പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

വീണ്ടും പുതിയൊരു പരീക്ഷണവുമായി വാട്‌സ്‌ആപ്പ് എത്തുകയാണ്. ഉപയോക്താക്കള്‍ അവരുടെ വാട്‌സ്‌ആപ്പ് നമ്ബര്‍ മാറ്റുമ്ബോള്‍ ആ വിവരം മറ്റ് കോണ്‍ടാക്റ്റുകളെ അറിയിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഈ പുതിയ അപ്‌ഡേറ്റ് ആന്‍ഡ്രോയിഡിലെ വാട്സ്‌ആപ്പ് ബീറ്റാ 2.18.97 പതിപ്പിലാണുള്ളത്. വാബീറ്റ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം ഐഓഎസ്, വിന്‍ഡോസ് പതിപ്പുകളില്‍ താമസിയാതെ ഈ ഫീച്ചര്‍ എത്തുമെന്നാണ് വിവരം.

‘ചെയ്ഞ്ച് നമ്പര്‍’ എന്ന ഓപ്ഷന്‍ വാട്സ്‌ആപ്പ് സെറ്റിങ്സിലാണ് ഉണ്ടാവുക. നിങ്ങളുടെ കോണ്‍ടാക്റ്റുകളിലേക്കും ഗ്രൂപ്പുകളിലേക്കും നിങ്ങള്‍ ന ര്‍ മാറ്റുന്ന വിവരം അറിയിപ്പായി ലഭിക്കും. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നവരുടെ ചാറ്റ് ഹിസ്റ്ററി സംരക്ഷിക്കപ്പെടുമെന്നാണ് സൂചന.

ഞാന്‍ ചാറ്റ് ചെയ്ത കോണ്‍ടാക്റ്റുകളിലേക്ക്, എല്ലാ കോണ്‍ടാക്റ്റുകളിലേക്ക്, തിരഞ്ഞെടുത്ത കോണ്‍ടാക്റ്റുകളിലേക്ക് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ ചേയ്ഞ്ച് നമ്പര്‍ സംവിധാനത്തില്‍ ലഭ്യമാണ്. ഇത് ഉപയോഗിച്ചു ആരെയെല്ലാം നിങ്ങള്‍ നമ്പര്‍ മാറ്റുന്ന വിവരം അറിയിക്കണം എന്നത് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം.

ഉപയോക്താക്കള്‍ക്ക് നമ്പര്‍ മാറുന്ന വിവരം കോണ്‍ടാക്റ്റുകളിലേക്ക് അയക്കുന്നത് മാത്രമേ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം, നമ്ബര്‍ മാറ്റുമ്പോള്‍ എല്ലാ ഗ്രൂപ്പുകളിലേക്കും സന്ദേശമെത്തും. മാത്രമല്ല, നമ്പര്‍ മാറ്റുമ്പോള്‍ പഴയ ചാറ്റുകളെല്ലാം പുതിയതായി മാറും, കൂടാതെ  നമ്പര്‍ മാറിയത് അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശം ചാറ്റ് വിന്‍ഡോയില്‍ പ്രത്യക്ഷപ്പെടും.

 

 

prp

Related posts

Leave a Reply

*