സ്പാ തെറാപ്പിയില്‍ വിശ്രമിക്കാം…

ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ വിശ്രമിക്കുവാനുള്ള സമയം കിട്ടുന്നവര്‍ വളരെ കുറവായിരിക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. എന്നാല്‍ വിശ്രമത്തോടൊപ്പം സൗന്ദര്യ സംരക്ഷണം, ശാന്തത, ഉന്മേഷം, ആത്മസംത്രിപ്തി എന്നിവകൂടി ലഭിച്ചാലോ? അത്തരക്കാര്‍ക്ക് തീര്‍ച്ചയായും ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു സ്പാ സെന്‍ററിനെ ആശ്രയിക്കാവുന്നതാണ്. ശരീരത്തിന്‍റെ ഷെയിപ്പും ഭംഗിയും നിലനിര്‍ത്തുന്നതിനും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും സ്പാ ട്രീറ്റ്മെന്‍റുകള്‍ ഇന്ന് വളരെയധികം സഹായിക്കുന്നു. പണ്ട് നഗരങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഇത്തരം സ്പാ സെന്‍ററുകള്‍ ഇന്ന് ചെറു പട്ടണങ്ങളിലും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ച് തുടങ്ങിയിരിക്കുന്നു. വിവാഹ ദിനത്തിന് മുന്നോടിയായി നടത്തുന്ന ബോഡി പോളിഷിംഗ്, ബോഡി ക്ലെന്‍സിംഗ്, […]