രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍

കൊച്ചി: ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദാഘാടനം ചെയ്യാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയിരിക്കുന്നത്.  രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പള്ളിപ്പുറം ടെക്നോ സിറ്റി പദ്ധതി മന്ദിരത്തിന്‍റെ  ശിലാസ്ഥാപനവും പ്രഖ്യാപനവും അദ്ദേഹം ഇന്നലെ നിര്‍വഹിച്ചിരുന്നു. 2019 ല്‍ ടെക്നോ സിറ്റി പൂര്‍ത്തിയാകുമ്പോള്‍ 1 ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ ലഭിക്കുമെന്നും കൂടാതെ   രാജ്യത്തിന്‍റെ  സാമ്പത്തിക രംഗത്തെ പുരോഗതി ഡിജിറ്റല്‍ ഇന്ത്യയെ അടിസ്ഥാനപ്പെടുത്തിയാകുമെന്ന് പറഞ്ഞ രാഷ്ട്രപതി,  ഡിജിറ്റല്‍ […]

താമരശ്ശേരി ചുരത്തില്‍ കെഎസ്‌ആര്‍ടിസി വഴി മുടക്കി; ഗതാഗത തടസ്സം മണിക്കൂറുകള്‍ പിന്നിട്ടു

വൈത്തിരി:  കെഎസ്‌ആര്‍ടിസി വഴിയില്‍ കുടുങ്ങിയതോടെ താമരശേരി ചുരത്തില്‍ ഗതാഗതം മുടങ്ങിയിരിക്കുകയാണ്.  മണിക്കൂറുകള്‍ പിന്നിട്ടിട്ടും പൂര്‍ണമായ പരിഹാരം ആയിട്ടില്ല. രാവിലെ ആറു മണിയോടെ കെഎസ്‌ആര്‍ടിസിയുടെ വോള്‍വോ ബസ് ഏഴാം വളവില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് താമരശേരി ചുരത്തിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടത്. പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ കത്തിയിരുന്നു. അതിനാല്‍  വളവില്‍ ബസ് ഒടിച്ചെടുക്കാന്‍ പറ്റിയില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം. ചെറിയ വാഹനങ്ങള്‍ മാത്രം ഘട്ടം ഘട്ടമായി കടത്തിവിടുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വളവുകയില്‍ ചരക്കു ലോറികള്‍ കേടുവന്നതിനെ തുടര്‍ന്നു ഗതാഗതം താറുമാറായിരുന്നു. […]

മ​ലേ​ഷ്യ​യി​ല്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് വീ​ണ് മ​രി​ച്ച​ത് പി​ടി​കി​ട്ടാ​പു​ള്ളി​യാ​യ ഡോ. ​ഓ​മ​നയോ?

ത​ളി​പ്പ​റ​മ്പ്: കാ​മു​ക​നെ വെ​ട്ടി​നു​റു​ക്കി സ്യൂ​ട്ട്കെ​യ്സി​ലാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​വു​ക​യും ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യും ചെ​യ്ത പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ ഡോ. ​ഓ​മ​ന മ​ലേ​ഷ്യ​യി​ല്‍ മ​രി​ച്ച​താ​യി സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് മ​ല​യാ​ളം അ​റി​യാ​വു​ന്ന സ്ത്രീ​യെ മ​ലേ​ഷ്യ​യി​ല്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് വീ​ണ് മ​രി​ച്ച​ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി പ​ത്ര​ങ്ങ​ളി​ല്‍ പ​ര​സ്യം​ വ​ന്ന​ത്. ബ​ന്ധു​ക്ക​ള്‍ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സംശയം അറിയിക്കുകയും ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ല്‍ മ​ലേ​ഷ്യ​ന്‍ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ അ​ട​യാ​ള​ങ്ങ​ള്‍ ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​നി മ​രി​ച്ച​ത് ഓ​മ​ന​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ ഡി​എ​ന്‍​എ ടെ​സ്റ്റ് ന​ട​ത്ത​ണം. ഇ​തി​നാ​യി ബ​ന്ധു​ക്ക​ള്‍ […]

രഞ്ജി ട്രോഫി; കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കരുത്തരായ രാജസ്ഥാനെതിരേ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. രാജസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് 243 റണ്‍സില്‍ അവസാനിച്ചു. രാജസ്ഥാന്‍റെ എട്ട് വിക്കറ്റുകള്‍  വീഴ്ത്തിയ  ജലജ് സക്സേനയാണ് കേരളത്തിന് 92 റണ്‍സിന്‍റെ  ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. നിധീഷും സിജോമോനും ഓരോ വിക്കറ്റ് നേടി. 92 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 191/2 എന്ന ശക്തമായ നിലയിലാണ്. സെഞ്ചുറിയിലേക്ക് കുതിക്കുന്ന ഓപ്പണര്‍ ജലജ് സക്സേന (90), […]

പിന്നേം ”കടക്കു പുറത്ത്…”

തിരുവനന്തപുരം: ”കടക്കു പുറത്ത്” എന്ന വാക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരമായി ഏറ്റെടുക്കാന്‍ തുടങ്ങിയോ എന്നൊരു സംശയം. മുഖ്യമന്ത്രി വിളിച്ച കലക്ടര്‍മാരുടെ യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും നിരാശരാവേണ്ടി വന്നിരിക്കുകയാണ്. യോഗം നടക്കുന്ന ഹാളില്‍ കലക്ടര്‍മാരുടെയും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരോട് , മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്നതിനോട് താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരാണ് അറിയിച്ചത്. തുടര്‍ന്ന് അവര്‍ ഹാളില്‍നിന്ന് പുറത്തിറങ്ങി. രാവിലെ മുഖ്യമന്ത്രി തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍റെ  വിവാദ യാത്രയെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ […]

കോടിയേരിയുടെ ജന ജാഗ്രതാ യാത്ര വിവാദത്തില്‍ ; പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ  ജന ജാഗ്രതാ യാത്ര വിവാദത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍.  ജന ജാഗ്രതായാത്രയുടെ സ്വീകരണത്തില്‍  അദ്ദേഹം ഉപയോഗിച്ചത് കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാഹനമാണെന്ന മുസ്ലീംലീഗിന്‍റെ വാദം കേട്ട മുഖ്യമന്ത്രി, പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയാണ്. കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതായാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്‍റെ  ബിഎംഡബ്ല്യു മിനികൂപ്പര്‍ കാറിലായിരുന്നു കോടിയേരി സഞ്ചരിച്ചത്. എന്നാല്‍  കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ലെന്നും  കാരാട്ട് […]

ഐ.എസ്.ബന്ധം; കണ്ണൂരില്‍ 2 പേരെ കൂടി അറസ്റ്റ് ചെയ്തു

കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന സംശയത്തില്‍ കണ്ണൂരില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. തലശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ നാലുമാസമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇരുവരും ഐഎസിലേക്ക് നിരവധി പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അവരെല്ലാം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരാണെന്നും പൊലീസ് അറിയിച്ചു. കണ്ണൂര്‍ ചക്കരക്കല്‍ മുണ്ടേരി സ്വദേശികളായ മിഥിലാജ്, റാഷിദ്, ചെട്ടുകുളം സ്വദേശി അബ്ദുള്‍ റസാഖ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹംസയ്ക്ക് രാജ്യാന്തരതലത്തിലെ […]

ആദ്യ കടലാസ് രഹിത സര്‍വകലാശാലയാകാന്‍ എം.ജി.

കോട്ടയം: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ ആദ്യ കടലാസ് രഹിത സര്‍വകലാശാലയാകാന്‍ ഒരുങ്ങി എംജി സര്‍വകലാശാല. കടലാസ് രഹിത സേവനത്തിന്‍റെ  ഭാഗമായി നാല് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്കാണ് നവംബര്‍ ഒന്ന് മുതല്‍ തുടക്കമാവുക. 2017- 18 വര്‍ഷത്തെ ബജറ്റ് നിര്‍ദ്ദേശത്തിന്‍റെ  ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സര്‍വകലശാല ഫീസ്, അധ്യാപകരുടെയും, ജീവനക്കാരുടെയും പി ഫ് ക്രെഡിറ്റ് സ്ലിപ്പ്, വിരമിച്ചവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ്,  യോഗ്യത/ തുല്യത സര്‍ട്ടിഫിക്കറ്റ്, എന്നിവയാണ് ഓണ്‍ലൈനാവുന്നത്. ഇ ഗവേണന്‍സ് പദ്ധതിയുടെ ഭാഗയായി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കുളള അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. […]

അതിര്‍വരമ്പ് മാറി; ഭിന്നലിംഗക്കാര്‍ക്കും ഇനി പി.എസ്.സി എഴുതാം

കൊച്ചി: ഭിന്നലിംഗക്കാര്‍ക്കും ഇനി മുതല്‍ പി.എസ്.സി നടത്തുന്ന പരീക്ഷകള്‍ എഴുതാമെന്ന് ഹൈക്കോടതി.പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ  അപേക്ഷാഫോറത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പ്രത്യേക കോളം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഭിന്നലിംഗക്കാരെ വനിതാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷ എഴുതാനുള്ള അവസരം നല്‍കാന്‍ ചീഫ് ജസ്റ്റിസ്, അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചീഫ് സെക്രട്ടറിക്കും പി.എസ്.സി സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. നിലവില്‍ സ്ത്രീ അഥവാ പുരുഷന്‍ എന്ന് മാത്രമാണ് അപേക്ഷാഫോമില്‍ എഴുതാന്‍ കഴിയുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ എന്നെഴുതാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ജോലിക്ക് അപേക്ഷിക്കാനാവുന്നില്ലെന്നും ഹര്‍ജിക്കാര്‍ […]

ഐ.എസ്.ബന്ധമുണ്ടെന്നു സംശയം;കണ്ണൂരില്‍ 5 പേര്‍ പിടിയില്‍

കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന്​ സംശയിക്കുന്ന അഞ്ചുപേര്‍ പിടിയില്‍. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളായ യുവാക്കളെ വളപട്ടണം പൊലീസാണ്​ കസ്റ്റഡിയിലെടുത്തത്. തുര്‍ക്കിയില്‍ ജോലി ചെയ്യുകയായിരുന്ന യുവാക്കള്‍ കഴിഞ്ഞ ദിവസമാണ്​ നാട്ടിലെത്തിയത്. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ച തെളിവിന്‍റെ  അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.  കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്‍റെ  നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തു വരുന്നു. 2016 ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍നിന്ന് ഐഎസ് ബന്ധമുള്ള അഞ്ചുപേരെ എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്തിരുന്നു.