പെട്ടിക്കടക്കാരനില്‍ നിന്നും കത്തി വാങ്ങി യുവാവ് ആത്മഹത്യ ചെയ്തു

കാസര്‍കോട്: ജ്യൂസ് കടയില്‍ നിന്ന് കത്തി വാങ്ങി യുവാവ് ആളുകള്‍ നോക്കി നില്‍ക്കെ കഴുത്തറത്ത് ആത്മഹത്യ ചെയ്തു​. കര്‍ണാടകയിലെ ചിക്കമംഗലൂരു സ്വദേശി ഹരിഷ് നായിക്കാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെ നായന്മാര്‍മൂല പാണലത്താണ് സംഭവം. ദേശീയ പാതയോരത്ത് കരിമ്പ് വില്‍പന നടത്തുകയായിരുന്ന പെട്ടിക്കടയില്‍നിന്നും കത്തി വാങ്ങി ഓടിപ്പോയ യുവാവ് സമീപത്തെ ഷോപ്പിംഗ് കോപ്ലക്‌സിന്‍റെ പിന്നില്‍വെച്ച്‌ സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. യുവാവിന്‍റെ കൈയിലുണ്ടായ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. സംഭവം കണ്ട കരിമ്പ് വ്യാപാരി ബോധരഹിതനായി.

 

 

prp

Related posts

Leave a Reply

*