ദീപാവലി എത്തുമ്പോഴേക്കും പെട്രോള്‍ വില കുറയും

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. എന്നാല്‍ അടുത്തമാസം ആഘോഷിക്കാനിരിക്കുന്ന ദീപാവലിയോടെ ഇന്ധന വില കുറഞ്ഞേക്കുമെന്ന് സൂചിപ്പിച്ച്‌ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍  രംഗത്തെത്തി.

ദിനംപ്രതിയുള്ള ഇന്ധന വില വര്‍ധനക്ക് എണ്ണ കമ്പനികള്‍ക്ക് അധികാരം നല്‍കിയതിന് പിന്നാലെ കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വിലക്കെതിരെ ജനങ്ങള്‍  ശക്തമായി പ്രതിഷേധിച്ചിരുന്നു . ഇതോടെയാണ് വില കുറഞ്ഞേക്കുമെന്ന പ്രതീക്ഷ നല്‍കി മന്ത്രി രംഗത്തുവന്നിരിക്കുന്നത്.

അമേരിക്കയിലെ വെള്ളപ്പൊക്കം മൂലം അസംസ്കൃത എണ്ണ ഉത്പാദനം കുറഞ്ഞ സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധന വില ഉയര്‍ന്നതെന്നാണ് മന്ത്രി നല്‍കുന്ന വിശദീകരണം.

 

 

prp

Related posts

Leave a Reply

*