തിരുവനന്തപുരം ∙ ഡിജിപി ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. വിധി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുമറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. സെൻകുമാർ കേസിലെ സുപ്രീം കോടതി വിധി ആരുടെയും ജയമോ തോൽവിയോ അല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

