പാലക്കാട് : പൊതു വിപണിയില്‍ ചെറിയുള്ളിയുടെ വില വര്‍ദ്ധിക്കുന്നു. കിലോക്ക് 130 മുതല്‍ 140 രൂപ വരെയെത്തി. മൊത്ത വ്യാപാരികള്‍ ഒരു കിലോ ചെറിയ ഉള്ളിക്ക് 115-120 രൂപയാണ് ഈടാക്കുന്നത്. സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 112 രൂപയാണ് ഒരു കിലോ ഉള്ളിയുടെ വില. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണു കേരളത്തിലേക്കു ചെറിയ ഉള്ളി വരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ഇവയുടെ വരവു കുറഞ്ഞിട്ടുണ്ട്. വിളവെടുപ്പു കാലമാണെങ്കിലും വിളവു കുറഞ്ഞതും മഴയില്‍ നശിച്ചതുമാണു ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. […]
Category: Kerala
കൊല്ലത്ത് അധ്യാപികയും വിദ്യാര്‍ഥിനിയും ആത്മഹത്യ ചെയ്ത നിലയില്‍
കൊല്ലം: ഒരേ സ്കൂളിലെ അധ്യാപികയെയും വിദ്യാര്‍ഥിനിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.കൊല്ലത്തെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായ റിനു, ഇതേ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സാന്ദ്ര എന്നിവരെയാണ് രണ്ടിടങ്ങളിലായി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മരണം തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ല. അതേസമയം, സ്കൂള്‍ മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്ന് സംഭവത്തില്‍ വിശദീകരണം പുറത്തുവന്നിട്ടില്ല. കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചാലക്കുടി രാജീവ് വധക്കേസ്; ഉദയഭാനുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്
തൃശ്ശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സിപി ഉദയഭാനുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസില്‍ ഏഴാം പ്രതിയാണ് അദ്ദേഹം. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി 12 പേജ് ഉള്ള റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. രാജീവ് കൊല്ലപ്പെട്ട ദിവസം ഉച്ചതിരിഞ്ഞ് ഉദയഭാനുവും പ്രതികളായ ജോണിയും രഞ്ജിത്തും ആലപ്പുഴയില്‍ ഒരേ ടവര്‍ ലൊക്കേഷന് കിഴില്‍ ഉണ്ടായിരുന്നു എന്നും പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഫോണ്‍ രേഖകളും പ്രോസിക്യുഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍, അഭിഭാഷകന്‍ എന്ന നിലയിലാണ് പ്രതികളുമായി […]
ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റിന്‍റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍
തിരുവനന്തപുരം: ജിയോ അടക്കമുള്ള കമ്പനികള്‍ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിക്കുന്നതിയി ഇന്‍റര്‍നെറ്റിന്‍റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്. നവംബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ എത്തും. ഇപ്പോള്‍ രണ്ട് എം.ബി.പി.എസ് വേഗതയുള്ള പ്ലാനുകളുടെ വേഗം എട്ട് എം.ബി.പി.എസിലേക്കും എട്ട് എം.ബി.പി.എസ് വേഗത്തിലുള്ള പ്ലാനുകള്‍ 10 എം.ബി.പി.എസിലേക്കും മാറ്റും. 249 രൂപയുടെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ രണ്ട് എം.ബിയാണ് ഇപ്പോഴത്തെ വേഗം. ഇത് എട്ട് എം.ബിയായി മാറും. മാസത്തില്‍ അഞ്ച് ജി.ബിയുടെ ഫെയര്‍ യൂസേജ് പരിധി അങ്ങനെ തന്നെ നിലനില്‍ക്കും. അഞ്ച് […]
ചവറയില്‍ പാലം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്
കൊല്ലം: കൊല്ലം ചവറ ടൈറ്റാനിയം എം.എസ് യൂണിറ്റിന് മുന്‍പിലെ കോവില്‍ത്തോട്ടം ഇരുമ്പ് പാലം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ചവറ സ്വദേശി ശ്യാമളയാണ് മരിച്ചത്. ഇന്ന് രാവിലെ 10.30 നാണ് സംഭവം നടന്നത്. കമ്പനിയുടെ മുമ്പിലെ ധര്‍ണ്ണക്ക് ശേഷം പ്രദേശവാസികളും കമ്പനി ജീവനക്കാരുമടക്കം എഴുപതോളം പേര്‍ ഒരുമിച്ച് പാലത്തില്‍ പ്രവേശിക്കുകയായിരുന്നു. ഇതുമൂലമാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. പാലത്തിന്‍റെ കമ്പി ദേഹത്തു കുത്തിക്കയറിയാണ് പലര്‍ക്കും പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കു മാറ്റി. കമ്പനിയുടെ ഉന്നതോദ്യോഗസ്ഥരും ഫയര്‍ഫോഴ്സും പോലീസും സംഭവ […]
ആലുവയില്‍ സ്വകാര്യ ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു
ആലുവ: ആലുവയില്‍ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. പിതാവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഫെഡറല്‍ ബാങ്ക് തിരൂര്‍ ശാഖയിലെ ജീവനക്കാരി അനീസ ഡോളിയാണ് (20) സ്വകാര്യ ബസിടിച്ച് മരിച്ചത്. പിതാവ് ജെറോച്ചന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാവിലെ ആറരയോടെ ആലുവ സെന്‍റ് ഫ്രാന്‍സിസ് സ്കൂളിന് മുമ്പിലായിരുന്നു അപകടം. ആലുവയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. കുഴി ഒഴിവാക്കാന്‍ ബസ് വെട്ടിച്ചതാണ് അപകട കാരണം. സ്കൂട്ടറില്‍ നിന്നും അനീസ വലതുവശത്തേക്കാണ് തെറിച്ചുവീണത്. ഇതോടെ ബസിനടിയില്‍പ്പെടുകയായിരുന്നു. ഇതിനിടെ ബസ് ഡ്രൈവര്‍ […]
എംജി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കു നേരെ മദ്യപാനസംഘത്തിന്‍റെ ആക്രമണം
കോട്ടയം: കോട്ടയത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ മദ്യപാനസംഘത്തിന്‍റെ ആക്രമണം. എംജി സര്‍വകലാശാലയിലെ എംഎ ഗാന്ധിയന്‍ സ്റ്റഡീസ് വിഭാഗം വിദ്യാര്‍ഥിനികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ അമ്മഞ്ചേരിയിലാണ് സംഭവം. സര്‍വകലാശാലാ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ ഭക്ഷണം കഴിക്കാനാണ് ഇവിടെയെത്തിയത്. ഹോട്ടലില്‍ എതിര്‍വശത്തിരുന്ന രണ്ടുപേര്‍ പെണ്‍കുട്ടികളിലൊരാളെ നോക്കി അശ്ലീച്ചുവയോടെ ആംഗ്യങ്ങള്‍ കാണിച്ചു. ഇത് ചോദ്യം ചെയ്തതിന് വംശീയമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും തങ്ങളെ ശാരീരികമായി ആക്രമിച്ച് നിലത്തിട്ട് ചവിട്ടാന്‍ ശ്രമിച്ചുവെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. […]
ഫാദിയ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും
കൊച്ചി: ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ എന്‍ ഐ എ അന്വേഷണം ആവശ്യമുണ്ടോ, ഹദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നീ വിഷയങ്ങളില്‍ കോടതി വാദം കേള്‍ക്കും. മെയ് 24 നാണ് ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി […]
മഴ ശക്തം;കണ്ണൂര്‍ വിമാനത്താവള പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി
മട്ടന്നൂര്‍: മഴ ശക്തമായതോടെ കണ്ണൂര്‍ വിമാനത്താവള പദ്ധതിപ്രദേശത്തിന് സമീപത്തെ വീടുകള്‍ വെള്ളത്തിലായിയിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ കനത്ത മഴയിലാണ് കല്ലേരിക്കര, കാര, പേരാവൂര്‍ എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയത്. ഓവുചാല്‍ കവിഞ്ഞ് കുത്തിയൊഴുകിയ വെള്ളമാണ് വീടുകളിലും കൃഷിസ്ഥലങ്ങളിലുമെത്തിയത്. കിണറുകള്‍ ചെളികയറി ഉപയോഗശൂന്യമാകുകയും , വ്യാപകമായി കൃഷിനാശം ഉണ്ടാകുകയും ചെയ്തു. വിമാനത്താവള പദ്ധതിപ്രദേശത്തുനിന്ന് മഴവെള്ളം ഒഴുകിപ്പോകാന്‍ ലക്ഷങ്ങള്‍ ഉപയോഗിച്ച് ഓവുചാലും തോടുകളും നിര്‍മിച്ചിരുന്നു. എന്നാല്‍ ഇവ ഉപയോഗ്യ ശൂന്യമായിരിക്കുകയാണ്.
പതിനാറുകാരനെ എസ്.ഐ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
തിരുവനന്തരപുരം: തലസ്ഥാനത്ത് പതിനാറുകാരനെ മെഡിക്കല്‍ കോളേജ് എസ്.ഐ മര്‍ദ്ദിച്ച് അവശനാക്കിയതായി ആരോപണം. കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മെഡിക്കല്‍ കോളേജ് എസ്.ഐയുടെ മര്‍ദ്ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വിദ്യാര്‍ത്ഥിയുടെ കഴുത്തും ഇടുപ്പെല്ലും മര്‍ദ്ദനമേറ്റ് ചതഞ്ഞിട്ടുണ്ട്. വനിതാ ഹോസ്റ്റലിന് മുമ്പില്‍ കണ്ടുവെന്ന് ആരോപിച്ചാണ് എസ്.ഐ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം നിഷേധാര്‍ഹാമാണെന്നാണ് അദ്ദേഹം പറയുന്നത്.









