കൊച്ചിയില്‍ ഹൈടെക് പെണ്‍വാണിഭ സംഘങ്ങള്‍ സജീവം; ഇരകളില്‍ സ്കൂള്‍ കുട്ടികളും

കൊച്ചി: കേരളത്തില്‍ ഹൈടെക്ക് പെണ്‍വാണിഭ സംഘങ്ങള്‍ പൂര്‍വാധികം ശക്തിയോടെ വീണ്ടും സജീവമാകുന്നു. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ നടിമാര്‍ വരെയാണ് ഇവരുടെ ഇരകള്‍. വെറും ഒരു ഫോണ്‍കോളിലൂടെ ഇവര്‍ ഇടപാടുകള്‍ ഉറപ്പിക്കുന്നു. എസ്‌കോര്‍ട്ട് സര്‍വീസ് എന്ന പേരില്‍ പരസ്യം നല്‍കിയാണ് ഇടപാടുകള്‍ നടത്തുന്നത്. സ്‌കൂള്‍, കോളജ് കുട്ടികളെ വരെ കെണിയില്‍ വീഴ്ത്തി ഈ സംഘം ആവശ്യക്കാര്‍ക്ക് എത്തിക്കുന്നു. മോഡലുകളും സീരിയല്‍ നടിമാരും വീട്ടമ്മമാരുമൊക്കെ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് സംഘത്തിന്‍റെ  ഇടപാടുകള്‍. ലൊക്കാന്‍റോ എന്ന വെബ് സൈറ്റില്‍ പരസ്യം നല്‍കിയാണ് ഇടപാടുകാരെ വലയിലാക്കുന്നത്. […]

കേരള ഫുട്ബോള്‍ ടീമിന് നിയമസഭയുടെ അഭിനന്ദനം

തിരുവനന്തപുരം: പതിനാലു വര്‍ഷത്തിനുശേഷം സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ഫുട്ബോള്‍ ടീമിന് അഭിനന്ദനവുമായി നിയമസഭ. നാടൊന്നാകെ വിജയം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ കിരീടം നേടിയ വോളിബോള്‍ ടീമിനേയും സഭയില്‍ അഭിനന്ദിച്ചു. സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി ആ​​​​റാം വ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യെ​​​​ത്തി​​​​യ കേ​​​​ര​​​​ള ടീ​​​​മി​​​​നു ഗം​​​​ഭീ​​​​ര വ​​​​ര​​​​വേ​​​​ല്‍​​​​പ്പാ​​​​ണ് നെ​​​​ടു​​​​മ്പാ ​​​ശേ​​​​രി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലും തു​​​​ട​​​​ര്‍​​​​ന്ന് ക​​​​ലൂ​​​​ര്‍ ജ​​​​വ​​​​ഹ​​​​ര്‍​​​​ലാ​​​​ല്‍ നെ​​​​ഹ്റു രാ​​​​ജ്യാ​​​​ന്ത​​​​ര സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലും കഴിഞ്ഞ ദിവസം ഒ​​​​രു​​​​ക്കി​​​​യിരുന്നത്. ബംഗാളിനെതിരായ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് കേരളം വിജയിച്ചത്. സന്തോഷ് […]

പിറന്നാള്‍ മധുരം നുകരാനൊരുങ്ങി കൊച്ചി മെട്രോ; ആഘോഷത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാവാം

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികത്തില്‍ യാത്രക്കാരെ കൂടി പങ്കാളികളാക്കുന്നതിനായി വ്യത്യസ്തമായ പരിപാടികളുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ജൂണിലാണ് കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുന്നത്. ഇതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ 365 എന്ന പേരില്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ മെട്രോയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അയക്കുകയാണ് വേണ്ടത്. കെഎംആര്‍എല്ലിന്റെ ഓദ്യോഗിക വെബ്‌സൈറ്റിലേക്കാണ് ചിത്രങ്ങള്‍ അയക്കേണ്ടത്. ചൊവ്വാഴ്ച മുതല്‍ ഈ മാസം 12 വരെയാണ് ഫോട്ടോകള്‍ അയക്കാനുള്ള തീയതി. […]

ഇടഞ്ഞോടിയ ആന പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട്: മേലാര്‍ക്കോട് ഇടഞ്ഞോടിയ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശ്ശൂര്‍ സ്വദേശിയായ കണ്ണനാണ് ആനയുടെ കുത്തേറ്റ് മരിച്ചത്.  ഊക്കന്‍സ് കുഞ്ചു എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. ആലത്തൂരിനടത്തുള്ള മേലാര്‍കോട് മസ്താന്‍ ഔലിയ വലിയപള്ളിയിലെ നേര്‍ച്ചയ്ക്കിടെയാണ് ആന ഇടഞ്ഞോടിയത്.  ആനയിടഞ്ഞതോടെ നാട്ടുകാര്‍ ചിതറിയോടി. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാനെ ആന കുത്തി വീഴ്ത്തിയത്. ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. ആനയ്ക്ക് മദപ്പാടുള്ളതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ആലത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫ്രിഡ്ജില്‍ വെച്ച ചോറിന് നീല നിറവും രൂക്ഷ ഗന്ധവും

കോട്ടയം: ഫ്രിഡ്ജില്‍ കരുതിയിരുന്ന ചോറിന് നീല നിറവും രൂക്ഷമായ ദുര്‍ഗന്ധവും.  കടുത്തുരുത്തി മഠത്തിക്കുന്നേല്‍ സജിയുടെ വീട്ടിലാണ് സംഭവം. ഫ്രിഡ്ജില്‍ സൂക്ഷിച്ച വെള്ള നിറത്തിലുള്ള ചോറ് അടുത്ത ദിവസമായപ്പോള്‍ നീല നിറം ആവുകയായിരുന്നു. കടുത്തുരുത്തി  പ്രദേശത്തെതന്നെ പ്രമുഖ കടയില്‍ നിന്നുമാണ് അരി വാങ്ങിയത്. തലേ ദിവസം ബാക്കി വന്ന ചോറ് ഫ്രിഡ്ജില്‍ വച്ചശേഷം അടുത്ത ദിവസം നോക്കിയപ്പോഴാണ് നീല നിറത്തില്‍ കണ്ടത്. മാത്രമല്ല ചോറിന് രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടിരുന്നു. സംഭവത്തില്‍ സജി ആരോഗ്യ വകുപ്പിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. രാസപദാര്‍ത്ഥങ്ങള്‍ […]

പെട്ടിക്കടക്കാരനില്‍ നിന്നും കത്തി വാങ്ങി യുവാവ് ആത്മഹത്യ ചെയ്തു

കാസര്‍കോട്: ജ്യൂസ് കടയില്‍ നിന്ന് കത്തി വാങ്ങി യുവാവ് ആളുകള്‍ നോക്കി നില്‍ക്കെ കഴുത്തറത്ത് ആത്മഹത്യ ചെയ്തു​. കര്‍ണാടകയിലെ ചിക്കമംഗലൂരു സ്വദേശി ഹരിഷ് നായിക്കാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ നായന്മാര്‍മൂല പാണലത്താണ് സംഭവം. ദേശീയ പാതയോരത്ത് കരിമ്പ് വില്‍പന നടത്തുകയായിരുന്ന പെട്ടിക്കടയില്‍നിന്നും കത്തി വാങ്ങി ഓടിപ്പോയ യുവാവ് സമീപത്തെ ഷോപ്പിംഗ് കോപ്ലക്‌സിന്‍റെ പിന്നില്‍വെച്ച്‌ സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. യുവാവിന്‍റെ കൈയിലുണ്ടായ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് ഇയാളെ […]

ആര്‍ജെ രാജേഷ് വധം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂര്‍ ആശാനിവാസില്‍ റേഡിയോ ജോക്കി രാജേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അലിഭായ് വിദേശത്തേക്ക് കടന്നതായി റിപ്പോര്‍ട്ട്‌. അലിഭായ് എന്ന പേരിലറിയപ്പെടുന്ന പ്രതിയ്ക്കായി കഴിഞ്ഞ ദിവസം പൊലീസ് ലുക്ക്ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മൂന്നുദിവസം മുന്‍പേ തന്നെ കടല്‍ കടന്നതായാണ് റിപ്പോര്‍ട്ട്‌. അതേസമയം കൊലപാതകത്തില്‍ പങ്കാളിയായ അപ്പുണിയെയും കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണ സംഘത്തെ കുഴക്കുകയാണ്. രാജേഷുമായി ബന്ധമുളള സ്ത്രീയും നിരീക്ഷണത്തിലാണ്. രാജേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന്‍ പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവര്‍ കൊലയാളികള്‍ക്ക് വാഹന […]

ഡി സിനിമാസിനെതിരായ പരാതിയില്‍ വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

തൃശ്ശൂര്‍: നടന്‍ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ ഡി സിനിമാസിനെതിരായ പരാതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതുമായി ബന്ധപ്പെട്ടാണ് വിജിലന്‍സിനെ കോടതി വിമര്‍ശിച്ചത്. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഒരാഴ്ച സമയം കൂടി അനുവദിച്ചിട്ടുണ്ട്. ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന വിജിലൻസിന്‍റെ ആദ്യ റിപ്പോർട്ട് കോടതി നേരത്തേ തള്ളിയിരുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഡി സിനിമാസ് തീയറ്റർ കോംപ്ലക്സ് പുറമ്പോക്ക് […]

ബാലവിവാഹം; രണ്ടാനച്ഛനും അമ്മയും പ്രതിശ്രുത വരനും അറസ്റ്റില്‍

പത്തനംതിട്ട: പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതിന് രണ്ടാനച്ഛനും അമ്മയും വരനും അറസ്റ്റില്‍. പത്തനംതിട്ട ഏനാത്ത് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കന്നിമലയിലാണ് സംഭവം. ഇന്ന് ഗുരുവായൂരില്‍ വെച്ച്‌ നടത്താനിരുന്ന വിവാഹമാണ് പൊലീസ് ഇടപെട്ട് തടഞ്ഞത്. അടൂരിന് സമീപത്തുള്ള ഒരു സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ വിവാഹമാണ് വീട്ടുകാരുടെ നേതൃത്വത്തില്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇളമണ്ണൂര്‍ പൂതങ്കര സ്വദേശിയായിരുന്നു വരന്‍. ഇയാള്‍ക്ക് 30 വയസ് പ്രായമുണ്ട്. ശനിയാഴ്ച രാത്രി 12 മണിക്ക് ഏനാത്ത് എസ്‌ഐ ജി ഗോപകുമാറിന് വന്ന ഒരു […]

പൊതുപണിമുടക്ക്‌ ആരംഭിച്ചു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ  തൊഴിലാളിദ്രോഹനയത്തിനെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്‌ത പൊതുപണിമുടക്കില്‍ കേരളം നിശ്ചലമായി. സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന നയത്തിനെതിരായ പ്രക്ഷോഭത്തില്‍ വിവിധ മേഖലകളിലെ തൊഴിലാളികള്‍ ഒന്നാകെ അണിചേര്‍ന്നു. ഞായറാഴ്ച രാത്രി 12മുതലാണ് പണിമുണക്ക്‌ ആരംഭിച്ചത്. 24 മണിക്കുര്‍ പണിമുടക്ക്‌ തിങ്കളാഴ്ച രാത്രി 12വരെ നീളൂം. തന്നിഷ്ടംപോലെ തൊഴിലാളികളെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അനുവാദം നല്‍കുന്ന നിയമഭേദഗതിക്കെതിരെയാണ് കേരളം ഒരേ മനസ്സോടെ പണിമുടക്കില്‍ അണിചേര്‍ന്നത്. പൊതുയാത്രാവാഹനങ്ങള്‍ ഒന്നും ഓടുന്നില്ല. വ്യാപാരികളും പണിമുടക്കില്‍ കടകളടച്ച്‌ പങ്കെടുക്കുന്നു. വളരെ കുറച്ച്‌ സ്വകാര്യ വാഹനങ്ങള്‍ […]