ന്യൂഡല്‍ഹി: പിതാവിനെ കൊന്നവരോട് ക്ഷമിച്ചതിനും മോചനത്തെ എതിര്‍ക്കാതിരുന്നതിനും രാഹുല്‍ ഗാന്ധിയോട് നന്ദി അറിയിച്ച് രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന നളിനി ശ്രീഹരന്‍. ഒരു മാധ്യമം നളിനിയുമായി കത്തിലൂടെ നടത്തിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്‍റെ തീരുമാനത്തെ ശരി വെച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടതിനോട് പ്രതികരിക്കുകയായിരുന്നു നളിനി. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയ്ക്കാമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇതോടെ കഴിഞ്ഞ 27 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന മുരുകന്‍, പേരറിവാളന്‍, […]
Tag: rajeev gandhi murder case
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിതരാക്കാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിതരാക്കാമെന്ന് സുപ്രീംകോടതി. കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്‍റെ തീരുമാനം കോടതി ശരിവയ്ക്കുകയായിരുന്നു. ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. പ്രതികളെ ജയില്‍ മോചിതരാക്കാന്‍ സര്‍ക്കാരിന് ഗവര്‍ണറെ സമീപിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തമിഴ്‌നാട് സര്‍ക്കാരിന്‍റെ ആവശ്യങ്ങളില്‍ ഗര്ണര്ക്ക് തീരുമാനമെടുക്കാമെന്നും പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വിധിച്ചു. ഇതോടെ 27 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന മുരുകന്‍, പേരറിവാളന്‍, ശാന്തന്, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നീ പ്രതികള്‍ […]


