ജാതി-മത കോളം പൂരിപ്പിക്കാത്ത കുട്ടികളില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം:  സംസ്ഥാനത്ത് സ്‌കൂളുകളില്‍ ജാതിമത കോളം പൂരിപ്പിക്കാത്ത കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ്.

9,209 സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലേക്കാണ് 1,24,147 വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പ്രവേശനം നേടിയത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ആണ് നിയമസഭയില്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചത്.

 

 

prp

Related posts

Leave a Reply

*