തോമസ്‌ ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ്‌ നിര്‍മ്മാണം; കേസ് ഇന്ന്‍പരിഗണിക്കും

ആലപ്പുഴ: തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണം സംബന്ധിച്ച കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്‍കിയ പരാതിയിലാണ് നടപടി. മുന്‍പ് കേസ് പരിഗണിച്ച കോടതി 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാഴ്ച സമയം വേണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം വിജിലന്‍സ് കോടതി അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കേസ് വീണ്ടും മാറ്റിവെച്ചത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ദിലീപ്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് രംഗത്ത്. തന്നെ കുടുക്കിയതില്‍ ലോക്നാഥ് ബെഹ്റയ്ക്കും ബി. സന്ധ്യയ്ക്കും വ്യക്തമായ പങ്കുണ്ടെന്നും ഇരുവരും ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നും ആരോപിച്ച് ദിലീപ്  ആഭ്യന്തര സെക്രട്ടറിക്ക്  കത്തയച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം കുറ്റപത്രം പൂര്‍ത്തിയാക്കി സമര്‍പ്പിക്കാനിരിക്കെയാണ് ദിലീപിന്‍റെ പുതിയ നീക്കം. അതേസമയം  കത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളെ കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്നാണ് ആഭ്യന്തര സെക്രട്ടറി  വ്യക്തമാക്കി. 12 പേജുള്ള കത്ത് രണ്ടാഴ്ച മുന്‍പാണ് ദിലീപ് അയച്ചത്. സംഭവത്തില്‍ […]

മുക്കത്ത് നടക്കുന്ന ഗെയില്‍ പ്രതിഷേധം പോലീസ് രാജ്: രമേശ് ചെന്നിത്തല

കണ്ണൂര്‍: ഗെയില്‍ വാതക പൈപ്പ് ലൈനെതിരേ നടക്കുന്ന ജനകീയ പ്രതിഷേധത്തെ സര്‍ക്കാര്‍ പോലീസ് രാജിലൂടെ നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കാതെ സമരത്തെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് ഇതുവരെ സമരം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ പോലീസ് രാജിലൂടെ പ്രതിഷേധം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ യുഡിഎഫ് സമരം ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

”കായല്‍ നികത്തിക്കോ. മന്ത്രിയായാലും കേസെടുക്കും” തോമസ് ചാണ്ടിയുടെ വെല്ലുവിളിക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും, അതുകൊണ്ട് തന്നെ നിയമം ലംഘിച്ചവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും കാനം വ്യക്തമാക്കി. ഓരോരുത്തരും അവരുടെ നിലവാരം അനുസരിച്ചാണ് സംസാരിക്കുന്നതെന്ന് തോമസ് ചാണ്ടിയുടെ വെല്ലുവിളി സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ കൈയേറ്റം സംബന്ധിച്ച്‌ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടുണ്ട്. അത് പരിശോധിച്ച്‌ എല്‍.ഡി.എഫിന്‍റെ നയത്തിന് അനുസരിച്ച്‌ ആവശ്യമായ നടപടി കൈക്കൊള്ളുമെന്നാണ് വിവരം.

കാറിന്‍റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍

കൊച്ചി: നികുതി വെട്ടിച്ചതിന് പിന്നാലെ ബെന്‍സ് കാറിന്‍റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് നടന്‍ ഫഹദ് ഫാസില്‍. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ഇക്കാര്യം ഫഹദ് രേഖാമൂലം അറിയിച്ചു. പോണ്ടിച്ചേരിയില്‍ നിന്നും എന്‍ഒസി കിട്ടിയാല്‍ ഉടന്‍ രജിസ്ട്രേഷന്‍ മാറുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ നോട്ടീസിനുള്ള മറുപടിയായി ഫഹദ് അറിയിച്ചത്. ഫഹദിന്‍റെ  70 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കാറിന്  14 ലക്ഷം രൂപ നഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നികുതി വെട്ടിപ്പ് നടത്തിയ സംഭവം […]

തോമസ് ചാണ്ടിക്കെതിരെ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കണമെന്ന് സുധാകര്‍ റെഡ്ഡി

ന്യൂഡല്‍ഹി: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി  എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരില്‍ അഴിമതിക്ക് സ്ഥാനമില്ല. നിയമം എല്ലാവര്‍ക്കും ബാധകമാണ്. നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കരുതെന്നാണ് നിലപാടെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. കഴിഞ്ഞദിവസം ആലപ്പുഴയില്‍ നടന്ന ജനജാഗ്രതാ യാത്രയ്ക്കിടെ, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വേദിയിലിരിക്കെ ഇനിയും കായല്‍ നികത്തുമെന്ന് പരസ്യമായി വെല്ലുവിളിച്ച […]

എെ.എസ്​.എല്‍ പോരാട്ടത്തിന് വീണ്ടും തിരശ്ശീല ഉയരുന്നു; ബ്ലാസ്​റ്റേഴ്​സിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

തിരുവനന്തപുരം: കേരള ബ്ലാസ്​റ്റേഴ്​സ്​ ആരാധകരുടെ ഹൃദയം കവര്‍ന്ന ടീമാണെന്ന്ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ​എെ.എസ്​.എല്ലി​​ന്‍റെ പുതിയ സീസണിന്​ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്​ച നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ സീസണില്‍ ടീമിന്​ പ്രതിസന്ധികളുണ്ടായിരുന്നു. എങ്കിലും മികച്ച നേട്ടംഉണ്ടാക്കിയെടുക്കാന്‍  കഴിഞ്ഞു. ഇൗ സീസണിലും മികച്ച പ്രകടനം കാഴ്​ചവെക്കാന്‍ സാധിക്കുമെന്ന്​ തന്നെയാണ്​ പ്രതീക്ഷയെന്നും സച്ചിന്‍ വ്യക്തമാക്കി. തന്‍റെ എല്ലാ പിന്തുണയും ബ്ലാസ്​റ്റേഴ്​സിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 17 നാണ് എെ.എസ്​.എല്ലി​​ന്‍റെ നാലാം സീസണ്‍ ​ ആരംഭിക്കുന്നത്​. അത്​ലറ്റികോ ഡി കൊല്‍ക്കത്തയും […]

ഏ​ല​പ്പാ​റ​യി​ല്‍ ബസ് അപകടം; 30 പേര്‍ക്ക് പരിക്ക്

ക​ട്ട​പ്പ​ന: ഏ​ല​പ്പാ​റ​യി​ല്‍ സ്വ​കാ​ര്യ​ബ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് മുപ്പത് യാത്രക്കാര്‍ക്ക് പരിക്ക്. ചങ്ങ​നാ​ശേ​രി- ക​ട്ട​പ്പ​ന റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പ​ള്ളി​പ്പ​റ​മ്പില്‍​ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഇന്ന് രാ​വി​ലെ ഏ​ല​പ്പാ​റ​യ്ക്കു സ​മീ​പം ചി​ന്നാ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് മറി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

രാജീവിനെ കൊല്ലാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ഉദയഭാനു

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അറസ്റ്റിലായ അഭിഭാഷകന്‍ സി പി ഉദയഭാനുവിനെ ചോദ്യംചെയ്യുന്നത് തുടരുന്നു. കുറ്റം നിഷേധിച്ച അദ്ദേഹം, രാജീവിനെ കൊലപ്പെടുത്താന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും​ ആദ്യ മൂന്ന്​ പ്രതികള്‍ക്ക്​ പറ്റിയ കൈയബദ്ധമാണ്​ കൊലപാതകമെന്നും  ആരോപിച്ചു. നഷ്​ടമായ ത​​ന്‍റെ പണം തിരികെ ലഭിക്കാന്‍ രാജീവി​​ന്‍റെ സ്വത്ത്​ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു. അതിനായി രാജീവിനെ ബന്ദിയാക്കാന്‍ ആവശ്യ​പ്പെട്ടിരുന്നു. ബന്ദിയാക്കാന്‍ ഏല്‍പ്പിച്ചവരാണ്​ കൊലപാതകം നടത്തിയത്​. പ്രതികളായ ചക്കര ജോണിയും രഞ്ജിത്തുമാണ്​ എല്ലാം ചെയ്​തതെന്നും ഉദയഭാനു പൊലീസിന്​ മൊഴി നല്‍കി. ജോണിക്ക്​ നിയമോപദേശം നല്‍കുക […]

പ്രവാസികള്‍ക്കായി 50 കോടി രൂപയുടെ പുനരധിവാസ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായുള്ള പുതിയ  പദ്ധതികളുമായി കേരള സര്‍ക്കാര്‍. റീടേണ്‍ എന്നതാണു പദ്ധതിയുടെ പേര്.  50 കോടി രൂപയുടെ പുനരധിവാസ പദ്ധതി, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ നോര്‍ക്ക റൂട്സിന്‍റെ സഹകരണത്തോടെയാണ് നടപ്പിലാക്കുക. അടുത്ത സാമ്പത്തിക വര്‍ഷം ഈ തുക വര്‍ധിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ഒരാള്‍ക്ക് പരമാവധി വായ്പ 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 18 മുതല്‍ 65 വയസ്സു വരെ ഉള്ളവര്‍ക്ക് ഇതിനായി അപേക്ഷിക്കാം എന്നാല്‍ രണ്ടു വര്‍ഷമെങ്കിലും തുടര്‍ച്ചയായി പ്രവാസ ജീവിതം നയിച്ചവരായിരിക്കണം. […]