ജയിലില്‍ വ്യത്യസ്തമായ ശിക്ഷാ രീതി; പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ട് പാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം:  താനൂരില്‍  പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ട് പാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിഐ അലവിയുടെ വ്യത്യസ്തമായ ശിക്ഷയാണ്     ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊതു നിരത്തില്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്റ്റേഷനില്‍ എത്തിച്ച ഇവരെ അടിവസ്ത്രം മാത്രം ധരിച്ച്‌ നിര്‍ത്തുകയും പാട്ട് പാടിക്കുകയുമായിരുന്നു. മൂന്ന് പ്രതികള്‍ വട്ടത്തില്‍ നിന്ന് കൈകൊട്ടി പാടുകയും പരസ്പരം കൈ കൊട്ടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട യാതൊരു പ്രതികരണവും പൊലീസ് […]

തലശ്ശേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; 2 യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: തലശ്ശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് മൂന്ന് കോടി 25 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്. സംഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ക​രു​വം​പൊ​യി​ല്‍ പൊ​ന്‍​പാ​റ​യ്ക്ക​ല്‍ ഇ​ഖ്ബാ​ല്‍, പെ​രു​ന്തോ​ട്ട​ത്തി​ല്‍ മു​ഹ​മ്മ​ദ് എന്നി​വ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ 9.30 ഓ​ടെ ത​ല​ശേ​രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ച്ചാ​ണ് യുവാക്കളെ പിടികൂടി​യ​ത്. ബംഗളുരുവില്‍ നിന്നുള്ള യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ വന്നിറങ്ങിയ ഇവരെ പരിശോധിച്ചപ്പോഴാണ് അവരുടെ കൈയിലുണ്ടായിരുന്ന മൂന്ന് ബാഗുകളില്‍ നിന്നായി 2000, 500, 100 നോട്ടുകളുടെ […]

ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിക്കൊണ്ട് ദക്ഷിണ റെയില്‍വേ

തിരുവനന്തപുരം: പ്രധാന ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിക്കൊണ്ട്  ദക്ഷിണ റെയില്‍വേയുടെ പുതിയ സമയക്രമം നിലവില്‍ വന്നു. പരശുറാം എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിച്ചു. കണ്ണൂര്‍ എക്സ്പ്രസ് ആലപ്പുഴ വരെ നീട്ടി. പുതിയ ടൈംടേബിള്‍  അടുത്ത നവംബര്‍ വരെയാണ് നടപ്പാക്കുക. വ്യാഴാഴ്ചയും ഞായറാഴ്ചയുമൊഴികെയുള്ള ദിവസങ്ങളില്‍ ആലപ്പുഴയില്‍  നിന്ന് പുറപ്പെട്ടിരുന്ന കണ്ണൂര്‍ എക്സ്പ്രസ് ഇനിമുതല്‍ എല്ലാ ദിവസവും ആലപ്പുഴയില്‍ നിന്നാകും പുറപ്പെടുക. കോഴിക്കോട് -കണ്ണൂര്‍, കോഴിക്കോട്-ഷൊര്‍ണൂര്‍ , കണ്ണൂര്‍-മംഗലാപുരം, കണ്ണൂര്‍-ചെറുവത്തൂര്‍, ചെറുവത്തൂര്‍-മംഗലാപുരം, മംഗലാപുരം-കണ്ണൂര്‍, എന്നീ ട്രെയിനുകള്‍ പുറപ്പെടുന്ന […]

”ശ്യാമസുന്ദര കേര കേദാര ഭൂമി… ” ഐക്യകേരളത്തിന് ഇന്ന് 61 വയസ്

”ശ്യാമസുന്ദര കേര കേദാര ഭൂമി… ജനജീവിത ഫല ധാന്യ സമ്പന്ന ഭൂമി….” ഭാഷാ സാംസ്‌കാരിക സാമൂഹിക സവിശേഷതകളാല്‍ സമ്പന്നമായ കേരളം…ഐക്യകേരളത്തിന് ഇന്ന് 61 വയസ് തികയുകയാണ്. ദൈവത്തിന്‍റെ  സ്വന്തം നാടെന്ന് അക്ഷരാര്‍ത്ഥത്തില്‍ കാണിച്ചു തന്ന് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന കൊച്ചു കേരളം നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന്‍. 1956 നവംബര്‍ ഒന്നിനാണ് നാട്ടു രാജ്യങ്ങളും രാജവാഴ്ചയും ഓര്‍മ്മകളിലേക്ക് മാറ്റി കേരളം രൂപീകൃതമായത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേശങ്ങളുടെ കൂടിച്ചേരല്‍ അതായിരുന്നു കേരള രൂപീകരണം. മലയോരവും […]

കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ ഇന്ന് തുറക്കും

കൊല്ലം: വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചതിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ ഇന്ന് തുറക്കും. സ്കൂളിന് പോലീസ് സംരക്ഷണം ഉണ്ടാകും. പ്രതികളായ അധ്യാപകരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച രാവിലെ പത്ത് മണിക്ക് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തും. അധ്യാപകര്‍ക്കുള്ള ബോധവത്കരണ ക്ലാസുംഉണ്ടാകും. അതേസമയം ഒളിവില്‍ കഴിയുന്ന അധ്യാപകരുടെ  മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം.

വല്ലാത്തൊരു ‘ചെലവു ചുരുക്കല്‍’ ആയിപ്പോയി.. വിചാരണക്കാര്‍ക്ക് ഇനി വീട്ടില്‍ നിന്ന്‍ ഭക്ഷണമെത്തിക്കാന്‍ സൗകര്യമൊരുക്കുമെന്ന്‍

ആലപ്പുഴ : ജയിലിലുള്ള വിചാരണ തടവുകാര്‍ക്ക് വീട്ടില്‍ നിന്നും ഭക്ഷണം എത്തിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ആലോചനയുമായി ജയില്‍ വകുപ്പ്. ചെലവു ചുരുക്കലിനു വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജയില്‍ ഡിജിപിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. വീട്ടില്‍ നിന്നും ഭക്ഷണം എത്തിക്കാന്‍ ബുദ്ധിമുട്ടുള്ള വിചാരണ തടവുകാര്‍ക്ക് മാത്രം ഇനി മുതല്‍ ജയിലില്‍ നിന്നും ഭക്ഷണം ഏര്‍പ്പെടുത്തിയാല്‍ മതിയാകും എന്നാണ് ജയില്‍ വകുപ്പിന്‍റെ തീരുമാനം. സംസ്ഥാനത്തെ 52 ജയിലുകളിലായി 8000 ത്തോളം തടവുകാരാണ് നിലവിലുള്ളത്. ഇതില്‍ 4000 പേരും വിചാരണ […]

ഓട്ടോറിക്ഷയില്‍ വൈഫൈ സംവിധാനം ഒരുക്കാന്‍ ഒല വരുന്നു

കൊച്ചി: ഓട്ടോറിക്ഷകള്‍ക്ക് ആധുനിക സൗകര്യങ്ങളൊരുക്കി ഓണ്‍ലൈന്‍ യാത്രാ സംരംഭമായ ഒല. ഓട്ടോ കണക്റ്റ് വൈഫൈ എന്ന പേരിലാണ് ഒല ഓട്ടോയെ ആധുനികവല്‍ക്കരിക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുള്ള എല്ലാ സേവനങ്ങളും ഓട്ടോയ്ക്കകത്ത് ലഭ്യമാകും. ഓട്ടോറിക്ഷകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഓട്ടോ കണക്റ്റ് വൈഫൈയിലൂടെ പുതിയ അനുഭവം നല്‍കുകയാണ് ചെയ്യുന്നതെന്ന് ഒല ഓട്ടോ കാറ്റഗറി  മേധാവി സിദ്ദാര്‍ത്ഥ് അഗര്‍വാള്‍ പറഞ്ഞു. ഓട്ടോറിക്ഷകളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.    

ഐഎസ് ബന്ധം;കണ്ണൂരില്‍ 4 പേരെ കൂടി അറസ്റ്റ് ചെയ്തു

കണ്ണൂര്‍: തീവ്രവാദ സംഘടനയായ ഐഎസ്സുമായി ബന്ധമുള്ള നാലുപേരെകൂടി കണ്ണൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കല്ലില്‍ നിന്ന് രണ്ടുപേരെയും വളപട്ടണത്ത് നിന്ന് രണ്ടു പേരെയുമാണ് അന്വേഷണ സംഘം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഐഎസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ചുപേരുമായി ഇവര്‍ക്കു ബന്ധമുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിലായവര്‍ക്ക് പാസ്പോര്‍ട്ട്, വീസ, യാത്രാരേഖകള്‍ എന്നിവ സംഘടിപ്പിച്ച്‌ കൊടുത്തതില്‍ മുമ്പ് കസ്റ്റഡിയിലായവര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. അറസ്റ്റിലായ തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ, തലശേരി കോര്‍ട്ട് കോംപ്ലക്സ് സൈനാസിലെ മനാഫ് റഹ്മാന്‍, […]

താരങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി കുടുങ്ങുന്നു.സുരേഷ്ഗോപിയുടെ ആഡംബര കാറും പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തത്

കൊച്ചി: സര്‍ക്കാര്‍ നികുതി വെട്ടിച്ച്‌ ഒന്നിനു പുറകെ ഒന്നായി സിനിമാ താരങ്ങള്‍. അമല പോളിനും ഫഹദ് ഫാസിലിനും പിന്നാലെ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയാണ് പോണ്ടിച്ചേരിയില്‍ സാധാരണക്കാര്‍ താമസിക്കുന്ന ഫ്ലാറ്റിന്‍റെ  വിലാസത്തില്‍ തന്‍റെ ഒഡി ക്യൂ 7 റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്.   ഈ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍  15 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടിവരും. എന്നാല്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതോടെ ഒന്നരലക്ഷം രൂപ മാത്രമേ നികുതി അടയ്ക്കേണ്ടി വന്നുള്ളു. […]

അഡ്വ. ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സി.പി ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാമെന്ന ഉദയഭാനുവിന്‍റെ  അപേക്ഷ കോടതി അംഗീകരിച്ചില്ല. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമുള്ള പ്രൊസിക്യൂഷന്‍ വാദം പരിഗണിച്ചാണ്​ അപേക്ഷ തള്ളിയത്​. അദ്ദേഹത്തിന്‍റെ  കസ്​റ്റഡി അനിവാര്യമാണെന്ന്​ കോടതി നിരീക്ഷിച്ചു. രാജീവ് കൊല്ലപ്പെട്ട ദിവസം ഉദയഭാനുവും കേസിലെ പ്രതികളായ ചക്കര ജോണിയും രഞ്ജിത്തും ഒരേ ടവര്‍ ലൊക്കേഷനിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളുമായി ഉദയഭാനു സംസാരിച്ചതി​​ന്‍റെ  ഫോണ്‍ രേഖകളും പോലീസ് […]