സസ്പെന്‍സ് ത്രില്ലറുമായി നരഗസൂരന്‍ വരുന്നു

ധ്രുവങ്കള്‍ പതിനാറ് എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ കാര്‍ത്തിക് നരേന്‍ എന്ന യുവ സംവിധായകന്‍ തമിഴ് പ്രേക്ഷകര്‍ക്കൊപ്പം മലയാളം പ്രേക്ഷകരുടെ ഹൃദയത്തിലുമാണ് ഇടം നേടിയത്. ധ്രുവങ്കള്‍ പതിനാറില്‍ റഹ്മാന്‍ ആയിരുന്നു കേന്ദ്ര കഥാപാത്രം.

ഇപ്പോഴിതാ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന നരഗസൂരന്‍ എന്ന പുതിയ സിനിമയുടെ  ചിത്രീകരണം ശനിയാഴ്ച ആരംഭിച്ചിരിക്കുകയാണ്. അരവിന്ദ് സ്വാമി നായകനാകുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രവുമായി ഇന്ദ്രജിത്തും എത്തുന്നു. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഇന്ദ്രജിത്ത് ചിത്രത്തില്‍ എത്തുന്നത്.

വീണുപോയ പിശാചിന്‍റെ  കഥ എന്ന ടാഗ് ലൈനില്‍ ഇറങ്ങുന്ന ചിത്രം ഒരു  സസ്പെന്‍സ് ത്രില്ലറാണ്. ഒണ്‍ഡ്രേഗ എന്‍റര്‍ടെയ്മെന്‍റിന്‍റെ   ബാനറില്‍ ഗൗതം മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. ധ്രുങ്കള്‍ പതിനാറില്‍ ഒപ്പമുണ്ടായിരുന്ന ടെക്നീഷ്യന്മാര്‍ തന്നെയാണ് ഈ ചിത്രത്തിലും കാര്‍ത്തിക്കിന്‍റെ  ഒപ്പമുള്ളത്.

prp

Related posts

Leave a Reply

*