പിതാവിനെ കൊന്നവരോട് ക്ഷമിച്ചതിനും മോചനത്തെ എതിര്‍ക്കാതിരുന്നതിനും രാഹുലിന് നന്ദി: നളിനി

ന്യൂഡല്‍ഹി: പിതാവിനെ കൊന്നവരോട് ക്ഷമിച്ചതിനും മോചനത്തെ എതിര്‍ക്കാതിരുന്നതിനും രാഹുല്‍ ഗാന്ധിയോട് നന്ദി അറിയിച്ച് രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന നളിനി ശ്രീഹരന്‍.

ഒരു മാധ്യമം നളിനിയുമായി കത്തിലൂടെ നടത്തിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്‍റെ തീരുമാനത്തെ ശരി വെച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടതിനോട് പ്രതികരിക്കുകയായിരുന്നു നളിനി.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയ്ക്കാമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇതോടെ കഴിഞ്ഞ 27 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നീ പ്രതികള്‍ ജയില്‍ മോചിതരാകും. ഇതില്‍ മുരുകനും നളിനിയും ഭാര്യാഭര്‍ത്താക്കന്മാരാണ്.

അതേസമയം, സുപ്രീം കോടതിയുടെ വിധിയില്‍ സന്തോഷമുണ്ടെന്ന് പേരറിവാളന്‍റെ അമ്മ പ്രതികരിച്ചു. താനും ഭര്‍ത്താവും ഉടന്‍ പുറത്തെത്തുമെന്ന കാര്യം മകളെ അറിയിക്കാന്‍ താത്പര്യമുണ്ടെന്നും നളിനി പറഞ്ഞു. ഇതുവരെയുണ്ടായിരുന്ന വേദനകളെ എല്ലാം മറന്ന് ഇനി മകള്‍ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും നളിനി പറഞ്ഞു.

 

prp

Related posts

Leave a Reply

*