നിയമസഭാംഗമായി 50 വർഷം പൂർത്തിയാക്കിയ മാണിക്ക് സഭയുടെ അനുമോദനം

നിയമസഭാംഗമായി 50 വർഷം പൂർത്തിയാക്കിയ കെ.എം. മാണിക്ക് നിയമസഭയുടെ അനുമോദനം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഏതാനും എംഎൽഎമാരും മാണിയെ അഭിനന്ദിച്ചു പ്രസംഗിക്കുകയും ചെയ്തു. നിയമസഭാ സാമാജികൻ എന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുക എന്നത് നിസാര കാര്യമല്ല. ലോക പാർലമെന്ററി ചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു റെക്കോര്‍ഡ്‌ ഉണ്ടോ എന്ന് സംശയമാണ്. തുടർച്ചയായി ഒരേ മണ്ഡലത്തിൽ നിന്നു തന്നെ ജയിച്ചു. മാറാത്ത സാന്നിധ്യമായി എന്നും ഉണ്ടായിരുന്നെന്നും ആര്‍ക്കും മാറ്റിനിര്‍ത്താനാവാത്ത പ്രമാണിയാണ് മാണിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

prp

Related posts

Leave a Reply

*