നെടുമ്ബാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം അപകടത്തില്‍പ്പെട്ടു : യാത്രക്കാര്‍ സുരക്ഷിതര്‍

കൊച്ചി. നെടുമ്ബാശേരി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിങ്ങിനു ശേഷം ഓടയിലേക്ക് തെന്നിമാറി. അബുദാബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് പാര്‍ക്കിങ്ങ് ബേയിലേക്ക് വരുമ്ബോള്‍ അപകടത്തില്‍പെട്ടത്. യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല. വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും നിലത്തുമുട്ടിയ അവസ്ഥയിലാണ്.

പുലര്‍ച്ചെ 2.45നാണ്  വിമാനം നെടുമ്ബാശേരിയില്‍ ലാന്‍ഡ് ചെയ്തത്. ലാന്‍ഡിങ് സമയത്ത് നല്ല മഴയുണ്ടായിരുന്നു. പാര്‍ക്കിഗ് ബേയിലേക്ക്  വരുന്നതിനിടെ ട്രാക്കില്‍നിന്ന് വിമാനം തെന്നിമാറി, പിന്‍ഭാഗത്തെ വീലുകള്‍ ഓടയില്‍ വീണു. രണ്ട് എന്‍ജിനുകളും നിലത്തുമുട്ടി. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരെയും സുരക്ഷിതരായി പുറത്തിറക്കി.

ലഗേജ് സൂക്ഷിച്ച ഭാഗത്തെ വാതില്‍ തുറക്കാനാകാത്തതിനാല്‍ ലഗേജ് ഇല്ലാതെയാണ്  ഭൂരിഭാഗം യാത്രക്കാരും മടങ്ങിയത്. ലഗേജുകള്‍ പിന്നീട് വീട്ടിലെത്തിച്ചു നല്‍കുമെന്ന്
അധികൃതര്‍ അറിയിച്ചു. മറ്റ് വിമാനസര്‍വീസുകള്‍ക്ക് തടസം നേരിട്ടിട്ടില്ലെന്ന്  വിമാനത്താവള അധികൃതര്‍ അറിയിച്ചു.

prp

Leave a Reply

*