്നൈയില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നടൻ മമ്മൂട്ടിയുൾപ്പടെ ഒട്ടേറെ പ്രമുഖർ ഇന്ന് ഐ വി ശശിയ്ക്ക് അന്തിമോപചാരമർപ്പിയ്ക്കാനെത്തുമെന്നാണ് […]
പോലീസ് പണി തുടങ്ങി; ഇനി മദ്യപിച്ചു സ്കൂള്‍ വാഹനമോടിക്കുന്നവര്‍ കുടുങ്ങും
ആലുവ: സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് മിന്നല്‍ പരിശോധന. ഇന്ന് രാവിലെ മുതല്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച അമ്പതിലേറെ ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. ‘ഓപ്പറേഷന്‍ ലിറ്റില്‍ സ്റ്റാര്‍’ എന്നപേരില്‍ എറണാകുളം , ആലപ്പുഴ, ഇടുക്കി റേഞ്ച് അതിര്‍ത്തി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കൊച്ചിയില്‍ മാത്രം സ്കൂള്‍ കുട്ടികളുമായി അമിതവേഗതയില്‍ പോവുകയായിരുന്ന 98 വാഹനങ്ങള്‍ പിടികൂടി. പരിശോധന തുടരുകയാണെന്നും കുറ്റക്കാര്‍ക്കെതിയെ മോട്ടോര്‍ വാഹന നിയമവും ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രകാരം നടപടിയെടുക്കുമെന്നും റേഞ്ച് ഐ ജി പി. […]
രാജീവ് വധം; ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെ പരാതി
തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ പരാതി. ജസ്റ്റീസ് പി.ഉബൈദിന്‍റ ഇടക്കാല ഉത്തരവിനെതിരെ രാജീവിന്‍റെ അമ്മയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും അയച്ചു. ഇടക്കാല ഉത്തരവോടെ അഡ്വ. സി.പി ഉദയഭാനുവിനെതിരായ അന്വേഷണം വൈകുന്നുവെന്നും കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അന്വേഷണം നിലക്കാന്‍ കാരണമായെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. തെളിവില്ലാതാക്കാന്‍ സാവകാശം കിട്ടിയെന്നും ആരോപണമുണ്ട്. സെപ്റ്റംബര്‍ 30നാണ് രാജീവിനെ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒരു അഭിഭാഷകന് പങ്കുണ്ടെന്ന് ആദ്യം […]
ഗര്‍ഭസ്ഥ ശിശുവിന്‍റെ ഭ്രൂണം നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍
കൊച്ചി: കൊച്ചിയില്‍ മൂന്നു മാസം വളര്‍ച്ച എത്തിയ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഭ്രൂണം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നാല് മാസത്തോളം പ്രായമുള്ള ഭ്രൂണം ചെറിയ പേപ്പര്‍ ബോക്സിലാക്കി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പാലാരിവട്ടം അഞ്ചുമനയിലാണ് സംഭവം. അഞ്ചുമന ക്ഷേത്രനടയ്ക്ക് മുന്നിലൂടെ കടന്ന് പോവുകയായിരുന്ന ബൈക്ക് യാത്രികനാണ് നടുറോഡില്‍ വീണു കിടക്കുന്ന നിലയില്‍ പെട്ടി കണ്ടത്. തുറന്ന് നോക്കിയപ്പോള്‍ രക്തക്കറയുള്ള തുണിയില്‍ പൊതിഞ്ഞ് കുഞ്ഞിന്‍റെ ഭ്രൂണം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് സി.എന്‍. ജയദേവന്‍
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിശ്വാസികള്‍ക്കും പ്രവേശനം നല്‍കണമെന്ന് സിപിഐ എംപി സി.എന്‍. ജയദേവന്‍. അഹിന്ദുക്കളായ എല്ലാ വിശ്വാസികളെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം. അനാവശ്യ വിവാദങ്ങള്‍ ഭയന്നാണ് ഭരണസമിതികള്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഭരണസമിതിയ്ക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും ഗായകന്‍ കെ.ജെ.യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആചാരങ്ങള്‍ കാലഘട്ടത്തിന് അനുസരിച്ച് മാറും, മാറ്റങ്ങള്‍ അറിഞ്ഞ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തോട് സഹകരിക്കാന്‍ തയാറാണെന്നും തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി […]
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം;കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന്‍ മുഖ്യമന്ത്രിക്ക് കൈമാറും
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ ആലപ്പുഴ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് ഇന്ന് കൈമാറും. നെല്‍വയല്‍, നീര്‍ത്തട നിയമമനുസരിച്ച് ക്രിമിനല്‍കേസും പിഴയും ചുമത്താവുന്ന ക്രമക്കേടുകളാണ് റവന്യൂ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ കളക്ടറുടെ റിപ്പോര്‍ട്ട് കോടതി അലക്ഷ്യമാണെന്ന് കാണിച്ച് തോമസ് ചാണ്ടിയുടെ കമ്പനിയായ വാട്ടര്‍വേള്‍ഡ് റവന്യൂ സെക്രട്ടറിയ്ക്ക് കത്ത് നല്‍കി. മാര്‍ത്താണ്ഡം കായല്‍ വിഷയം കോടതിയുടെ പരിഗണനയിലാണ്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചാല്‍ അത് കോടതി […]









