യു ഡി എഫ് വിട്ട തീരുമാനത്തില്‍ കെ എം മാണി ഉറച്ച്‌ നില്‍ക്കുമോ?

maniകോട്ടയം: യു ഡി എഫ് വിട്ട തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുന്നതായും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞു തന്നെയാണ് പാര്‍ട്ടി വിട്ടതെന്നും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി. എടുത്ത തീരുമാനത്തില്‍നിന്നു പിന്നോട്ടില്ലെന്നും കേരളാ കോണ്‍ഗ്രസ് ഒറ്റക്ക് നിന്ന് ശക്തി തെളിയിച്ച പാര്‍ട്ടിയാണെന്നും കെ എം മാണി പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ യുഡിഎഫ് വിട്ടുപോയ കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കെ.എം. മാണി മുന്നണി വിട്ട രാഷ്ട്രീയ സാഹചര്യത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് കെ.എം മാണിയെ തള്ളിപ്പറയാതെ അതേസമയം ആരോപണങ്ങള്‍ക്ക് മൃദു സമീപനത്തോടെ മറുപടി നല്‍കി രമേശ് ചെന്നിത്തല എത്തിയത്.

prp

Related posts

Leave a Reply

*