കാലൊടിഞ്ഞ് കമ്പിയിട്ടു കിടക്കുന്ന വൃദ്ധനോട് അറ്റന്‍ഡറുടെ ക്രൂരത

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള വാഗ്ദാനങ്ങളും പദ്ധതികളും മുടക്കമില്ലാതെ തുടരുമ്പോള്‍ രോഗികളോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തില്‍ മാറ്റമില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലൊടിഞ്ഞു കമ്പിയിട്ടു കിടക്കുന്ന വൃദ്ധനോട് ക്രൂരത കാണിച്ച്‌ അറ്റന്‍ഡര്‍. വൃദ്ധന്‍റെ കൈവിരലുകള്‍ പിടിച്ചു ഞെരിക്കുന്നതും വേദനകൊണ്ട് വൃദ്ധന്‍ നിലവിളിക്കുന്ന ദൃശ്യവും സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. സമീപത്തുണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. അപകടം പറ്റി കാലൊടിഞ്ഞതിനെ തുടര്‍ന്ന് കമ്പി ഇട്ടു കിടക്കുന്ന വൃദ്ധനോടാണ് ആ വാര്‍ഡിലെ അറ്റന്‍ഡറുടെ […]

റേഡിയോ ജോക്കിയുടെ കൊലപാതകം; രാജേഷിന് ഖത്തറിലെ ഡാന്‍സ് ടീച്ചറുമായി ബന്ധമെന്ന് സൂചന

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം ഖത്തറിലേക്ക് എന്ന് സൂചന. കൂട്ടുകാരന്‍ കുട്ടന്‍റെ  മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. ഖത്തറിലെ ഡാന്‍സ് ടീച്ചറുമായി രാജേഷിന് ബന്ധമുണ്ടന്ന് കുട്ടന്‍റെ മൊഴി. അതേസമയം രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലുള്ള സ്ത്രീയുടെ ഭര്‍ത്താവെന്ന് പൊലീസ് പറഞ്ഞു. ഖത്തറില്‍ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് രാജേഷ് ഈ സ്ത്രീയുമായി പരിചയത്തിലാവുന്നത്. പ്രതികളെക്കുറിച്ചു പോലീസിനു നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. രാജേഷിന്‍റെ മൊബൈല്‍ ഫോണും വാട്സാപ്പ് സന്ദേശങ്ങളും പരിശോധിച്ചതില്‍നിന്നാണു പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഫോണ്‍രേഖകള്‍ […]

ദേവാലയങ്ങളും ഭവനങ്ങളും ഒരുങ്ങി; അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ്മയില്‍ ഇന്ന് പെസഹാ വ്യാഴം

കോ​ട്ട​യം: അന്ത്യ അത്താഴത്തിന്‍റെ ഓര്‍മ്മകളുമായി ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആഘോഷിക്കുന്നു. വ​ലി​യ നോ​യ​ന്പി​ന്‍റെ സു​പ്ര​ധാ​ന തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ദേ​വാ​ല​യ​ങ്ങ​ളും ഭ​വ​ന​ങ്ങ​ളും ഒ​രു​ങ്ങി. ക്രി​സ്തു ശി​ഷ്യ​രു​ടെ പാ​ദ​ങ്ങ​ള്‍ ക​ഴു​കി​യ​തി​ന്‍റെ​യും അ​ന്ത്യ അ​ത്താ​ഴ​വേ​ള​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന സ്ഥാ​പി​ച്ച​തി​ന്‍റെ​യും അ​നു​സ്മ​ര​ണം ഇ​ന്നു ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ന​ട​ക്കും. വൈ​ദി​ക​ര്‍ പ്ര​ത്യേ​ക പ്രാ​ര്‍​ഥ​നാ ശു​ശ്രൂ​ഷ​ക​ള്‍​ക്കി​ടെ 12 പേ​രു​ടെ പാ​ദ​ങ്ങ​ള്‍ ക​ഴു​കി ചും​ബി​ച്ച്‌ എ​ളി​മ​യു​ടെ അ​ട​യാ​ള​മാ​യി ക്രി​സ്തു ന​ട​ത്തി​യ പാ​ദ​ക്ഷാ​ള​ന​ത്തെ അ​നു​സ്മ​രി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം​വ​രെ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ആ​രാ​ധ​ന​യും പീ​ഢാ​നു​ഭ​വ അ​നു​സ്മ​ര​ണ​ത്തി​ന് ഒരുക്ക​മാ​യു​ള്ള പ്രാ​ര്‍​ഥ​ന​ക​ളും ന​ട​ത്തും. സെ​ഹി​യോ​ന്‍ ഉൗ​ട്ടു​ശാ​ല​യി​ല്‍ ആ […]

സംസ്ഥാനത്ത് ബാലവിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നു; കൂടുതല്‍ ഇടുക്കിയില്‍

ഇടുക്കി ജില്ലയില്‍ ബാലവിവാഹങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. തോട്ടം ആദിവാസി മേഖലകളിലാണ് ഇത്തരത്തില്‍ ബാലവിവാഹങ്ങള്‍ നടക്കുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റാണ് ബാലവിവാഹകേസുകള്‍ വര്‍ദ്ധിച്ചതായി കാണ്ടെത്തിയിരിക്കുന്നത്. മൂന്നു മാസത്തിനിടെ എട്ട് കേസുകളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ നാലെണ്ണം തടഞ്ഞു. ജനുവരിക്ക് ശേഷം വിവാഹിതരായ രണ്ടു കുട്ടികള്‍ ഗര്‍ഭിണികളാണ്. വിവാഹം കഴിഞ്ഞ മൂന്നു പേരും തമിഴ്‌തോട്ടം തൊഴിലാളികളുടെ മക്കളാണ്. സംഭവം വിവാദമായതോടെ ഇവരെ മൂന്നുപേരെയും തമിഴ്‌നാട്ടിലേക്ക് കടത്തുകയും ചെയ്തു. പ്രായപൂര്‍ത്തിയാകും മുമ്പേ  ഗര്‍ഭിണികളായ ശേഷം വിവാഹിതരായ സംഭവങ്ങളും […]

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെതിരെ തെളിവു നല്‍കാമെന്ന് പ്രതി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരായ തെളിവുകള്‍ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാന്‍ഡ് പ്രതികളില്‍ ഒരാള്‍ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി സുനില്‍കുമാറും (പള്‍സര്‍ സുനി) ദിലീപും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പൊലീസിനു കൈമാറാമെന്നാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഒരു പ്രതി അടുത്ത ബന്ധു മുഖേന സൂചിപ്പിച്ചത്. തെളിവുകള്‍ കൈമാറുന്നതിനു പുറമെ കോടതിയെ ഇക്കാര്യം നേരിട്ടു ബോധിപ്പിക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ മേല്‍നടപടികള്‍ സംബന്ധിച്ച്‌ അന്വേഷണസംഘം […]

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ തല്‍കാലം അടച്ചുപൂട്ടില്ലെന്ന് ; സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത 1500-ഓളം സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷം അടച്ചു പൂട്ടണമെന്ന പൊതുവിദ്യഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. മൂന്നുവര്‍ഷത്തെ സാവകാശം തങ്ങള്‍ക്ക് നല്കണമെന്നാണ് ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ  ആവശ്യം. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോട് മൂന്നു മാസത്തിനകം എതിര്‍ സത്യവാങ്മൂലം നല്‍കാനും ഇന്ന് ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാവുന്നത് വരെ സ്‌കൂളുകള്‍ അടച്ചുപൂട്ടരുതെന്നും കോടതി പറഞ്ഞു.    

മഞ്ജുവും ശ്രീകുമാറും ചേര്‍ന്ന് ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു; മാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍. ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യര്‍ക്കും രമ്യ നമ്ബീശനും സംവിധായകരായ ലാലിനും ശ്രീകുമാര്‍ മേനോനുമെതിരെ ഗുരുതര ആരോപണമാണ് മാര്‍ട്ടിന്‍ പുറത്തുവിട്ടിരിക്കുന്നത്. വിചാരണയുടെ ഭാഗമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്‍റെ പ്രതികരണം. ഇവര്‍ ചേര്‍ന്നു ദിലീപിനെ കുടുക്കാന്‍ വേണ്ടിയുണ്ടാക്കിയ കെണിയാണു കേസെന്നു മാര്‍ട്ടിന്‍ പറഞ്ഞു. കോടതയില്‍ പൂര്‍ണ വിശ്വാസമുണ്ട്. കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നീതി ലഭിക്കുമെന്നാണു വിശ്വാസം. കുറേ കാര്യങ്ങള്‍ പറയാനുണ്ട്. ‘- മാര്‍ട്ടിന്‍ […]

വാഹനമിടിച്ച്‌​ പരിക്കേറ്റ് റോഡില്‍ വീണ വൃദ്ധയെ തിരിഞ്ഞ്​ നോക്കാതെ ജനങ്ങള്‍

തിരുവനന്തപുരം: വാഹനമിടിച്ച്‌​ പരിക്കേറ്റ്​ റോഡില്‍ വീണ വൃദ്ധയെ തിരിഞ്ഞ്​ നോക്കാതെ ജനങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ തിരക്കേറിയ റോഡിലാണ്​ സംഭവമുണ്ടായത്​. ഇതി​​ന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ​പ്രചരിച്ചതോടെയാണ്​ ഞെട്ടിപ്പിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്​. പരിക്കേറ്റ്​ റോഡിന്​ നടുവിലാണ്​ വൃദ്ധ കിടന്നിരുന്നത്​. ഇവര്‍ക്കരികിലുടെ നിരവധി വാഹനങ്ങള്‍ കടന്നുപോയെങ്കിലും ആരും വാഹനം നിര്‍ത്താനോ ഇവരെ സഹായിക്കാനോ തയാറായില്ല. ആ സമയത്ത്​ റോഡിലുടെ പോയ പൊലീസുകാരാണ്​ ഒടുവില്‍ വൃദ്ധയെ ആശുപത്രിയില്‍ എത്തിച്ചത്​. അപകടത്തെ കുറിച്ച്‌​ തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അതുവഴി പോവു​മ്പോള്‍ ആള്‍ക്കൂട്ടം കണ്ട്​ വാഹനം നിര്‍ത്തി […]

ദിലീപ് ഹാജരായില്ല, വിചാരണ ഏപ്രില്‍ 11 ലേക്ക് മാറ്റി

കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസ്​ പരിഗണിക്കുന്നത്​ ഏപ്രില്‍ 11ലേക്ക്​ മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്​ കേസി​ന്‍റെ വിചാരണ രണ്ടാഴ്ചത്തേക്ക്​​ നീട്ടിയത്​. കേസിലെ എട്ടാം പ്രതിയായ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായില്ല. പകരം കോടതിയില്‍ അവധിയപേക്ഷ നല്‍കി. പ്രതികളെ കുറ്റപത്രം വായിച്ച്‌ കേള്‍പ്പിക്കലാണ് അടുത്ത നടപടിക്രമം.  അതേസമയം  പള്‍സര്‍ സുനി, മാര്‍ട്ടിന്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ കോടതി ഏപ്രില്‍ 11 ന് വിധി പറയും. ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്ക് നല്‍കാനാകുമെന്ന് അറിയിക്കാന്‍ കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു. ഇതിനുള്ള സാവകാശത്തിനായാണ്​ കേസ്​ […]

ജാതി-മത കോളം പൂരിപ്പിക്കാത്ത കുട്ടികളില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം:  സംസ്ഥാനത്ത് സ്‌കൂളുകളില്‍ ജാതിമത കോളം പൂരിപ്പിക്കാത്ത കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ്. 9,209 സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലേക്കാണ് 1,24,147 വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പ്രവേശനം നേടിയത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ആണ് നിയമസഭയില്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചത്.