പോലീസ് പണി തുടങ്ങി; ഇനി മദ്യപിച്ചു സ്കൂള്‍ വാഹനമോടിക്കുന്നവര്‍ കുടുങ്ങും

ആലുവ: സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് മിന്നല്‍ പരിശോധന. ഇന്ന് രാവിലെ മുതല്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ച്‌ വാഹനമോടിച്ച  അമ്പതിലേറെ  ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു.

‘ഓപ്പറേഷന്‍ ലിറ്റില്‍ സ്റ്റാര്‍’ എന്നപേരില്‍ എറണാകുളം , ആലപ്പുഴ, ഇടുക്കി റേഞ്ച് അതിര്‍ത്തി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കൊച്ചിയില്‍ മാത്രം സ്കൂള്‍ കുട്ടികളുമായി  അമിതവേഗതയില്‍  പോവുകയായിരുന്ന  98 വാഹനങ്ങള്‍ പിടികൂടി.

പരിശോധന തുടരുകയാണെന്നും കുറ്റക്കാര്‍ക്കെതിയെ മോട്ടോര്‍ വാഹന നിയമവും ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രകാരം നടപടിയെടുക്കുമെന്നും റേഞ്ച് ഐ ജി പി. വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

prp

Leave a Reply

*