ജലസംരക്ഷണത്തിനായി പുതിയ നിയമം വരുന്നു

തിരുവനന്തപുരം : പുഴയും തടാകങ്ങളും ഉള്‍പ്പെടെയുള്ള ജലാശയങ്ങള്‍ മലിനമാക്കുന്നത് തടയുന്നതിനായി പുതിയ നിയമം കേരളത്തില്‍ ഉടന്‍ നടപ്പിലാക്കും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ്‌ ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ പോകുന്നത്.   ജലാശയങ്ങളില്‍ മാലിന്യം തള്ളിയാല്‍ ഇനി മൂന്നുവര്‍ഷം തടവുശിക്ഷയ്ക്ക്  പുറമേ പിഴയും നല്‍കണം. ജലവകുപ്പു തയാറാക്കിയ നിയമത്തിന്‍റെ  കരട് സര്‍ക്കാരിന്‍റെ  പരിഗണനയിലാണ്. നാളെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. നദീസംരക്ഷണ അതോറിറ്റിയില്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും പുതിയ നിയമത്തിലുണ്ട്. ജലാശയങ്ങളുടെ സംരക്ഷണത്തിനായി വിവിധ വകുപ്പുകളില്‍ നിന്നുള്ള […]

സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

കൊച്ചി: കേന്ദ്രസര്‍ക്കാരിന്‍റെ  സഹായത്തോടെയുള്ള സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന പുരോഗതി വിലയിരുത്തല്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികളുടെ നടത്തിപ്പ് ഇപ്പോള്‍ പുറകിലാണ്, പദ്ധതികള്‍ ഗൗരവത്തോടെ അവലോകനം ചെയ്ത് പദ്ധതി നടത്തിപ്പില്‍ മുന്നേറ്റമുണ്ടാക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗസ്റ്റ് ഹൗസില്‍ നടന്ന അവലോകനയോഗത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി കെ ടി ജലീല്‍, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് […]

സംസ്ഥാനത്ത്‌ കനത്ത മഴ; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പല അണക്കെട്ടുകളും നിറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.  പലയിടത്തും മണ്ണിടിച്ചിലുണ്ടാവുകയും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വ്യാപക കൃഷി നാശമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തില്‍, ഉയര്‍ന്ന പ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിനായി പോകുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി ആരംഭിച്ച മഴയില്‍ പലയിടത്തും വന്‍ നാശ നഷ്ടമാണുണ്ടായത്. […]

ഒമ്പതു വയസുകാരിക്ക് എച്ച്ഐവി; ആര്‍.സി.സി.യില്‍ പോലീസ് പരിശോധന

തിരുവനന്തപുരം: രക്താര്‍ബുദത്തെ തുടര്‍ന്ന് ആര്‍.സി.സിയില്‍ ചികിത്സയിലിരുന്ന കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.  കഴക്കൂട്ടം സൈബര്‍ അസിസ്റ്റന്‍റ്  കമ്മീഷണര്‍ പ്രമോദിന്‍റെ  നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ആരില്‍ നിന്നെല്ലാം  രക്തം സ്വീകരിച്ചുവെന്നും   ആര്‍.സി.സി.യുടെ ഭാഗത്ത് നിന്നും എന്തെങ്കിലും  വീഴ്ച പറ്റിയിട്ടുണ്ടോ  എന്നും പോലീസ് അന്വേഷിച്ചു വരികയാണ്. അതേസമയം തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവല്ല ഇതിന് കാരണമെന്നാണ് ആര്‍സിസി അധികൃതര്‍ പറയുന്നത്.  അണുബാധയില്ലാത്ത രക്തമാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷം മാത്രമാണ് രോഗികള്‍ക്ക് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇത്തരമൊരു വീഴ്ച വരില്ലെന്നാണ് അവരുടെ […]

കാത്തിരിപ്പിന് ഇനി ദിവസങ്ങള്‍ മാത്രം….ഓണം ബംപര്‍ നറുക്കെടുപ്പ് ബുധനാഴ്ച

ഓണം, വിഷു, സമ്മര്‍, മണ്‍സൂണ്‍, ക്രിസ്മസ്, പൂജാ ബംപര്‍ നറുക്കെടുപ്പുകളില്‍ എക്കാലവും സൂപ്പര്‍ ഹിറ്റാകുന്നത് ഓണം ബംപര്‍ തന്നെ. കേരള ലോട്ടറിയുടെ ചരിത്രത്തില്‍ ആദ്യമായ  ഏറ്റവും വലിയ നറുക്കെടുപ്പിനു ഇനി അഞ്ചു നാള്‍ മാത്രം. ബുധനാഴ്ചയാണ് നറുക്കെടുപ്പ്.  10 കോടിയുടെ ഭാഗ്യവാന്‍ ആരെന്നറിയാനുള്ള ആകാംഷയിലാണ് മലയാളികള്‍.  നിലവില്‍  60 ലക്ഷം ടിക്കറ്റുകള്‍ ആണ് അച്ചടിച്ചത്. ഇതില്‍ 52 ലക്ഷം ടിക്കറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞു. ഫലം പ്രഖ്യാപിക്കാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കേ ഇനിയും കച്ചവടം തകൃതിയായി നടക്കുമെന്ന കണക്കുകൂട്ടലിലാണ് […]

കോണ്‍ഗ്രസ് നേതാവിനുനേരെ ആക്രമണം ജനനേന്ദ്രിയം മുറിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് കോണ്‍ഗ്രസ് നേതാവിനെ ആറംഗ സംഘം   ആക്രമിച്ചു. കോണ്‍ഗ്രസ്സ് മാറനല്ലൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോയിലെ കണ്ടക്ടറുമായ ഊരൂട്ടമ്പലം  പിരിയാക്കോട് സനല്‍ ഭവനില്‍ സജികുമാറി (47) നെയാണ് അക്രമിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. അതിക്രമിച്ചു കയറിയ സംഘം സജിയുടെ ഇരു കാലും കൈയ്യും  കമ്പി കൊണ്ട് അടിച്ചൊടിക്കുകയും ജനനേന്ദ്രിയം മുറിക്കുകയും ചെയ്തു. വീട്ടുകാരുടെ നിലവിളികേട്ടു സമീപവാസികളെത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. സജി മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തിന്‍റെ […]

നാദിര്‍ഷയ്ക്ക്‌ രക്തസമ്മര്‍ദ്ദം;ചോദ്യം ചെയ്യല്‍ വൈകുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍    നടനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് വൈകുന്നു. ചോദ്യം ചെയ്യലിന് മുന്‍പായി  കടുത്ത രക്തസമ്മര്‍ദ്ദം അനുഭവപ്പെട്ടതിനെ  തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ വൈകുന്നത്. എറണാകുളം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആലുവ പോലീസ് ക്ലബിലെത്തി പരിശോധനകള്‍ നടത്തി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ  നിര്‍ദേശപ്രകാരം  നാദിര്‍ഷയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് നാദിര്‍ഷ ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിലെത്തിയത്. ഇതിനു  പിന്നാലെ നാദിര്‍ഷയ്ക്ക് അവശത അനുഭവപ്പെടുകയായിരുന്നു.   ഇനി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച […]

പാലക്കാട് വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പാലക്കാട്: കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍  കണ്ടെത്തി. പൂളയ്ക്കല്‍ പറമ്പില്‍  സ്വാമിനാഥന്‍(72), ഭാര്യ പ്രേമകുമാരി(62) എന്നിവരാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ രാത്രിയാണ് കൊലപാതകം നടന്നത്. ഇവര്‍ കൊല്ലപ്പെട്ടതായി പുലര്‍ച്ചെ സമീപവാസികളാണ് പോലീസിനെ അറിയിച്ചത്. ആലത്തൂര്‍ സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.  സ്വാമിനാഥനെ ആയുധമുപയോഗിച്ച്‌ കഴുത്തറുത്തും  പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. കൊലപാതക സമയത്ത് മകന്‍റെ   ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. തനിക്ക് വധ ഭീഷണിയുണ്ടെന്നു    സ്വാമിനാഥന്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് […]

നെടുമ്ബാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം അപകടത്തില്‍പ്പെട്ടു : യാത്രക്കാര്‍ സുരക്ഷിതര്‍

കൊച്ചി. നെടുമ്ബാശേരി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിങ്ങിനു ശേഷം ഓടയിലേക്ക് തെന്നിമാറി. അബുദാബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് പാര്‍ക്കിങ്ങ് ബേയിലേക്ക് വരുമ്ബോള്‍ അപകടത്തില്‍പെട്ടത്. യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല. വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും നിലത്തുമുട്ടിയ അവസ്ഥയിലാണ്. പുലര്‍ച്ചെ 2.45നാണ്  വിമാനം നെടുമ്ബാശേരിയില്‍ ലാന്‍ഡ് ചെയ്തത്. ലാന്‍ഡിങ് സമയത്ത് നല്ല മഴയുണ്ടായിരുന്നു. പാര്‍ക്കിഗ് ബേയിലേക്ക്  വരുന്നതിനിടെ ട്രാക്കില്‍നിന്ന് വിമാനം തെന്നിമാറി, പിന്‍ഭാഗത്തെ വീലുകള്‍ ഓടയില്‍ വീണു. രണ്ട് എന്‍ജിനുകളും നിലത്തുമുട്ടി. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരെയും സുരക്ഷിതരായി പുറത്തിറക്കി. ലഗേജ് സൂക്ഷിച്ച ഭാഗത്തെ വാതില്‍ […]

അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസയില്‍ പറഞ്ഞു. സമവായം ഉണ്ടാക്കുമെന്ന് വൈദ്യുത മന്ത്രി പറഞ്ഞ ശേഷം നിര്‍മ്മാണം ആരംഭിച്ചത് ആരെ പറ്റിക്കാനെന്നും ചെന്നിത്തല ചോദിച്ചു. വൈദ്യുത മന്ത്രി എം എം മണി നിയമസഭയെ തെറ്റിധരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതിരപ്പള്ളി പദ്ധതിയില്‍ സര്‍ക്കാര്‍ വ്യാജരേഖയുണ്ടാക്കിയെന്ന ആക്ഷപവും പ്രതിപക്ഷം ഉയര്‍ത്തി. സി.പി.ഐ അടക്കം പാര്‍ട്ടികളും പദ്ധിതിക്ക് എതിരാണ്. പിന്നെന്തിനാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല ചോദിച്ചു. നിര്‍മ്മാണം ആരംഭിച്ച സാഹചര്യത്തില്‍ […]