രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളെ മോ​ചി​ത​രാ​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളെ മോ​ചി​ത​രാ​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി. കേ​സി​ലെ പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​നു​ള്ള ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം കോ​ട​തി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണ് തീ​രു​മാ​നം.

പ്ര​തി​ക​ളെ ജ​യി​ല്‍ മോ​ചി​ത​രാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് ഗ​വ​ര്‍​ണ​റെ സ​മീ​പി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളി​ല്‍ ഗ​ര്‍​ണ​ര്‍​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നും കോ​ട​തി വി​ധി​ച്ചു. ഇ​തോ​ടെ 27 വ​ര്‍​ഷ​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന മു​രു​ക​ന്‍, പേ​ര​റി​വാ​ള​ന്‍, ശാ​ന്ത​ന്‍, ന​ളി​നി, റോ​ബ​ര്‍​ട്ട് പ​യ​സ്, ജ​യ​കു​മാ​ര്‍, ര​വി​ച​ന്ദ്ര​ന്‍ എ​ന്നീ പ്ര​തി​ക​ള്‍ ജ​യി​ല്‍ മോ​ചി​ത​രാ​യേ​ക്കും.

പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ നേ​ര​ത്തെ സു​പ്രീം​കോ​ട​തി ജീ​വ​പ​ര്യ​ന്ത​മാ​ക്കി കു​റ​ച്ചി​രു​ന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ 161-ാം അ​നുഛേ​ദപ്ര​കാ​രം സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് എ​ല്ലാ പ്ര​തി​ക​ളേ​യും വി​ട്ട​യ​ക്കാ​നു​ള്ള തീ​രു​മാ​നം ത​മി​ഴ്നാ​ട് കൈ​കൊ​ണ്ട​ത്.

prp

Related posts

Leave a Reply

*