കൊല്ലത്ത് കാണാതായ ഏഴു വയസുകാരിയുടെ മൃതദേഹം റബര്‍ ഷെഡില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ നിന്നും ഇന്നലെ രാവിലെ കാണാതായ ഏഴുവയസ്സുകാരിയെ   മരിച്ച നിലയില്‍ കണ്ടെത്തി.  കുളത്തൂപുഴ ആര്‍പി കോളനിയിലെ റബര്‍ ഷെഡില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം  കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ ഇളയച്ഛന്‍ രാജേഷിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവാണ് രാജേഷ്. അയാളോടൊപ്പമായിരുന്നു   ശ്രീലക്ഷ്മി  കഴിഞ്ഞ ദിവസം ട്യൂഷന്‍ ക്ലാസിന് പോയത്. പിന്നീട് ഇവരെ കാണാതായതിനെ തുടര്‍ന്ന്‍ അമ്മ ഏരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപകമായി അന്വേഷണം നടത്തുകയും ഇരുവരുടേയും ഫോട്ടോ  […]

തപാല്‍ പെയ്മെന്‍റെ് ബാങ്ക് നവംബറില്‍

പാലക്കാട്: തപാല്‍ വകുപ്പിന് കീഴിലുള്ള തപാല്‍ പെയ്മെന്‍റെ് ബാങ്കിന് നവംബറില്‍ തുടക്കമാകും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. രണ്ടാംഘട്ടത്തില്‍ പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി, ആലപ്പുഴ, കൊല്ലം, കാസര്‍കോട്, വയനാട്, ലക്ഷദ്വീപ്, മാഹി ഉള്‍പ്പെടെ 16 ഇടങ്ങളില്‍ തപാല്‍ പെയ്മെന്‍റെ്  ബാങ്ക് ആരംഭിക്കും. ബാങ്ക് എടിഎം. കാര്‍ഡുകളുപയോഗിച്ച്‌ ചെയ്യാന്‍ സാധിക്കുന്ന എല്ലാ സേവനങ്ങളും നല്‍കുന്ന റുപേ കാര്‍ഡുകളും ഇത്തരം ബാങ്കുകളില്‍ ലഭിക്കും. നെറ്റ് ബാങ്കിങ് സൗകര്യങ്ങളും അധികംവൈകാതെ […]

സ്ത്രീ സംവരണത്തില്‍ മുഴുകി കേരളം; ഷെഫീഖിന് നീതിയില്ല

കൊച്ചി:  സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ കൂടുന്നതിനനുസരിച്ച് അവരുടെ കടിഞ്ഞാണില്ലാ പ്രവൃത്തികളും  കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. അതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം  കൊച്ചിയില്‍ നടന്ന സംഭവം. എന്നാല്‍  യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്ക്  നീതി ലഭിച്ചില്ല. അദ്ദേഹത്തിനെതിരെ  പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയിലാണ് മരട് പോലീസിന്‍റെ  നടപടി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ്  കേസെടുത്തിട്ടുള്ളത്. കഴിഞ്ഞയാഴ്ചയാണ് വൈറ്റിലയില്‍വെച്ച്‌ കുമ്പളം  സ്വദേശിയായ ഷെഫീഖിന് മര്‍ദ്ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തങ്ങള്‍ വിളിച്ച  […]

കൊച്ചി മെട്രോ രണ്ടാംഘട്ട  ഉദ്ഘാടനം അടുത്ത മാസം

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിന് മുന്നോടിയായി സുരക്ഷാ കമ്മീഷണറുടെ പരിശോധന ആരംഭിച്ചു. കലൂര്‍ സ്റ്റേഡിയം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള സ്റ്റേഷനുകളിലാണ് പരിശോധന. സ്റ്റേഷനുകള്‍ക്കുള്ളിലെ സുരക്ഷാസംവിധാനങ്ങളും ട്രാക്കും  വൈദ്യുത സംവിധാനങ്ങളുമെല്ലാമാണ് പരിശോധിക്കുന്നത്. പരിശോധന നാളെ   അവസാനിക്കും.  അടുത്ത മാസം 3 നാണ് കൊച്ചി  മെട്രോ രണ്ടാം ഘട്ട  ഉദ്ഘാടനം നടക്കുക.

യൂബര്‍ ടാക്സി ഡ്രൈവറെ മര്‍ദിച്ച സംഭവം; യുവതികള്‍ കുറ്റക്കാരെന്ന് ദൃക്സാക്ഷി

കൊച്ചി : യൂബര്‍ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ തെറ്റ് പൂര്‍ണമായും യുവതികളുടെ ഭാഗത്താണെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. യുവതികള്‍ സംഘം ചേര്‍ന്ന് ഡ്രൈവറെ ആക്രമിക്കുകയായിരുന്നെന്നും സംഭവം നടന്ന സമയത്ത്  ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന യുവതികളുടെ ആരോപണം കളവാണെന്നും  വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ ഷിനോജ് പറഞ്ഞു. ഞങ്ങള്‍ വിളിച്ച വാഹനത്തില്‍ നിന്ന് ഷിനോജിനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് യുവതികള്‍ ഷഫീക്കിനോട് കയര്‍ത്തു. എന്നാല്‍ ഇതിന് ഷഫീക്ക് തയാറാകാത്തതിനെത്തുടര്‍ന്  യുവതികള്‍ അക്രമാസക്തരാകുകയായിരുന്നെന്ന് ഷിനോജ് വെളിപ്പെടുത്തി. കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നുമുളള ഷഫീക്കിന്‍റെ പരാതി  സത്യമാണെന്നും, […]

കൊച്ചി മെട്രോ ഇനി മഹാരാജാസിലെക്കും

കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ നീട്ടുന്നതിന്‍റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് നടക്കും. എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന സഹമന്ത്രി ഹര്‍ദീപ് സിങ് പുരിയും ചടങ്ങ് ഉദ്ഘാടനം ചെയ്യും. മെട്രോയിലെ സ്ഥിരം യാത്രക്കാര്‍ക്ക് യാത്രാനിരക്കുകളില്‍ ഇളവ് അനുവദിക്കുന്നതിനുള്ള പ്രഖ്യാപനം  ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ ഉണ്ടാവും . മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെനീളുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവുമെന്നും  കെഎംആര്‍എല്‍ കണക്കുകൂട്ടുന്നു. നിലവില്‍ ആലുവ […]

30നു മുമ്പ് ആധാര്‍ നല്‍കിയില്ലെങ്കില്‍ റേഷന്‍ കിട്ടില്ല

തിരുവനന്തപുരം: ഈ മാസം മുപ്പതിനകം ആധാര്‍ നമ്പര്‍  നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്. ആധാര്‍ നമ്പര്‍  ഉറപ്പു വരുത്തി മാത്രമേ റേഷന്‍ സാധനങ്ങള്‍ നല്‍കാവൂ എന്ന കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്‍റെ  അറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സെപ്റ്റംബര്‍ മുപ്പതിന് ശേഷം ആധാര്‍ ലഭ്യമാക്കിയ ഗുണഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കുക. സംസ്ഥാനത്ത്, റേഷന്‍ കടകള്‍ വഴി ആധാര്‍  നമ്പര്‍ സ്വീകരിച്ചിട്ടുണ്ട്. ആധാര്‍ ലഭ്യമാക്കിയവരുടെ പട്ടിക എല്ലാ റേഷന്‍ കടകളിലും ലഭ്യമാക്കും. പൊതുവിതരണ മേഖലയില്‍ സുതാര്യത ഉറപ്പു […]

ഉ​ബ​ര്‍ ടാ​ക്സി ഡ്രൈ​വ​റെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച മൂ​ന്ന് യു​വ​തി​ക​ള്‍ അറസ്റ്റില്‍

കൊച്ചി: ഉ​ബ​ര്‍ ടാ​ക്സി ഡ്രൈ​വ​റെ പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച മൂ​ന്ന് യു​വ​തി​ക​ള്‍ പോലീസ് പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ ​ സ്വ​ദേ​ശി​നി​ക​ളാ​യ  എ​യ്ഞ്ച​ല്‍ ബേ​ബി  ക്ലാ​ര സി​ബി​ന്‍, പ​ത്ത​നം​തി​ട്ടയിലെ  ​ ​ഷീ​ജ എ​ന്നി​വരെയാണ് മ​ര​ട് പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. ബു​ധ​നാ​ഴ്ച രാ​വി​ലെയാണ്  സംഭവം നടന്നത്. ക​രി​ങ്ക​ല്ല് കൊ​ണ്ടു​ള്ള അ​ടി​യി​ല്‍ ത​ല​ക്ക്​ പ​രി​ക്കേ​റ്റ ടാ​ക്​​സി ഡ്രൈ​വ​ര്‍ കുമ്പളം  സ്വ​ദേ​ശി  ഷ​ഫീ​ഖി​നെ  എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതികള്‍ വി​ളി​ച്ച ടാ​ക്സി​യി​ല്‍ മ​റ്റൊ​രാ​ള്‍ ക​യ​റു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​റ​ക്കി​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് പ്രശ്നം തുടങ്ങിയത്. […]

മോഷ്ടിക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ ആപ്ലിക്കേഷനുമായി കേരള പൊലീസ്

തിരുവനന്തപുരം: മോഷ്ടിക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ പുതിയ ആപ്ലിക്കേഷനുമായി കേരള പൊലീസ്. കേരളത്തിലെ മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ക്കും ടെക്നീഷ്യന്മാര്‍ക്കും വേണ്ടിയാണ് പുതിയ ഓണ്‍ലൈന്‍ വെബ് ആപ്ലിക്കേഷന്‍ ‘ഐ ഫോര്‍ മൊബ്’ നിര്‍മിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നു നഷ്ടപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ ഐഎംഇഐ നമ്പര്‍ മുഖേന തിരിച്ചറിയുന്നതിനും ഉടമയ്ക്ക് തിരികെ ലഭ്യമാക്കുന്നതിനും ആപ്ലിക്കേഷന്‍ സഹായിക്കും. മോഷ്ടിക്കപ്പെടുന്നതും കാണാതാവുന്നതുമായ മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ പൊലീസ് വെബ്പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. ഇത്തരം ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനോ നന്നാക്കാനോ ടെക്നീഷ്യന്മാരിലേക്കെത്തിയാല്‍ പൊലീസിന് അവ പെട്ടെന്ന് കണ്ടെത്താന്‍ വെബ്പോര്‍ട്ടല്‍ മുഖേന […]

ഇ.പി.ജയരാജനെതിരായ ബന്ധുനിയമന കേസ് അന്വേഷണ സംഘം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സിപിഎം നേതാവ് ഇപി ജയരാജന്‍ എംഎല്‍എ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ കാരണമായ ബന്ധുനിയമന കേസ് അന്വേഷണ സംഘം അവസാനിപ്പിക്കുന്നു.  പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല  എന്നും  നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകന്‍ സ്ഥാനമേറ്റില്ല എന്നും  കണ്ടെത്തിയ സാഹചര്യത്തിലാണ് വിജിലന്‍സ് കേസ് അവസാനിപ്പിക്കുന്നത്.  കേസ് തുടരാന്‍ സാധിക്കില്ലെന്ന് വിജിലന്‍സ് അന്വേഷണം സംഘം ഉടന്‍ കോടതിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജയരാജന്‍റെ ഭാര്യാസഹോദരിയായ  സിപിഎം കേന്ദ്ര കമ്മിറ്റി അംഗം  പികെ ശ്രീമതിയുടെ   മകന്‍ പികെ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ […]