ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സൗജന്യമായി മണ്ണെണ്ണയും നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് 12,000 കിലോ ലിറ്റര്‍ മണ്ണെണ്ണ സൗജന്യമായി അനുവദിക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം. എന്നാല്‍ കേന്ദ്രം ലിറ്ററിന് 70 രൂപ നിരക്കില്‍ മണ്ണെണ്ണ നല്‍കാമെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് കേരളം വീണ്ടും കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതോടെ ലിറ്ററിന് 70 രൂപ എന്ന നിരക്ക് കേന്ദ്രം 42 രൂപയായി കുറച്ചു മണ്ണെണ്ണ നല്‍കാമെന്ന് അറിയിച്ചു. ഈ നിരക്കില്‍ കേന്ദ്രം നല്‍കുന്ന മണ്ണെണ്ണ […]
Tag: fuel prizes
അരിക്ക് പിന്നാലെ സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍പെട്ട കേരളത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ അവഗണന. അരിക്ക് പിന്നാലെ മണ്ണെണ്ണയും സൗജന്യമായി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. സബ്‌സിഡി ഇല്ലാതെയാണ് 12,000 കിലോലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചത്. മണ്ണെണ്ണ ലിറ്ററിന് 70 രൂപ നല്‍കണം. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സബ്‌സിഡി അനുവദിച്ചിരുന്നെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്‍കിയാല്‍ മണ്ണെണ്ണ ലഭിക്കുമായിരുന്നു. അതേസമയം, കേരളത്തിന് അനുവദിച്ച അധികം അരി സൗജന്യമാക്കിയ ഉത്തരവ് ഇറങ്ങിയില്ല. അരി സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. 60,244 മെട്രിക് […]
ദീപാവലി എത്തുമ്പോഴേക്കും പെട്രോള്‍ വില കുറയും
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. എന്നാല്‍ അടുത്തമാസം ആഘോഷിക്കാനിരിക്കുന്ന ദീപാവലിയോടെ ഇന്ധന വില കുറഞ്ഞേക്കുമെന്ന് സൂചിപ്പിച്ച് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്തെത്തി. ദിനംപ്രതിയുള്ള ഇന്ധന വില വര്‍ധനക്ക് എണ്ണ കമ്പനികള്‍ക്ക് അധികാരം നല്‍കിയതിന് പിന്നാലെ കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വിലക്കെതിരെ ജനങ്ങള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു . ഇതോടെയാണ് വില കുറഞ്ഞേക്കുമെന്ന പ്രതീക്ഷ നല്‍കി മന്ത്രി രംഗത്തുവന്നിരിക്കുന്നത്. അമേരിക്കയിലെ വെള്ളപ്പൊക്കം മൂലം അസംസ്കൃത എണ്ണ ഉത്പാദനം കുറഞ്ഞ സാഹചര്യത്തിലാണ് […]


