തിരുവനന്തപുരം: 29 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യാന്താര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നതിന്‍റെ ആവേശത്തിലാണ് തിരുവനന്തപുരം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ – ന്യൂസീലാന്‍ഡ് 20-20 അരങ്ങേറുകയാണ്. വൈകിട്ട് ഏഴു മണിമുതലാണ് മല്‍സരം. മല്‍സരത്തിനായി താരങ്ങള്‍ ഉച്ചയ്ക്ക് ശേഷം കോവളത്തെ ഹോട്ടലില്‍നിന്ന് സ്റ്റേഡിയത്തിലേക്ക് പുറപ്പെടും. കാണികളെ ഉച്ചയ്ക്ക് ശേഷം സ്റ്റേഡിയത്തിലേക്ക് കടത്തിവിടും. കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ തലസ്ഥാനത്ത് രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കും ആശങ്കയുണ്ട്. മത്സര ദിവസമെങ്കിലും മഴ മാറി നില്‍ക്കണമെന്നാണ് ക്രിക്കറ്റ് […]
Category: Kerala
ധര്‍മശാലയില്‍ ചാനല്‍ റിപ്പോര്‍ട്ടറെ കയ്യേറ്റം ചെയ്തു
കണ്ണൂര്‍: വാര്‍ത്തയെടുക്കാന്‍ ചെന്ന ചാനല്‍ റിപ്പോര്‍ട്ടര്‍ക്കു നേരെ കൈയ്യേറ്റവും അസഭ്യ വര്‍ഷവും. ധര്‍മ്മശാല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സീല്‍ ടി.വി. ന്യൂസ് റിപ്പോര്‍ട്ടര്‍ നീതു അശോകിനു നേരെയാണ് കൈയ്യേറ്റമുണ്ടായത്. ധര്‍മ്മശാലയിലെ പേരാല്‍ ഹോട്ടല്‍ ജീവനക്കാരനാണ് കൈയ്യേറ്റം ചെയ്തത്. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ചീത്ത വിളിക്കുകയും ചെയ്തു. നീതു നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
സിനിമാ രംഗത്തുള്ളവര്‍ കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരുന്നു: മഞ്ജു വാര്യരെ പരിഹസിച്ച് കലാമണ്ഡലം ഹേമലത
തൃശൂര്‍: കേരള കലാമണ്ഡലം എം കെ കെ നായര്‍ പുരസ്കാരം ഇത്തവണ ലഭിച്ചത് നടി മഞ്ജു വാര്യര്‍ക്ക് ആയിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വുമണ്‍ പെര്‍ഫോമിങ് ആര്‍ട്സ് അസോസിയേഷന്‍ സെക്രട്ടറി കലാമണ്ഡലം ഹേമലത. കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരുന്നതിന് തുല്യമാണ് ഇത്തരം പ്രവണതകളെന്ന് ഹേമലത പറഞ്ഞു. തുടര്‍ച്ചയായി സിനിമാ രംഗത്തുള്ളവര്‍ക്കാണ് ഈ പുരസ്കാരം നല്‍കുന്നത്. കഴിഞ്ഞവര്‍ഷം നടന്‍ ജയറാമിനു പുരസ്കാരം നല്‍കിയിരുന്നു. കലാമണ്ഡലത്തില്‍ നിന്നും പഠിച്ചിറങ്ങിയ കലാകാരികളെ അവഗണിച്ചാണ് അഭിനേതാക്കള്‍ക്ക് അവാര്‍ഡ് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി. പക്ഷപാതം അനുസരിച്ചാണ് പലപ്പോഴും പുരസ്കാരങ്ങള്‍ നല്‍കുന്നത്. […]
ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഇന്ന് ഹാദിയയെ സന്ദര്‍ശിക്കും
കൊച്ചി: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ഹാദിയയെ ഇന്ന് സന്ദര്‍ശിക്കും. ഹാദിയയെ കണ്ടശേഷം കേസിന്‍റെ തുടര്‍ നടപടികളില്‍ തീരുമാനമെടുക്കും. ഉച്ചകഴിഞ്ഞായിരിക്കും ഹാദിയയുടെ വീട്ടിലെത്തുകയെന്ന് രേഖ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. നിമിഷ ഫാത്തിമയുടെ അമ്മയേയും രേഖ ശര്‍മ്മ സന്ദര്‍ശിക്കും.
യുവ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍
കോഴിക്കോട്: യുവ മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. മീഡിയവണ്‍ സബ് എഡിറ്റര്‍ നിതിന്‍ ദാസി(26) നെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ടുള്ള ഷിഫ്റ്റില്‍ കയറേണ്ടിയിരുന്ന നിതിനെ കുറെ സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് വെള്ളിപറമ്പിലെ ചാനല്‍ ഓഫീസിന് അടുത്തുള്ള താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് സുഹൃത്തുക്കള്‍ സംഭവമറിയുന്നത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. രണ്ട് വര്‍ഷമായി മീഡിയവണ്‍ എഡിറ്റോറിയല്‍ ടീം […]
ഫോര്‍ട്ട് കൊച്ചിയില്‍ സ്റ്റേ ബാധകമല്ലാത്ത കടകള്‍ ഒഴിപ്പിക്കുന്നു
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ കോടതിയുടെ സ്റ്റേ ബാധകമല്ലാത്ത കടകള്‍ ഒഴിപ്പിക്കുന്നു. എറണാകുളം സബ്കളക്ടറുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. കടകളൊഴിഞ്ഞു പോകണമെന്ന് കച്ചവടക്കാര്‍ക്ക് ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, വഴിയോര കച്ചവടക്കാര്‍ക്കായുള്ള സര്‍ക്കാരിന്‍റെ പദ്ധതി വരുന്നതു വരെ തുടരാന്‍ അനുവദിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. വഴിയോര കച്ചവടക്കാരുടെ കേന്ദ്രങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെ ഇന്ന് രാവിലെ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ പോലീസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആദര്‍ശ്, കടക്കാരന്‍ ഷെബീര്‍, […]
കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വേഷധാരികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു;ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ച 12 പേര്‍ പിടിയില്‍
കൊച്ചി : ഹൈക്കോടതി ജംഗ്ഷനില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കു നേരെ ട്രാന്‍സ്ജെന്‍ഡര്‍ വേഷധാരികളുടെ ആക്രമണം. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ഭൂമിക, വൈറ്റില സ്വദേശികളായ ശ്രുതി, സോനാക്ഷി (സുധീഷ്), ചെങ്ങന്നൂര്‍ സ്വദേശി അരുണിമ (അരുണ്‍), നെയ്യാറ്റിന്‍കര സ്വദേശി നിയ (സന്തോഷ്) എന്നിവരെയാണു സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ആലുവ സ്വദേശിയായ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കുനേരെ ആക്രമണമുണ്ടായത്. ഏഴംഗ സംഘം കാറില്‍ ഇടിക്കുകയും ഗ്ലാസ് താഴ്ത്തിയപ്പോള്‍ കോളറില്‍ പിടിച്ചുവലിക്കുകയും ചെയ്തു. പോക്കറ്റില്‍നിന്നു ബലം പ്രയോഗിച്ചു […]
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍
കോഴിക്കോട്: എരഞ്ഞിമാവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍ അധികൃതര്‍. പദ്ധതിയുടെ അലൈന്‍മെന്‍റ് മാറ്റാനാകില്ലെന്നും പദ്ധതി നിര്‍ത്തിവെക്കുന്നതിനുള്ള നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഗെയില്‍ ഡിജിഎം വ്യക്തമാക്കി. നേരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താതെ തിങ്കളാഴ്ച സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയുമായി സഹകരിക്കില്ലെന്ന് സമരസമിതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഗെയില്‍ രംഗത്തെത്തിയത്. അതേസമയം സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച സാഹചര്യത്തില്‍ ഗെയില്‍ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും. തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാരുമായി നടക്കുന്ന ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ യോഗത്തില്‍ […]
മയക്കുമരുന്ന്‍ അംശമുള്ള മരുന്നുകള്‍ക്ക് നിയന്ത്രണം വരുന്നു
തിരുവനന്തപുരം: മയക്കുമരുന്നിന്‍റെ അംശമുള്ള മരുന്നുകള്‍, മരുന്നു കടകളില്‍ വിതരണം ചെയ്യുന്നതിന് നിയന്ത്രണം വരുന്നു. ഇനിമുതല്‍ ഡോക്ടറുടെ പ്രത്യേക കുറിപ്പടി ഇല്ലാതെ ഇത്തരം മരുന്നുകള്‍ വാങ്ങാന്‍ കഴിയില്ല. കുറിപ്പടി മെഡിക്കല്‍ ഷോപ്പുകളില്‍ വാങ്ങി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത് സംബന്ധിച്ചുള്ള പരിശോധനകള്‍ കര്‍ശനമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ഡോക്ടറുടെ നിര്‍ദേശമില്ലാതെ അനധികൃതമായി മയക്കുമരുന്നിന്‍റെ അംശമുള്ള മരുന്നുകള്‍ വില്‍ക്കുന്ന മെഡിക്കല്‍ ഷോപ്പുകള്‍ നിരവധിയാണ് . മാത്രമല്ല, ചില ഹൌസ് സര്‍ജന്മാര്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് വേദന ശമിപ്പിക്കാന്‍ എന്ന വ്യാജേന വീര്യം കൂടിയ ഇത്തരം […]
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍. നടുവില്‍ സ്വദേശി മൊയ്തീന്‍ (52) ആണ് പിടിയിലായത്. യത്തീംഖാനയില്‍ താമസിച്ചു പഠിക്കുകയായിരുന്ന പതിമൂന്നുകാരിയെ അവധിക്കു വീട്ടില്‍ വരുമ്പോഴും യത്തീം ഖാനയില്‍നിന്നു പല തവണയായി പുറത്തേക്കു വിളിച്ചുകൊണ്ടുപോയുമാണ് ഇയാള്‍ പീഡനത്തിനിരയാക്കിയതെന്നു പൊലീസ് പറഞ്ഞു.










