സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു​വ​ച്ചു. നാ​ലു വാ​ല്യ​ങ്ങ​ളി​ലാ​യി ആ​കെ 1073 പേ​ജു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് സ​ഭ​യി​ല്‍​വ​ച്ച​ത്. മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി​ക്കാ​യി പ്ര​തി​പ​ക്ഷം ബ​ഹ​ളം​കൂ​ട്ടി​യെ​ങ്കി​ലും സ്പീ​ക്ക​ര്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ ഒമ്പതിനാണു സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച കെ.​എ​ന്‍.​എ. ഖാ​ദ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ആ​ദ്യം ന​ട​ന്നു. പി​ന്നാ​ലെ സോ​ളാ​ര്‍ റി​പ്പോ​ര്‍​ട്ടും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും സം​ബ​ന്ധി​ച്ച്‌ ച​ട്ടം 300 പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​ത്യേ​ക പ്ര​സ്താ​വ​ന ന​ട​ത്തി. അതേസമയം തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് […]

ചിന്നാര്‍ പുഴയില്‍ സ്ത്രീയുടെ മൃതദേഹം

ഇടുക്കി: ചിന്നാര്‍ പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മരിച്ചതാരെന്ന് വ്യക്തമായിട്ടില്ല. ചപ്പാത്തിന് സമീപം നാലാം മൈലിലാണ് പുഴയിലൂടെ മൃതദേഹം ഒഴുകി നടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പരിശോധനയില്‍ മൃതദേഹത്തിന് നാളുകള്‍ പഴക്കമുണ്ടെന്ന് കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ബൈ​ക്ക് ടെമ്പോ വാ​നുമായി കൂട്ടിയിടിച്ച്‌ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

തിരുവനന്തപുരം : പോ​ത്ത​ന്‍​കോ​ട് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥിക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് ടെമ്പോ വാ​നുമായി കൂട്ടിയിടിച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. ര​ണ്ടു പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേറ്റു. നെ​ടു​വേ​ലി ഹ​യ​ര്‍ ​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു ​വി​ദ്യാ​ര്‍​ഥി തോ​ന്ന​യ്ക്ക​ല്‍ കു​ട​വൂ​ര്‍ സ്വ​ദേ​ശി ജി​തി​ന്‍ (17) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ എട്ടോടെ ന​ന്നാ​ട്ടു​കാ​വ് അ​മാ​റു​കു​ഴി വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം.​ മൂ​വ​രും കൂ​ടി ബൈ​ക്കി​ല്‍ പോ​ത്ത​ന്‍​കോ​ട് ഭാ​ഗ​ത്ത് നി​ന്നും നെ​ടു​വേ​ലി സ്കൂ​ളി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​വ് അ​മാ​റു​കു​ഴി വ​ള​വി​ല്‍ വ​ച്ച്‌ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ വെ​മ്പായം ഭാഗത്ത് നി​ന്നും കി​ന്‍​ഫ്ര​യി​ലേ​യ്ക്ക് […]

മന്ത്രിയായതുകൊണ്ട്​ തോമസ്​ ചാണ്ടിക്ക്​ പ്രത്യേക പരിഗണനയോ?; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: മാര്‍ത്താണ്ഡം കായല്‍ കൈയേറിയ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന  സര്‍ക്കാറി​നെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മന്ത്രിയായതുകൊണ്ട്​ തോമസ്​ ചാണ്ടിക്ക്​ പ്രത്യേക പരിഗണനയുണ്ടോ എന്നും കൈയേറ്റത്തില്‍​ സാധാരണക്കാരനോടും ഇതേ നിലപാടാണോയെന്നുമായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ ചോദ്യം. തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ നടപടിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കണം എന്നതായിരുന്നു ഹര്‍ജിയില്‍ ഉണ്ടായിരുന്നത്. കേസ് നാളെ കോടതി വീണ്ടും പരിശോധിക്കും.

ദുരൂഹതയേറുന്നു; രണ്ടാമത് പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹത്തില്‍ തലച്ചോറില്ല

പത്തനംതിട്ട : റാന്നി അത്തിക്കയം മടന്തമണ്ണില്‍ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ തലച്ചോറു കാണാനില്ല. കഴിഞ്ഞ തിരുവോണ നാളില്‍ വീടിനു സമീപത്തു മരിച്ച നിലയില്‍ കാണപ്പെട്ട മടന്തമണ്ണില്‍ സിന്‍ജോമോന്‍റെ മരണത്തിലാണ് ദുരൂഹത ഏറിക്കൊണ്ടിരിക്കുന്നത്. തലച്ചോറിന്‍റെ സ്ഥാനത്തു നനഞ്ഞ തുണിയാണ് ഉണ്ടായിരുന്നത്. ഒന്‍പതു സെന്‍റീമീറ്റര്‍ നീളമുള്ള മുടിയും തുണിയില്‍ ഉണ്ടായിരുന്നു. മുകളിലെ നിലയില്‍ രണ്ടു പല്ലും കാണാതായിട്ടുണ്ട്. സിന്‍ജോമോന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്‍റെ  പരാതിയുടെ അടിസ്ഥാനത്തിലാണ് അത്തിക്കയം നിലയ്ക്കല്‍ മാര്‍ത്തോമ്മാ പള്ളിയുടെ കല്ലറയില്‍നിന്നു പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ആര്‍ഡിഒ വി. ജയമോഹന്‍റെ  നേതൃത്വത്തിലായിരുന്നു […]

തൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍

തൃശൂര്‍: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ട് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച്‌ തൃശൂര്‍ ജില്ലയില്‍ ബുധനാഴ്ച ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്. ഹിന്ദു സംഘടകളുടെ എതിര്‍പ്പ് ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ വലിയ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

22-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേള ഡിസംബര്‍ 8 മുതല്‍ 15 വരെ

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കും . മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മേളയോടനുബന്ധിച്ച്‌ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 10 ന് ആരംഭിക്കും. നവംബര്‍ 10 മുതല്‍ 24 വരെയാണ് ഡെലിഗേറ്റ് രജിസട്രേഷന്‍ നടക്കുന്നത്. 650 രൂപയാണ് ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയും. മേളയ്ക്ക് ശേഷം രണ്ട് റീജിയണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ […]

ഗൂഡാലോചന കേസില്‍ ദിലീപിനെതിരായ കുറ്റപത്രം 2 ദിവസത്തിനകം

തിരുവനന്തപുരം. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം  രണ്ടു ദിവസത്തിനകം സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്‍റെ  കരട് ബെഹ്റ പരിശോധിച്ചു വരികയാണ്. ഗൂഢാലോചനയാണു ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. സംഭവവുമായി നേരിട്ടു ബന്ധമുള്ള പള്‍സര്‍ സുനി അടക്കം ആറു പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തതിനാല്‍ ദിലീപ് ഏഴാം പ്രതിയാകുമെന്നാണു സൂചന. ചില സാങ്കേതിക കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ടെന്നും അതിനാലാണു കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്നും ബെഹ്റ വ്യക്തമാക്കി.

പൊഴിയൂര്‍ ഫുഡ്ബോള്‍ സ്റ്റേഡിയത്തില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കര പൊഴിയൂര്‍ ഫുഡ്ബോള്‍ സ്റ്റേഡിയത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.  

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത് ദേവസ്വം ബോര്‍ഡ്

ഗുരുവായൂര്‍: ഗുരുവായൂരിലെ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്നു പുലര്‍ച്ചെയോടെയാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ ഹിന്ദു സംഘടകളുടെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വലിയ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഹൈക്കോടതി ഉത്തരവിന്‍റെ  അടിസ്ഥാനത്തിലായിരുന്നു  നടപടി. കഴിഞ്ഞ സെപ്റ്റംബറില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത് വലിയ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചിരുന്നു. ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് ശക്തമായതോടെയാണ് ഏറ്റെടുക്കല്‍ നടപടികളില്‍നിന്ന് അന്ന് ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങിയത്. […]