രാജീവ് വധം; ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെ പരാതി

തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ പരാതി. ജസ്റ്റീസ് പി.ഉബൈദിന്‍റ ഇടക്കാല ഉത്തരവിനെതിരെ രാജീവിന്‍റെ അമ്മയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും അയച്ചു.

ഇടക്കാല ഉത്തരവോടെ അഡ്വ.  സി.പി ഉദയഭാനുവിനെതിരായ അന്വേഷണം​ വൈകുന്നുവെന്നും  കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്​ അന്വേഷണം നിലക്കാന്‍ കാരണമായെന്നുമാണ്  പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. തെളിവില്ലാതാക്കാന്‍ സാവകാശം കിട്ടിയെന്നും ആരോപണമുണ്ട്.

സെപ്റ്റംബര്‍ 30നാണ്​  രാജീവിനെ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒരു അഭിഭാഷകന് പങ്കുണ്ടെന്ന് ആദ്യം മുതലേ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്  ഉദയഭാനുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

prp

Related posts

Leave a Reply

*