ജലസംരക്ഷണത്തിനായി പുതിയ നിയമം വരുന്നു

തിരുവനന്തപുരം : പുഴയും തടാകങ്ങളും ഉള്‍പ്പെടെയുള്ള ജലാശയങ്ങള്‍ മലിനമാക്കുന്നത് തടയുന്നതിനായി പുതിയ നിയമം കേരളത്തില്‍ ഉടന്‍ നടപ്പിലാക്കും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ്‌ ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ പോകുന്നത്.   ജലാശയങ്ങളില്‍ മാലിന്യം തള്ളിയാല്‍ ഇനി മൂന്നുവര്‍ഷം തടവുശിക്ഷയ്ക്ക്  പുറമേ പിഴയും നല്‍കണം.

ജലവകുപ്പു തയാറാക്കിയ നിയമത്തിന്‍റെ  കരട് സര്‍ക്കാരിന്‍റെ  പരിഗണനയിലാണ്. നാളെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. നദീസംരക്ഷണ അതോറിറ്റിയില്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും പുതിയ നിയമത്തിലുണ്ട്.

ജലാശയങ്ങളുടെ സംരക്ഷണത്തിനായി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സാങ്കേതികസമിതികളും ഉടന്‍ രൂപീകരിക്കുമെന്നു ഹരിതകേരളം ഉപാധ്യക്ഷ ടി.എന്‍.സീമ പറഞ്ഞു

prp

Leave a Reply

*